സ്വർണത്തിന്റെ പോക്ക് കണ്ട് ആശ്വസിക്കുന്നവർ ചുരുക്കമായിരിക്കും. ഓഗസ്റ്റ് മാസത്തിലെ അവസാന ആഴ്ച സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പിടി നൽകാതെ കുതിക്കുകയായിരുന്നു. എന്നാൽ സെപ്റ്റംബർ മാസം തുടക്കത്തിൽ സ്വർണ വിലയിൽ നേകിയ ആശ്വാസമുണ്ട്. തുടര്‍ച്ചയായ കയറ്റങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി.
പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 5,505 രൂപയാണ് നല്‍കേണ്ടത്. ഓഗസ്റ്റ് മാസാവസാനം വരെ വില കുത്തനെ കയറിയ ശേഷമാണ് സെപ്റ്റബര്‍ ഒന്നിന് നേരിയ ഇടിവോടെ തുടങ്ങുന്നത്.
ആശ്വസിച്ചു പേടിപ്പിച്ചും സ്വർണ വില
വെള്ളിയാഴ്ചയിലെ ഇടിവിനെ നേരിയ ആശ്വാസം എന്നേ വിളിക്കാൻ സാധിക്കുകയുള്ളൂ. കാരണ നാല് ദിവസം കൊണ്ട് 520 രൂപ വർധിച്ച ശേഷമാണ് വെള്ളിയാഴ്ച 80 രൂപ കുറഞ്ഞത്. ഈ വാരം തിങ്കളാഴ്ച സ്വർണ വില മാറ്റമില്ലാതെ 43,600 രൂപയിലായിരുന്നു. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ച് സ്വര്‍ണ വില 43,760 രൂപയിലെത്തി. ബുധനാഴ്ച 240 രൂപ വര്‍ധിച്ച് 44,000 രൂപയിലും വ്യാഴാഴ്ചയിലെ 120 രൂപയുടെ വര്‍ധിച്ച് 44,120 രൂപയിലുമായിരുന്നു സ്വർണ വില.

സെപ്റ്റംബറിൽ എങ്ങോട്ട്
കനത്ത ചാഞ്ചാട്ടമാണ് ഓഗസ്റ്റ് മാസത്തിലാകെ സ്വർണ വിലയിലുണ്ടായത്. ഓഗസ്റ്റ് മാസത്തിൽ ആദ്യ ദിവസം രേഖപ്പെടുത്തിയ 44,320 രൂപയേക്കാള്‍ 200 രൂപ മാത്രമാണ് മാസാവസാന ദിവസം സ്വര്‍ണ വിലയുള്ള വ്യത്യാസം. ഒരുവേള 1,040 രൂപ ഇടിഞ്ഞ സ്ഥാനത്ത നിന്നാണ് സ്വർണ വില തിരികെ കയറിയത്.
സെപ്റ്റംബറിലെ സ്വർണ വിലയുടെ പ്രതീക്ഷ ഉയരുമെന്നാണ്. ആഗോള വിപണിയിൽ വർധനവ് ഇതിനൊരു കാരണമാണ്. അതോടൊപ്പം കേരളത്തിൽ വിവാഹ സീസൺ ഡിമാന്റ് ഉയരുമ്പോഴുള്ള വില വർധനവും സ്വർണത്തെ ബാധിക്കും.
ആഗോള വിപണിയിൽ
വെള്ളിയാഴ്ചയും ആഗോള വിപണിയിൽ സ്വർണ വില ഉയരുകയാണ്. യുഎസ് തൊഴിൽ ഡാറ്റ പുറത്തു വന്നതോടെ പുതിയ പലിശ നിരക്ക് വർധനവ് ഉണ്ടാകില്ലെന്ന സൂചനയിൽ നിന്നാണ് സ്വർണം നേട്ടമുണ്ടാക്കിയത്. ഇതോടെ സ്വർണം തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിലേക്കാണ് എത്തുന്നത്. സ്പോട്ട് ഗോൾഡ് ഔൺസിന്1,942.56 ഡോളറാണ്. ട്രഷറി ബോണ്ട് യീൽഡും ഡോളറും ഇടിഞ്ഞതോടെയാണ് സ്വർണ വില മുന്നേറ്റം. ഡോളർ ഇടിയുന്നതിനാൽ മറ്റു കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് വിലയിൽ ആശ്വാസം ലഭിക്കും.
മറ്റു നഗരങ്ങളിലെ സ്വർണ വില
ചെന്നൈ നഗരത്തില്‍ ഒരു പവന് 44,360 രൂപയാണ് വില. ഡല്‍ഹിയില്‍ 44,240 രൂപയാണ് പവന്റെ വില. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളില്‍ 44,040 രൂപയാണ് സ്വര്‍ണവില. വഡേദര, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍44,160 രൂപയാണ് പവന്റെ വില.
More From GoodReturns

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കൂ; പ്രധാന ഫ്ലൈഓവറുകളിൽ കർശന ഗതാഗത നിയന്ത്രണം, പുതിയ നിയമങ്ങൾ ഇങ്ങനെ



Click it and Unblock the Notifications
