ഡിസംബറിലെ തണുപ്പിനെ പോലും ചൂട് പിടിപ്പിക്കുന്ന വിലകയറ്റത്തിലേക്ക് കുതിക്കുയാണ് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയിലെ കുതിപ്പും ഡോളറിനെതിരെ രൂപ ഇടിവ് തുടരുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി. വ്യാഴാഴ്ച സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തിയിരുന്നു.
47,120 രൂപയായിരുന്നു ഇന്നലെ കേരള വിപണിയില്‍ ഒരു പവന് രേഖപ്പെടുത്തിയ വില. വര്‍ഷാവസാനത്തില്‍ വിലയിൽ നേരിയ കുറവ് കാണാം. ഇന്ന് 46,840 രൂപയിലേക്കാണ് സ്വര്‍ണ വിലയെത്തിയത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,840 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,855 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ 18 ന് ആരംഭിച്ച സ്വര്‍ണ വില വര്‍ധനവിന് ഡിസംബര്‍ 29 നാണ് ഇടിവ് വന്നത്. 10 ദിവസത്തെ തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം 47,120 രൂപ എന്ന സര്‍വകാല ഉയരത്തിലെത്തിയതിന് ശേഷമാണ് സ്വര്‍ണ വില തണുത്തത്.
ഡിസംബര്‍ മാസത്തില്‍ രണ്ടാം തവണയാണ് സ്വര്‍ണ വില സര്‍വകാല ഉയരം കുറിക്കുന്നത്. ഡിസംബര്‍ നാലിന് സ്വര്‍ണ വില 47,080 രൂപയിലേക്ക് എത്തി സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇതിന് ശേഷം വര്‍ഷാവസാനത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്. ഡിസംബർ 13 ന് രേഖപ്പെടുത്തിയ 45,320 രൂപയാണ് മാസത്തിലെ താഴ്ന്ന നിരക്ക്.
ആഗോള വിപണിയിൽ സ്വർണ വില
പലിശ നിരക്ക് കുറയുമെന്ന സൂചനകൾക്കിടയിൽ സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 2,069.10 ഡോളറിലെത്തി. ആഗോള വിപണിയിലെ അവസാന വ്യാപാര ദിനത്തിലെ കണക്ക് പ്രകാരം വർഷത്തിൽ ഇതുവരെ 14 ശതമാനമാണ് സ്വർണത്തിന്റെ മുന്നേറ്റം. 2020 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് സ്വർണം വ്യാപാരം ചെയ്യുന്നത്.
അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചത്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് സ്വർണവിലയിലുള്ളത്.
സ്വർണ വില ഉയരുന്നു
കുറഞ്ഞ പണപ്പെരുപ്പം 2024 ൽ യുഎസ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർത്തുകയാണ്. ഇതിന് ഡോളറിനെയും യുഎസ് ബോണ്ട് യീൽഡിനെയും താഴേക്ക് എത്തിക്കുകയാണ്. ഡോളർ സൂചിക വെള്ളിയാഴ്ച 0.1 ശതമാനം ഇടിഞ്ഞു.
മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മോശം വാർഷിക പ്രകടനത്തിലേക്കാണ് ഡോളർ പോകുന്നത്. 10 വർഷ ട്രഷറി ബോണ്ട് യീൽഡ് ജൂലായ് മുതലുള്ള ഏറ്റവും താഴ്ന്ന നിലയായ 3.83 ശതമാനത്തിലേക്ക് എത്തി. സ്വർണ വില മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യമാണ് ഇത്.
ഡിമാന്റ് ഉയരുന്നു
വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ഹോങ്കോംഗ് വഴിയുള്ള ചൈനയുടെ സ്വർണ ഇറക്കുമതി ഉയരുകയാണ്. നവംബറിൽ മുൻ മാസത്തേക്കാൾ 37 ശതമാനം വർധിച്ചു, പുതുവർഷ ആവശ്യകത നിറവേറ്റുന്നതിനായി സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാലാണ് ഈ വർധനവ്. അതിനിടയിൽ, ഇസ്രായേൽ-ഹമാസ് യുദ്ധം ശക്തമാകുന്നതും സ്വർണ വില മുന്നോട്ട് നേട്ടമാകും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
