താഴ്ന്ന് വന്നിടത്ത് നിന്ന് സ്വർണം വാങ്ങാതിരുന്നവരാണെങ്കിൽ ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 880 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായിരിക്കുന്നത്. ഇനിയും താഴാൻ കാത്തിരുന്നവർക്ക് തിരിച്ചടി നൽകി കൊണ്ട് വ്യാഴാഴ്ച മുതലാണ് സ്വർണ വില വർധിക്കാൻ തുടങ്ങിയത്.
വ്യാഴാഴ്ചയിലെ 800 രൂപയുടെ വലിയ വര്‍ധനവിന് ശേഷം സ്വര്‍ണ വില വെള്ളിയാഴ്ചയും അടങ്ങിയിരുന്നില്ല. വീണ്ടും മുന്നേറ്റിയ സ്വർണ വില വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ച് 46,200 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,775 രൂപയിലാണ് സ്വര്‍ണ വില.
ഇറക്കവും കയറ്റവും
ഈ ആഴ്ചയിൽ 5 ദിവസം പിന്നിടുമ്പോൾ ഇറക്കവും തിരികെ കയറ്റവുമാണ് സ്വർണ വിലയിലുള്ളത്. തിങ്കളാഴ്ചയിലെ ആദ്യ ദിവസം 160 രൂപ കുറഞ്ഞ് 45,560 രൂപയിലേക്കാണ് സ്വര്‍ണ വില എത്തിയത്. ചൊവ്വാഴ്ച 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്കാണ് സ്വര്‍ണ വില താഴ്ന്നത്.
ഇവിടെ നിന്ന് 80 രൂപയുടെ കുറവാണ് ബുധനാഴ്ച ഉണ്ടായത്. 45,320 രൂപയിലെത്തിയ സ്വര്‍ണം മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം കുറിച്ചു. വില ഇടിവിന് ബുധനാഴ്ച വരെ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച 800 രൂപ കയറിയതോടെയാണ് സ്വര്‍ണം ട്രാക്ക് മാറ്റിയത്.

വില വർധനവിന് കാരണം
യുഎസ് ഫെഡറൽ റിസർവ് പണനയ യോഗ തീരുമാനം വ്യാഴാഴ്ച പുലർച്ചെ വന്നതോടെയാണ് സ്വർണ വിലയിൽ കുതിപ്പുണ്ടായത്. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ യോഗത്തിൽ വ്യക്തമാക്കിയതിനാൽ വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണ വില കുതിച്ചു കയറി. 2 ശതമാനത്തിലധികം വർധനവാണ് സ്വർണ വിലയിലുണ്ടായത്. പണനയം കർശനമാക്കുന്നത് അവസാനിക്കുമെന്നുള്ള ഫെഡറൽ റിസർവ് യോഗ ശേഷം ചെയർമാണ ജെറോം പവലിന്റെ പ്രസ്താവന സ്വർണ വിപണിയിൽ ആകർഷകമായി.
അടുത്ത വർഷം അവസാനത്തോടെ 2.4 ശതമാനം പണപ്പെരുപ്പത്തോടെ 2024-ൽ 75 അടിസ്ഥാന നിരക്ക് പലിശ കുറയ്ക്കുമെന്ന് ഫെഡറൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും വിപണിയെ അനുകൂലമാക്കി. യുഎസ് പലിശ നിരക്കുകൾ താഴുന്നത് ഡോളറിലും ബോണ്ട് യീൽഡിലും സമ്മർദ്ദം ചെലുത്തുകയും സ്വർണത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യും. ഇതാണ് സ്വർണത്തെ മുന്നോട്ട് നയിച്ചത്.
ആഗോള വിപണിയിൽ സ്വർണ വില
വെള്ളിയാഴ്ച നേരിയ നേട്ടത്തിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. 0.15 ശതമനം നേട്ടത്തോടെ സ്പോട്ട് ഗോൾഡ് ഔൺസിന് 2,035.76 ഡോളർ നൽകണം. ഈ ആഴ്ച ഇതുവരെ സ്വർണം 1.5 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം വ്യാഴാഴ്ച നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഡോളർ പ്രതിവാര ഇടിവിലേക്ക് നീങ്ങുകയാണ്. ഡോളർ സൂചിക 101.89 നിലവാരത്തിലേക്ക് എത്തി. 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
