സ്വർണം വാങ്ങിനിരിക്കുന്നവരുടെ മനസിൽ സന്തോഷം പടർത്തി താഴ്ന്ന നിരക്കിൽ തുടർന്ന് സ്വർണ വില. ശനിയാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയാണ് ഓഗസ്റ്റ് 19 ന് പവന്റെ വില. ഗ്രാമിന് 5,410 രൂപയാണ് വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരളത്തിലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഓണം, വിവാഹ, രക്ഷാബന്ധൻ ആഘോഷങ്ങൾ അടുത്തിരിക്കെ വില കുറയുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യക്കാരെത്തുന്നത് വ്യാപാരികൾക്കും ആശ്വാസമാണ്.
സ്വർണ വില കുറഞ്ഞ ആഴ്ച
ഒരാഴ്ചയ്ക്കിടെ 440 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഈ വാരം ആരംഭിക്കുമ്പോള്‍ 43,720 രൂപയിലായിരുന്നു ഓഗസ്റ്റ് 14 നുള്ള സ്വര്‍ണവില. 80 രൂപ കുറഞ്ഞ് 43640 രൂപയിലായിരുന്നു ഓഗസ്റ്റ് 15 ന്റെ വില. ഓഗസ്റ്റ് 16 നും 80 രൂപ കുറഞ്ഞ് 43,560 രൂപയിലായിരുന്നു സ്വർണ വില.
വ്യാഴാഴ്ച 280 രൂപയാണ് സ്വര്ണവിലയില്‍ കുറഞ്ഞത്. ഇതാണ് സ്വർണ വിലയെ 43,280 രൂപയിലേക്ക് എത്തിച്ചത്. ഇന്ന് ശനിയാഴ്ച വിപണിയിൽ 43,280 രൂപയിലാണ് പവന്റെ വില.

ഓഗസ്റ്റിൽ കുറഞ്ഞത്
ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വില താഴേക്കുള്ള ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. മാസത്തിലെ ആദ്യ ദിവസത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില. 19 ദിവസം പിന്നിടുമ്പോൾ ഓഗസ്റ്റ് മാസത്തിൽ 1,040 രൂപ സ്വർണ വിലയിൽ കുറവ് വന്നു. നേരത്തെ ജൂൺ മാസത്തിലാണ് സമാനമായി സ്വർണ വില ഇടിഞ്ഞത്. ഓഗസ്റ്റ് 9 തിന് 44,000 രൂപയ്ക്ക് താഴെ എത്തിയ ശേഷം സ്വര്‍ണവില 43,000 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കുറഞ്ഞത് വളരെ കുറവ്
രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ശക്തമായ ഇടിവുണ്ടായിട്ടും ഇന്ത്യയിൽ ആനുപാതികമായി കുറവ് ഇല്ലാത്തതിന് കാരണം രൂപയുടെ മൂല്യതകർച്ചയാണ്. രാജ്യാന്തര വിപണിയിൽ മേയ് അഞ്ചിന് 2077.88 ഡോളറിലായിരുന്നു ഔൺസ് സ്വർണത്തിന്റെ വില. അന്ന കേരള വിപണിയിൽ 45,760 എന്ന സർവകാല റെക്കോർഡിലേക്ക് സ്വർണ വില എത്തി. എന്നാൽ ആഗോള വിപണിയിൽ ഇന്ന് 1,900 ഡോളറിന് താഴെയാണ് സ്വർണ വില. എന്നാൽ കേരള വിപണിയിൽ കുറഞ്ഞത് 2,480 രൂപ മാത്രം.
ഡോളർ ശക്തമാകുന്നതാണ് സ്വർണ വില ഇടിയാൻ കാരണം. ഡോളർ ശക്തമാകുമ്പോൾ രൂപ നിലം പതിക്കുന്നതാണ് സ്വർണ വിലയിലെ നേട്ടം ഇന്ത്യയിൽ കാര്യമായി ലഭിക്കാത്തത്. രാജ്യാന്തര വിപണിയിലെ സ്വർണ വിലയും രൂപയുടെ വിനിമയ നിരക്കും കണക്കാക്കിയാണ് സംസ്ഥാനത്ത് പ്രതിദിനം സ്വർണ വില നിശ്ചയിക്കുന്നത്.
ആഗോള വിപണിയിലെ നിരക്ക്
ഫെഡറൽ റിസർവിന്റെ ഉയർന്ന പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയിൽ തുടർച്ചയായ നാലാമത്തെ പ്രതിവാര ഇടിവാണ് സ്വർണവിലയിലുണ്ടായത്. ഔൺസിന് 1,889.50 ഡോളർ എന്ന നിലയിലാണ് സ്വർണ വില. അഞ്ച് മാസത്തെ താഴ്ന്ന നിരക്കിലെത്തിയ സ്വർണം വെള്ളിയാഴ്ച ചെറിയ മുന്നേറ്റം നടത്തി. യുഎസ് ഡോളറും ബോണ്ട് യീൽഡും ഉയർന്ന നിരക്കിൽ നിന്ന് ചെറുതായി ഇടിഞ്ഞതിനാലാണിത്.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
