വർഷാവസാനത്തിലേക്ക് കടക്കുമ്പോഴും സ്വർണത്തിന് കാര്യമായ മാറ്റമില്ല. വില വർധനവ് തുടരുന്ന സ്വർണം സാധാരണക്കാരന് പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം വിപണി സജീവമായതോടെ ചൊവ്വാഴ്ച പവന് 160 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 46,720 രൂപയിലാണ് ഒരു പവന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,840 രൂപയിലേക്കും സ്വര്‍ണ വില എത്തി.
സ്വർണ വിലയിൽ വർധനവ് മാത്രം
ഒരാഴ്ച കാലം വര്‍ധനവ് തുടര്‍ന്ന ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച ഇതേ വില തുടര്‍ന്ന സ്വര്‍ണം ബുധനാഴ്ച 280 രൂപ വര്‍ധിച്ച് 46200 രൂപയിലേക്ക് എത്തി.
വ്യാഴാഴ്ചയും വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വെള്ളിയാഴ്ച 200 രൂപ വര്‍ധിച്ച് 46,400 രൂപയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് 160 രൂപ ശനിയാഴ്ച വര്‍ധിച്ച് 46,560 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഞായറാഴ്ച അവധിയും തിങ്കളാഴ്ച ക്രിസ്തുമസ് അവധിയുമായതിനാല്‍ ശനിയാഴ്ചയിലെ വില തന്നെയാണ് രണ്ട് ദിവസങ്ങിലും രേഖപ്പെടുത്തിയത്.

ആഗോള വിപണിയിൽ നേട്ടം തുടരുന്നു
അടുത്ത വർഷം മാർച്ചിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ വർധിക്കുന്നതോടെ സ്വർണ വില നേട്ടമുണ്ടാക്കുകയാണ്. യുഎസ് ഡോളർ ഇടിയുകയും ബോണ്ട് വരുമാനം കുറയുകയും ചെയ്തതോടെ ചൊവ്വാഴ്ചയും സ്വർണ വില ഉയർന്നു.
സ്പോട്ട് ഗോൾഡ് 0.46 ശതമാനം ഉയർന്ന് ഔൺസിന് 2,063.35 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞ് 101.60 നിലവാരത്തിലാണുള്ളത്. 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 3.89 ശതമാനായി കുറഞ്ഞു.
സ്വർണ വില വർധനവിന് കാരണമെന്ത്
ആഗോള വിപണികളിലെ മാറ്റത്തിന് അനുസരിച്ചാണ് സ്വർണ വില ഉയരുന്നത്. രൂപയുടെ ഇടിവും സ്വർണ വിലയെ ബാധിക്കുന്നുണ്ട്. നിലവിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്വർണ വില മുന്നോട്ട് കുതിക്കുന്നത്. ഇതോടൊപ്പം രൂപ ഡോളറിനെതിരെ വലിയ ഇടിവൽ തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്നു.
ഒരു ഉദാഹരണം നോക്കാം. 2020 ഓഗസ്റ്റ് എട്ടിന് 2035.99 ഡോളർ നിലവാരത്തിലായിരുന്നു ഔൺസിനുള്ള നിരക്ക്. കേരള വിപണിയിൽ ഓഗസ്റ്റ് 8,9 ദിവസങ്ങളിൽ ഒരു പവന് രേഖപ്പെടുത്തിയത് 42,000 രൂപയാണ്. അന്ന് ഒരു ഡോളറിന് ചെലവാക്കേണ്ടത് 74 രൂപയായിരുന്നു.
2023 ഡിസംബർ 21 ന് സ്പോട്ട് ഗോൾഡ് ഔൺസിന് 2,037.65 ഡോളറിലായിരുന്നു വ്യാപാരം നടത്തിയത്. ഡിസംബർ 21,22 ദിവസങ്ങളിൽ 46,200- 46,400 രൂപ നിലവാരത്തിലാണ് ഒരു പവന്റെ വില. ഈ ദിവസങ്ങളിൽ ഒരു ഡോളറിന് ചെലവാക്കേണ്ടത് 83 ഡോളറായിരുന്നു. ആഗോള വിപണിയിൽ സ്വർണ വില ഉയരുമ്പോൾ ആഭ്യന്തര വിപണിയിൽ അധിക ചെലവ് വരാനുള്ളൊരു കാരണം ഇതാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
