ചൊവ്വാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. 80 രൂപയുടെ നേരിയ ഇടിവോടെ പവന് 46,440 രൂപയിലാണ് ചൊവ്വാഴ്ച കേരള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,805 രൂപയിലാണ് സ്വര്‍ണ വില. നാല് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ചൊവ്വാഴ്ച ആശ്വാസം നല്കി നേരിയ ഇടിവ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്.
ആഗോള വിപണിയിലെ വില
സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കുന്ന ഫെഡറൽ റിസർവ് സ്പീക്കറുകളുടെ ഈ ആഴ്ച പുറത്ത് വരുന്ന അഭിപ്രായങ്ങൾക്കായി വിപണി കാത്തിരിക്കുന്നതിനാൽ ചൊവ്വാഴ്ച സ്വർണത്തിന് ആഗോള വിപണിയിലും നേരിയ ഇടിവുണ്ട്. യുഎസ് ഡോളറും ട്രഷറി ആദായവും കുതിച്ചുയർന്നതിനാലാണ് ആഗോള വിപണിയിൽ ചൊവ്വാഴ്ച സ്വർണ വില നേരിയ ഇടിവ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് 0.30 ശതമാനം ഉയർന്ന് 2,048.55 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഡോളർ സൂചിക 10 ദിവസത്തെ ഉയർന്ന നിലയിലേക്ക് കുതിച്ചതും യുഎസ് 10 വർഷത്തെ ട്രഷറി നോട്ടുകളിലെ യീൽഡ് 4 ശതമാനം നിലവാരത്തിലേക്ക് തിരികെ വന്നതും സ്വർണത്തിന് തിരിച്ചടിയായി. ഈ വർഷം 25 അടിസ്ഥാന നിരക്ക് വീതം 6 നിരക്ക് വെട്ടിക്കുറയ്ക്കലിനുള്ള സാധ്യതയാണ് വ്യാപാരികൾ കാണുന്നത്.
സ്വർണ വില എങ്ങോട്ട്
ജനുവരിയിലെ ഇടിവിന്റെ ആദ്യ വാരത്തിന് ശേഷം വില വർധനവിന്റെ കാഴ്ചയാണ് രണ്ടാമത്തെ ആഴ്ചയിൽ കണ്ടത്. 2024 ലെ ആദ്യ ദിവസം 46,840 രൂപയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം.
ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില.
ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തിയയത്.
ശനിയാഴ്ച 240 രൂപ വർധിച്ചതോടെ 46,400 രൂപയായി സ്വർണ വില. തിങ്കളാഴ്ചയും വില വർധനവ് തുടർന്ന സ്വർണം 120 രൂപ വർധിച്ചാണ് 46,520 രൂപയിലേക്ക് എത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications