പുതുവർഷത്തിലും മാറ്റമില്ലാത്തത് സ്വർണ വിലയിലാണ്. 2023 ലെ സമാന നിലവാരങ്ങളിൽ തന്നെയാണ് പുതുവർഷത്തിലും സ്വർണം വ്യാപാരം നടക്കുന്നത്. ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം 160 രൂപ വർധനവോടെ ചൊവ്വാഴ്ച 47,000 നിലവാരത്തിലേക്ക് തിരിച്ചെത്തിയ സ്വർണം ബുധനാഴ്ച താഴേക്കാണ്. കേരള വിപണിയിൽ 200 രൂപ കുറഞ്ഞ് 46,800 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,850 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരാഴ്ചയ്ക്കിടയിലെ കുറഞ്ഞ വിലയാണിത്.
വില ഉയരാൻ സാധ്യത; ഇടിവിൽ വാങ്ങാം
2023 ൽ 6,760 രൂപയുടെ വലിയ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 40,360 രൂപയില്‍ നിന്ന് 47,120 രൂപയിലേക്ക് വില വർധിച്ചു. ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും അനുകൂലമായ സാമ്പത്തിക നയങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്വര്‍ണ വില മുന്നേറിയത്.
ജനുവരി രണ്ടാം തീയതിയാണ് വര്‍ഷത്തിലെ താഴ്ന്ന നിലവാരമായ 40,360 രൂപ രേഖപ്പെടുത്തിയത്. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഈ വര്‍ഷത്തെയും ഇതുവരെ രേഖപ്പെടുത്തയതുമായ ഉയര്‍ന്ന നിലവാരം. പലിശ നിരക്ക് കുറയാനുള്ള സാഹചര്യം മുന്നിലുള്ളതിനാൽ സ്വർണ വില മുന്നേറാനാണ് സാധ്യത.

സ്വർണ വില ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർക്ക് 'ബൈ ഓൺ ഡിപ്സ്' തന്ത്രം സ്വീകരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. യുഎസ് ഡോളർ ശക്തമാകുന്നത് സ്വർണ വിലയിലെ നേട്ടങ്ങളെ നിയന്ത്രിക്കും. ഭൗമരാഷ്ട്രീയ തടസങ്ങളും സ്വർണത്തെ സ്വാധീനിക്കും. ഉയർന്ന വില കാരണം പ്രധാന വിപണിയായ ഇന്ത്യയിലെ ഭൗതിക സ്വർണ ഡിമാൻഡ് ദുർബലമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇടിവുകളാണ് ഉപയോഗപ്പെടുത്തേണ്ടത്.
ആഗോള വിപണിയിൽ
പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന ഡിസംബറിലെ ഫെഡറൽ റിസർവ് പോളിസി മീറ്റിംഗ് മിനിറ്റ്സിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ബുധനാഴ്ച സ്വർണ വില സ്ഥിരമായി തുടരുകയാണ്. 0.28 ശതമാനം നേട്ടത്തിൽ 2,064.85ഡോളറിലാണ് സ്പോട്ട് ഗോൾഡ് ഔൺസിന്റെ വില.
യുഎസ് സെൻട്രൽ ബാങ്കിന്റെ ഡിസംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് ഇന്ന് പുറത്തു വരും. അതേസമയം മുൻ സെഷനുകളെ അപേക്ഷിച്ച് ഡോളർ സൂചിക നേട്ടമുണ്ടാക്കി. 102.08 നിലവാരത്തിലേക്ക് എത്തിയ ഡോളർ ഒരാഴ്‌ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്താണ്. ഇത് ട്രഷറി യീൽഡിലും മുന്നേറ്റമുണ്ടാക്കി.
2020 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണ് സ്വർണം 2023 ൽ രേഖപ്പെടുത്തിയത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചത്. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
