ഓണത്തിന് ശേഷം കേരളത്തിൽ വിവാഹ സീസൺ കൂടുതൽ സജീവമാകാൻ ഇരിക്കുകയാണ്. സീസണയാതിനാൽ തന്നെ സ്വർണത്തിന് ആവശ്യക്കാരേറുമെന്നതിൽ സംശയവുമില്ല. വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് യാതൊരു ആശ്വാസവും നൽകാതെയാണ് സ്വർണ വില കയറുന്നത്. ശനിയാഴ്ചയും കേരള വിപണിയിൽ സ്വര്‍ണ വില വര്‍ധിച്ചു.
പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. പവന് 44,160 രൂപയും ഗ്രാമിന് 5,515 രൂപയുമാണ് കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണത്തിന് ഈടാക്കുന്ന വില. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലായിരുന്നു സ്വര്‍ണ വില.
കേരള വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 6,022 രൂപയിലാണ് സ്വര്‍ണ വില. പവന് 136 രൂപ വര്‍ധിച്ചതിനാല്‍ 48,176 രൂപ നല്‍കണം.

ഓഗസ്റ്റിലെ ചാഞ്ചാട്ടം
ഓഗസ്റ്റ് മാസത്തിൽ 1,040 രൂപ വരെ താഴേക്ക് ഇറങ്ങി ആശ്വാസ നിരക്കിലെത്തിയ സ്വർണം വെറും 200 രൂപയുടെ ഇളവാണ് മാസാവസാനം നൽകിയത്. ഓഗസ്റ്റ് മാസത്തിൽ ആദ്യ ദിവസം 44,320 രൂപയിലാണ് സ്വർണ വിലയെങ്കിൽ മാസത്തിലെ അവസാന ദിവസം സ്വര്‍ണ വില 44,120 രൂപയിലേക്ക് എത്തി. ഇതിന് മുന്നോടിയായി കനത്ത തിരിച്ചു വരവ് സ്വർണ വിലിയിലുണ്ടായിരുന്നു.
ഈ ആഴ്ച സ്വർണ വില മാറ്റമില്ലാതെ 43,600 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ച് സ്വര്‍ണ വില 43,760 രൂപയിലെത്തി. ബുധനാഴ്ച 240 രൂപ വര്‍ധിച്ച് 44,000 രൂപയിലും വ്യാഴാഴ്ചയിലെ 120 രൂപയുടെ വര്‍ധിച്ച് 44,120 രൂപയിലുമായിരുന്നു സ്വർണ വില. വെള്ളിയാഴ്ച നേരിയ ആശ്വാസം എന്ന കണക്കെ 80 രൂപയും കുറഞ്ഞു. ഈ ആഴ്ച മാത്രം 520 രൂപ സ്വർണ വിലയിൽ വർധനവുണ്ടായി.
സെപ്റ്റംബറിൽ എങ്ങോട്ട്
ആഗോള വിപണിയിൽ നാലാഴ്ചയിലെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. വരാനിരിക്കുന്ന സെപ്റ്റംബർ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ആഴ്ചയുടെ അവസാനത്തോടെ സ്വർണ വിലയിൽ കുത്തനെയുള്ള മുന്നേറ്റത്തിന് കാരണമായത്.
രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ വില ഔൺസിന് 1,939 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്. നിലവിലെ സാഹചര്യത്തിൽ ദുർബലമായ യുഎസ് സാമ്പത്തിക സൂചകങ്ങൾ സ്വർണ വില ഉയർത്തുമെന്നും അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,980 ഡോളറിലും ഉയരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മറ്റു നഗരങ്ങളിലെ സ്വർണ വില
ചെന്നൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 44,400 രൂപ നല്‍കണം. ഡല്‍ഹിയില്‍ പവന് 120 രൂപ വര്‍ധിച്ച് 44,280 രൂപയിലെത്തി. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളിലും 120 രൂപ വര്‍ധിച്ച് 44,160 രൂപയിലാണ് സ്വര്‍ണ വില. വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 120 രൂപ വർധിച്ച് 44,200 രൂപയാണ് സ്വർണ വില.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
