ആഗോള വിപണിയിൽ സാഹചര്യം മാറിയതോടെ സ്വര്‍ണ വില കേരള വിപണിയില്‍ ബുധനാഴ്ചയും ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞതോടെ സ്വര്‍ണം വില 46,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,770 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ആദ്യ ദിവസത്തെ വില വര്‍ധനവിന് ശേഷം സ്വര്‍ണ വില കേരള വിപണിയില്‍ ഇടിയുകയാണ്.
ഇന്നത്തെ വില ഇടിവോടെ മാസത്തിലെ താഴ്ന്ന നിലവാരവുമായി 80 രൂപ വ്യത്യാസമാണ് സ്വര്‍ണ വിലയിലുള്ളത്. ജനുവരി 15 ന് തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,520 രൂപയിലേക്ക് എത്തിയത്. ചൊവ്വാഴ്ച 80 രൂപ ഇടിഞ്ഞ് 46,440 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഇവിടെ നിന്നാണ് ബുധനാഴ്ച 120 രൂപ വീണ്ടും ഇടിഞ്ഞത്.
ആഗോള വിപണിയിൽ ഇടിവ്
ആഗോള വിപണിയിൽ സാഹചര്യങ്ങളിൽ പൊടുന്നനെയുണ്ടായ മാറ്റത്തിൽ സ്വർണം വലിയ ഇടിവാണ് നേരിട്ടത്. ചൊവ്വാഴ്ച 2,050 ഡോളർ നിലവാരത്തിൽ വ്യാപാരം നടത്തികൊണ്ടിരുന്ന സ്വർണം ഇടിഞ്ഞ് 2,028.52 ഡോളർ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. പലിശ നിരക്ക് സംബന്ധിച്ച് ഫെഡറൽ ഗവർണർ ക്രിസ്റ്റഫർ വാലറുടെ പ്രസ്താവനയാണ് ബുധനാഴ്ച സ്വർണ വിലയെ ഇടിച്ചത്.

പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തിൽ നിന്ന് അകലെയാണെന്നും കുറഞ്ഞ പണപ്പെരുപ്പം നിലനിൽക്കുമെന്ന് വ്യക്തമാകുന്നതുവരെ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിന് തിരക്കുകൂട്ടരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇതോടെ ആരോഗ്യം വീണ്ടെടുത്ത ഡോളർ 103 നിലവാരത്തിലേക്ക് തിരികെ കയറി. ഡോളർ സൂചിക 0.06 ശതമാനം നേട്ടത്തിൽ 103.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ബോണ്ട് യീൽഡ് 4.07 ശതമാനമായി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമാണിത്. ഇതോടെ സ്വർണ വില നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സ്പോട്ട് ഗോൾഡ് 0.22 ശതമാനം ഇടിവിൽ 2,023.96 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഇടിവോ കയറ്റമോ?
ജനുവരിയിലെ ഇടിവിന്റെ ആദ്യ വാരത്തിന് ശേഷം വില വർധനവിന്റെ കാഴ്ചയാണ് രണ്ടാമത്തെ ആഴ്ചയിൽ കണ്ടത്. 2024 ലെ ആദ്യ ദിവസം 46,840 രൂപയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം.
ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില.
ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തിയയത്. ശനിയാഴ്ച 240 രൂപ വർധിച്ചതോടെ 46,400 രൂപയായി സ്വർണ വില.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
