പവന് കൂടിയത് 400 രൂപ; സ്വർണ വില ഉയരുന്നു; പഴയ സ്വർണം കയ്യിലുണ്ടെങ്കിൽ ഈ അബദ്ധം പറ്റരുത്

ആ​ഗോള വിപണിയിലെ സ്വർണ വില വർധനവ് ആഭ്യന്തര വിപണിയിലും ബാധിച്ചു. സ്വർണം വാങ്ങുന്നവരെ ആശങ്കയിലാഴ്ത്തി ബുധനാഴ്ച കേരള വിപണിയിൽ വലിയ വർധനവാണ് അനുഭവപ്പെട്ടത്. ​ഗ്രാമിന് 50 രൂപ വർധിച്ച് 5,560 രൂപയാണ് വില.

പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവന് 44,480 രൂപ ചെലവാക്കണം. ജൂലായ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂൺ രണ്ടിനാണ് സമീപ കാലത്ത് പവന് ഈ വില നിലവാരത്തിലെത്തിയത്. ഇതോടെ ഒന്നര മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വിലയെത്തി.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് താൽക്കാലികമായി നിർത്തുമെന്ന സൂചനകകൾക്ക് പിന്നാലെയാണ് സ്വർണ വില ഉയരുന്നത്. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ ഒന്നര മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് സ്വർണ വില എത്തിയിരുന്നു. നിലവിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,978.09 ഡോളറിലാണ്. മേയ് 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 1,984.19 ഡോളറിലേക്ക് ചൊവ്വാഴ്ച സ്വർണ വില എത്തിയിരുന്നു.

പവന് കൂടിയത് 400 രൂപ; സ്വർണ വില ഉയരുന്നു; പഴയ സ്വർണം കയ്യിലുണ്ടെങ്കിൽ ഈ അബദ്ധം പറ്റരുത്

ഇതാണ് ആഭ്യന്തര വിപണിയിൽ നിരക്കുയരാൻ കാരണമാകുന്നത്. തിങ്കളാഴ്ച 44,000 രൂപ എന്ന നിലയിലായിരുന്നു സ്വർണ വില. ചൊവ്വാഴ്ച പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഈ വാരത്തിൽ 480 രൂപയുടെ വലിയ മുന്നേറ്റം സ്വർണ വിലയിലുണ്ടായി. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപ/ പവൻ ആണ് കേരളത്തിൽ ജൂലായ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

ചെന്നൈയില്‍ 44,720 രൂപയാണ് പവന് വില. ഡല്‍ഹിയില്‍ 44,560 രൂപയാണ് ഒരു പവന് നല്‍കേണ്ടി വരുന്നത്. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ 44,480 രൂപയാണ് പവന്റെ വില. വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണാഭരണം വാങ്ങുന്നവർ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

മറ്റ് ജുവലറികൾക്ക് റീസെയിൽ ചെയ്യരുത്

പഴയ സ്വർണം കയ്യിലുള്ളവർ വില ഉയരുന്ന സമയത്ത് ഇവ എക്സ്ചേഞ്ച് ചെയ്ത് പുതിയ ആഭരണങ്ങൾ വാങ്ങാറുണ്ട്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം കയ്യിലുള്ള സ്വർണാഭരണങ്ങൾ വാങ്ങിയ ജുവലറിക്ക് തന്നെ മാറ്റി നൽകുന്നതാണ് ഉചിതം. മിക്ക ജുവലറികൾക്കും ബെെ ബാക്ക് പോളിസി ഉണ്ടാക്കും.

സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ 100 ശതമാനം തുക ഉറപ്പുനൽകുന്ന ഒരു ബൈ-ബാക്ക് പോളിസിയാണ് ജുവലറികൾ നൽകുന്നത്. ഈ നേട്ടം ലഭിക്കാൻ സ്വർണം വാങ്ങിയ ജുവലറികളിൽ തന്നെ നൽകി മാറ്റിയെടുക്കണം. അതേസമയം, പണിക്കൂലി റീസെയിൽ മൂല്യത്തിൽ നിന്ന് കുറയ്ക്കാറുണ്ട്.

ഇവ വാങ്ങരുത്

പലരും സ്വർണാഭരണങ്ങൾ വാങ്ങുന്നത് നിക്ഷേപമായി കണ്ടാണ്. ഡയമണ്ട് കമ്മലുകൾ, മരതക മോതിരങ്ങൾ എന്നിവ പോലുള്ള കല്ല് പതിച്ച ആഭരണങ്ങൾ നിക്ഷേപമായി വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. കല്ലുകൾ പതിച്ച ആഭരണങ്ങളിൽ കല്ലുകളുടെ പരിശുദ്ധി നിർണയിക്കുന്നത് ബുദ്ധിമുട്ടാണ്. മികച്ച ഡിസൈനുകളും പാറ്റേണുകളും ഉള്ള സ്റ്റഡ്ഡ് ആഭരണങ്ങൾക്ക് ഉയർന്ന ഉൽപ്പാദനച്ചെലവുമുണ്ട്.

ബില്ലുകൾ നിർബന്ധം

50,000 രൂപയിൽ കൂടുതൽ ബിൽ തുകയുള്ള സ്വർണാഭരണമാണ് വാങ്ങുന്നതെങ്കിൽ പാൻ ഡാറ്റ സമർപ്പിക്കേണ്ടി വന്നേക്കാം. ഇതുകാരണം പല ഉപഭോക്താക്കളും ബിൽ വാങ്ങാതെ ആഭരണങ്ങൾ വാങ്ങുന്നുണ്ട്. ഇത് ഉപഭോക്താക്കളെ തന്നെയാണ് കുഴപ്പത്തിലാക്കുന്നത്. ആഭരണങ്ങൾ വിൽക്കേണ്ടി വരുന്ന ഘട്ടത്തിൽ ബിൽ നൽകേണ്ടത് അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X