സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച മാറ്റമില്ലെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ് മഞ്ഞ ലോഹം. പവന് 46,560 രൂപയിലാണ് തിങ്കളാഴ്ചയിലെ സ്വര്‍ണ വില. ഞായറാഴ്ചയിലെയും ക്രിസതുമസ് അവധിയും കാരണം ശനിയാഴ്ച രേഖപ്പെടുത്തിയ വിലയിലാണ് തിങ്കളാഴ്ചയും സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,820 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില.
വില ഉയരുന്നു
സ്വർണത്തെ സംബന്ധിച്ച് വില ഉയർന്ന ആഴ്ചയാണ് കടന്നു പോയത്. 720 രൂപയാണ് കഴിഞ്ഞാഴ്ച ഒരു പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച ഇതേ വില തുടര്‍ന്ന സ്വര്‍ണം ബുധനാഴ്ച 280 രൂപ വര്‍ധിച്ച് 46200 രൂപയിലേക്ക് എത്തി.
വ്യാഴാഴ്ചയും വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വെള്ളിയാഴ്ച 200 രൂപ വര്‍ധിച്ച് 46,400 രൂപയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് 160 രൂപ ശനിയാഴ്ച വര്‍ധിച്ച് 46,560 രൂപയിലേക്ക് സ്വർണ വില എത്തിയത്. ഇനിയും വില വർധനവിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

ആഗോള വിപണിയിൽ വില ഉയരാൻ സാധ്യത
വെള്ളിയാഴ്ച വ്യക്തിഗത ഉപഭോഗ സൂചിക ഡാറ്റ പുറത്തുവന്നതിന് ശേഷം ഡോളറിന് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതോടെ സ്വർണം മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഡോളർ സൂചിക 101.4 ലെവലിലേക്ക് എത്തിയതോടെ വർഷത്തിലെ അവസാന വ്യാപാര ആഴ്ചയിൽ സ്വർണ വിലയിൽ 13 ശതമാനം വർധന രേഖപ്പെടുത്തി.
10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് വെള്ളിയാഴ്ച 3.90 ശതമാനത്തിലാണ്. ബോണ്ട് യീൽഡ് ഏകദേശം 0.75 ശതമാനവും യുഎസ് ഡോളർ സൂചിക 0.83 ശതമാനവും പ്രതിവാര ഇടിവ് രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയരുകയും മിഡിൽ ഈസ്റ്റിലെയും ചെങ്കടലിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതും സ്വർണ വില ഉയർത്താൻ കെൽപ്പുള്ളവയാണ്. ഇതിനാൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ വമ്പൻ വർധനവ് സ്വർണ വിലയിൽ പ്രതീക്ഷിക്കാം.
പഴയ സ്വർണം മാറ്റിയെടുക്കുന്നുവോ?
സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ കയ്യിലുള്ള സ്വർണം നൽകി സ്വർണം വാങ്ങാൻ ഉദ്യേശിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പഴയത് നൽകി പുതിയ സ്വർണം വാങ്ങുമ്പോൾ വിൽപനയ്ക്ക് ജിഎസ്ടി ഇല്ല. എന്നാൽ പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം.
അതായത് 50,000 രൂപ വില വരുന്ന പഴയ സ്വർണം മാറ്റി 75,000 രൂപയുടെ ആഭരണം വാങ്ങിയാൽ 75,000 രൂപയ്ക്ക് ജിഎസ്ടി നൽകണം. പഴയ സ്വർണത്തിന് ജിഎസ്ടി ബാധകമല്ല. പഴയ സ്വർണം മാറ്റി പുതിയ സ്വർണാഭരണം വാങ്ങുമ്പോൾ പണം നൽകുന്നതിന് പകരമാണ് പഴയ സ്വർണം നൽകുന്നത് എന്നതിനാൽ പുതിയ ആഭരണത്തിന് നികുതി നൽകണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
