തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഇടിവ് രേഖപ്പെടുത്തിയതോടെ മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ് സ്വര്‍ണ വില. ബുധനാഴ്ച 320 രൂപ കുറഞ്ഞതോടെ കേരള വിപണിയില്‍ സ്വര്‍ണ വില പവന് 45,960 രൂപയിലേക്ക് എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,745 രൂപയിലാണ് ബുധനാഴ്ചയിലെ വ്യാപാരം. ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയ ശേഷമാണ് തുടര്‍ച്ചയായ രണ്ടാം ദിവസം സ്വര്‍ണ വില ഇടിയുന്നത്.
ഈ ആഴ്ച കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയിലുണ്ടായത്. തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് കുതിച്ച സ്വര്‍ണം ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചു. ആദ്യമായാണ് കേരള വിപണിയില്‍ സ്വര്‍ണ വില 47,000 രൂപ നിലവാരത്തിന് മുകളിലെത്തുന്നത്. ഇവിടെ നിന്ന് ചൊവ്വാഴ്ച 800 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
46,280 രൂപയായിരുന്നു ഇന്നലെ പവന് രേഖപ്പെടുത്തിയ വില. ഈ വിലയില്‍ നിന്നാണ് ഇന്നത്തെ 320 രൂപയുടെ കുറവ്. രണ്ട് ദിവസത്തിനിടെ 1120രൂപയാണ്സ്വര്ണ വിലയില്‍ കുറഞ്ഞത്. ഡിസംബറില്‍ കൂടിയതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയിൽ
തിങ്കളാഴ്ച 2,135.40 ഡോളർ എന്ന സർവകാല ഉയരത്തിലായിരുന്നു സ്വർണം. ബുധനാഴ്ച രാവിലെയുള്ള വില നിലവാരം നോക്കിയാൽ സ്പോട്ട് ഗോൾഡ് 0.20 ശതമാനം നേട്ടത്തോടെ ഔൺസിന് 2,023.28 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ചയിലെ നിലവാരത്തിൽ നിന്ന് 100 ഡോളറിലേറെയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് പാതയിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന യുഎസ് തൊഴിൽ ഡാറ്റ ഈ വെള്ളിയാഴ്ച പുറത്തു വരും. ഇതിന് മുന്നോടിയായി സ്വർണ വില സ്ഥിരത പുലർത്തുന്ന കാഴ്ചയാണ് ബുധനാഴ്ച കാണുന്നത്.
ഇടിവ് തുടരുമോ?
പലിശ നിരക്ക് സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഫെഡ് ചെയർ ജെറോം പവൽ നടത്തിയ അഭിപ്രായ പ്രകടനത്തെ തുടർന്നാണ് സ്വർണം തിങ്കളാഴ്ച റെക്കോർഡ് ഉയർന്ന നിരക്കായ 2,135.40 ഡോളറിലേക്ക് ഉയർന്നത്. നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. പണനയം ലഘൂകരിക്കുന്നതിന്റെ സമയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണമാണ് ഒറ്റ ദിവസം കൊണ്ട് സ്വർണം 100 ഡോളറിലധികം ഇടിഞ്ഞത്.
നിക്ഷേപകർ വെള്ളിയാഴ്ച യുഎസ് നോൺ-ഫാം പേറോൾ ഡാറ്റയ്ക്കായി കാത്തിരിക്കുകയാണ്, ഇത് പലിശ നിരക്കിന്റെ ഗതി സംബന്ധിച്ച് കൂടുതൽ വീക്ഷണം നൽകാൻ സഹായിക്കും. ഡാറ്റ അനുകൂലമാണെങ്കിൽ സ്വർണ വില വീണ്ടും ഉയരാനാണ് സാധ്യത. അതോടൊപ്പം മധ്യേഷ്യയിൽ യുദ്ധം കടുക്കുന്നത് സ്വർണത്തെ സുരക്ഷിത സ്വഭാവമുള്ള നിക്ഷേപമാക്കി മാറ്റും. സാഹചര്യങ്ങൾ അനുകൂലമായതിനാൽ സ്വർണം മുന്നേറ്റത്തിനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
