ആഭരണ പ്രേമികൾക്ക് ചെറിയൊരു ആശങ്കയായി സ്വർണ വില വർധിച്ചു. ജനുവരി പിറന്നതിന് ശേഷം 9 ദിവസം നീണ്ട താഴ്ന്ന വില നിലവാരത്തിന് ശേഷമാണ് സ്വർണ വില തിരികെ കയറിയത്. കേരള വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വില പവന് 80 രൂപ ഉയര്‍ന്നു.
നിലവില്‍ 46,160 രൂപയിലാണ് ഒരു പവന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,770 രൂപയായി. സ്വര്‍ണ വില വ്യാഴാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ചയ 80 രൂപ വര്‍ധിച്ചതോടെ ബുധനാഴ്ച രേഖപ്പെടുത്തിയ അതേ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
സ്വർണ വില ഇങ്ങനെ
ആ വാരത്തിൽ തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തിയയത്.
ഇതോടെ അഞ്ച് ദിവസം കൊണ്ട് സ്വർണ വിലയിലുണ്ടായ വ്യത്യാസം 240 രൂപയായി കുറഞ്ഞു.

മാസത്തിലെ രണ്ടാമത്തെ വില വർധനവ്
ജനുവരി മാസം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് സ്വർണ വില ഉയർന്നത്. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് സ്വർണ വില ഉയരുന്നത്.
ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്.
ആഗോള വിപണിയിൽ
വിപണി ഉറ്റു നോക്കിയിരുന്ന ഡിസംബറിലെ യുഎസ് ഉപഭോക്തൃ വില ഡാറ്റ പ്രതീക്ഷിച്ചതിലും ഉയർന്നു. ഇതോടെ ഫെഡറൽ റിസർവിൽ നിന്ന് മാർച്ചിൽ പ്രതീക്ഷിച്ചിരുന്ന പലിശ നിരക്ക് കുറയ്ക്കാൻ വൈകുമെന്നാണ് റിപ്പോർട്ട്. ഇത് ഡോളർ സൂചികയ്ക്കും ബോണ്ട് യീൽഡിനും നേട്ടമായി. പലിശ നിരക്ക് ഉയരുമെന്ന റിപ്പോർട്ട് പലിശ നൽകാത്ത സ്വർണത്തിന് തിരിച്ചടിയാണ്.
റിപ്പോർട്ടിന് മുമ്പ് കണ്ട 71 ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷം ഫെഡറേഷനിൽ നിന്ന് മാർച്ചിൽ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ശതമാനമായി കുറഞ്ഞു. അതേസമയം, ആഗോള വിപണിയിൽ സ്വർണ വില നേട്ടമുണ്ടാക്കി. സ്പോട്ട് ഗോൾഡ് 0.30 ശതമാനം നേട്ടത്തോടെ 2,033.77 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
