ജൂലായ് മാസത്തിലുടനീളമുള്ള ചാഞ്ചാട്ടം ഓഗസ്റ്റ് മാസത്തിലും തുടരുമോ? വിവാഹ സീസണും ആഘോഷ നാളുകളും അടുത്തിരിക്കെ സ്വർണ വില എങ്ങോട്ടേക്കെന്നുള്ള സൂചന ഓഗസ്റ്റ് മാസത്തിൽ ലഭിക്കും. ഓഗസ്റ്റ് മാസത്തിന്റെ ആരംഭത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ചൊവ്വാഴ്ച കേരള വിപണിയില്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് വില.
അതേസമയം, തിങ്കളാഴ്ച കേരളത്തിൽ സ്വർണവില ഇടിയുകയാണ് ചെയ്തത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഗ്രാമിന് 5,525 രൂപയും പവന് 44,200 രൂപയുമായിരുന്നു വില.
വിവാഹ സീസൺ വരുന്നു
പൊതുവെ സ്വർണ വിലയെ സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ്. പലിശ നിരക്ക് വർധനവ്, ആഭ്യന്തര സംഘർഷങ്ങൾ, വിനിമയ നിരക്ക് എന്നിവ സ്വർണ വിലയെ സ്വാധീനിക്കും. രൂപ ഇടിയുന്നത് ഇന്ത്യക്കാർക്ക് സ്വർണം ചെലവേറിയതാക്കുന്നുണ്ട്. ഇതോടൊപ്പം
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് പുറമേ സ്വർണത്തിന് ഡിമാന്റ് ഉയരുന്ന ആഭ്യന്തര ഘടകങ്ങളും വില ഉയർത്തും. ഓണം, വിവാഹ സീസണുകൾ അടുക്കുന്നതോടെ സ്വർണ വിലയ്ക്ക് കേരള വിപണിയിൽ മുന്നേറ്റമുണ്ടായേക്കാം. എത്രത്തോളം മുന്നേറുമെന്നത് ആഗോള വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയിരിക്കും.

ആഗോള വിപണിയിൽ ഇടിവ്
കഴിഞ്ഞയാഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. യുഎസ് ഡോളർ ശക്തമായതിനാൽ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വില താഴ്ന്നിട്ടുണ്ട്. സ്വർണ വില 0.25 ശതമാനം ഇടിഞ്ഞ് 1,961.50 ഡോളറിലേക്ക് എത്തി. ഫെഡറൽ റിസർവ് സർവെ പ്രകാരം യുഎസ് ബാങ്കുകൾ കടുത്ത വായ്പാ നിലവാരവും ബിസിനസുകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നുമുള്ള ദുർബലമായ ലോൺ ഡിമാൻഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതാണ് ഡോളർ ശക്തിപ്പെടാനുള്ള കാരണം. യുഎസ് സെൻട്രൽ ബാങ്കിന്റെ നിരക്ക് വർധനനവ് ഉദ്ദേശിച്ച രീതിയിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്നു മന്ദഗതിയിലാക്കുന്നു എന്നതിന്റെ തെളിവാണിത്. അതേസമയം പണപ്പെരുപ്പം തടയാൻ പലിശനിരക്ക് എത്രത്തോളം ഉയരുമെന്നതിന്റെ സൂചനകൾ ലഭിക്കുന്ന പ്രധാന സാമ്പത്തിക ഡാറ്റ ഈ ആഴ്ച പുറത്തു വരുന്നുണ്ട്. ഇതിന് അനുസരിച്ചാകും സ്വർണ വിലയുടെ മുന്നേറ്റം.
ജൂലായിൽ വർധനവ്
ജൂലായ് മാസത്തിൽ സ്വർണ വിലയുടെ ഗ്രാഫ് പരിശോധിച്ചാൽ ചാഞ്ചാട്ടം കാണാം. താഴ്ന്ന നിലവാരത്തിൽ തുടങ്ങിയ സ്വർണ വില മാസത്തിലെ ഉയർന്ന നിലവാരത്തിലെത്തി ചെറിയ തോതിൽ വില കുറഞ്ഞാണ് മാസം അവസാനിപ്പിച്ചത്. ജൂലായ് മാസത്തിലെ ആദ്യ ദിവസം രേഖപ്പെടുത്തി 43,320 രൂപയിൽ നിന്ന് 880 രൂപ വർധിച്ച് 44,200 രൂപയിലാണ് ജൂലായ് 31ന് സ്വർണ വില എത്തിയത്. ജൂലായ് 20തിന് 44,560 രൂപ എന്ന മാസത്തിലെ ഉയർന്ന വിലയിലേക്ക് സ്വർണം എത്തിയിരുന്നു.
മറ്റു നഗരങ്ങളിലെ സ്വർണ വില
ഇന്ത്യന്‍ നഗരങ്ങളിലെ സ്വര്‍ണ വില പരിശോധിച്ചാല്‍ ചെന്നൈയിലാണ് ഉയര്‍ന്ന വില. പവന് 160 രൂപ വര്‍ധിച്ച് 44,560 രൂപയിലാണ് ചൊവ്വാഴ്ചയിലെ വില. ഡല്‍ഹിയില്‍ 120 രൂപ വര്‍ധിച്ച് 44,440 രൂപയും വഡോദരയില്‍ 120 രൂപ വര്‍ധിച്ച് 44,360 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നിവിടങ്ങളിൽ കേരളത്തിലെ അതേ വിലനിലവാരമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
