ഇന്നും താഴേക്ക്; സ്വര്‍ണ വില 45,000 രൂപ നിലവാരത്തിലേക്ക് അടുക്കുന്നു; എത്ര നാള്‍ വില ഇടിവ് തുടരും

ആഭരണം വാങ്ങാൻ പ്ലാനിടുന്നവർക്ക് മികച്ച വില നൽകി സ്വർണം താഴേക്ക് യാത്ര തുടരുന്നു. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം വ്യാഴാഴ്ച വീണ്ടും ഇടിവിന്റെ പാതയിലേക്ക് കേരള വിപണിയില്‍ സ്വര്‍ണ വില എത്തി.

പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,760 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡിസംബര്‍ ഏഴിനാണ് ഇന്നത്തെ വിലയ്ക്കടുത്ത് കേരള വിപണിയില്‍ സ്വര്‍ണ വില എത്തിയത്.

ഈ ആഴ്ചയില്‍ നാല് ദിവസം പിന്നിടുമ്പോള്‍ 320 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ്. തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാഞ്ഞതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.

ഇന്നും താഴേക്ക്; സ്വര്‍ണ വില 45,000 രൂപ നിലവാരത്തിലേക്ക് അടുക്കുന്നു; എത്ര നാള്‍ വില ഇടിവ് തുടരും

ജനുവരി മാസത്തില്‍ ഒരു ദിവസമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്.

നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്.

ചൊവ്വാഴ്ച 80 രൂപ കുറഞ്ഞതോടെ 46,160 രൂപയിലേക്കും വില എത്തി. ഇന്നത്തെ വില പ്രകാരം ജനുവരി മാസത്തില്‍ ഇതുവരെ 920 രൂപ കുറഞ്ഞു. ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപ എന്ന സർവകാല ഉയരത്തിൽ നിന്ന് 1,040 രൂപ ഇടിവിലാണ് ഇന്നത്തെ സ്വർണ വില.

ആ​ഗോള വിപണിയിൽ ഇന്ന്

യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നേരത്തെ കുറയ്ക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്ന യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ട് വ്യാഴാഴ്ച പുറത്ത് വരും. ഇതിന് മുന്നോടിയായി ഡോളർ അയഞ്ഞതോടെ വ്യാഴാഴ്ച ആ​ഗോള വിപണിയിൽ സ്വർണ വില ഉയരുയാണ്. സ്പോട്ട് ​ഗോൾഡ് 0.23 ശതമാനം ഉയർന്ന് ഔൺസിന് 2,030.55 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക 0.12 ശതമാനം ഇടിഞ്ഞ് 102.23 നിലവാരത്തിലാണ്.

യു.എസ് ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ട് വ്യാഴാഴ്ചയാണ് പ്രതീക്ഷിക്കുന്നത്. റോയിട്ടേഴ്‌സിന്റെ പോളിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകടനം ഡിസംബറിൽ വാർഷിക പണപ്പെരുപ്പം 3.2 ശതമാനമാകുമെന്നാണ്. എന്നാൽ പ്രധാന പണപ്പെരുപ്പം 3.8 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പം പലിശനിരക്ക് കുറയ്ക്കുന്നതിന് കാരണമാകും. ഇത് ഡോളറിനെയും യുഎസ് ബോണ്ട് യീൽഡിനെയും ബാധിക്കുകയും സ്വർണ വില ഉയരാൻ കാരണമാവുയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X