വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർ അൽപം നേരത്തെയാണെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്താം. അത്തരത്തിൽ ആരെയും ആകർഷിക്കുന്ന തോതിലാണ് കേരളത്തിൽ സ്വർണ വില കുറയുന്നത്. വലിയ സംഖ്യ സ്വർണ വിലയിൽ ഇടിയാൻ തുടങ്ങിയതോടെ 42,000 രൂപ നിലവാരത്തിലേക്ക് സ്വർണ വില എത്തി.
സമീപ കാലത്ത് 2023 മാർച്ച് പകുതിയിലാണ് ഈ നിലവാരത്തിൽ സ്വർണ വില എത്തിയത്. വലിയ ഇടിവ് വന്നതോടെ സ്വർണം വാങ്ങുകയോ അഡ്വാൻസ് ബുക്കിംഗോ നടത്തുന്നത് ലാഭത്തിൽ സ്വർണം സ്വന്തമാക്കാനുള്ള അവസരമാണ്.
വെള്ളിയാഴ്ച 200 രൂപയാണ് കേരള വിപണിയിൽ പവന് കുറഞ്ഞത്. 42,920 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ 5,365 രൂപയിലേക്ക് ഒരു ഗ്രാം സ്വർണത്തിന്റെ വില എത്തി. 6 മാസങ്ങൾക്ക് മുൻപാണ് സമാന നിരക്കിൽ സ്വർണ വില എത്തിയത്. 2023 മാർച്ച് 16 ന് 42,840 രൂപയിലായിരുന്നു സ്വർണ വില.

വമ്പൻ ഇടിവ്
2 ദിവസങ്ങളിലായി വലിയ തുക സ്വർണ വിലയിൽ ഇടിവ് വന്നതോടെ ഈ ആഴ്ച മാത്രം 1,040 രൂപയാണ് പവന് കുറഞ്ഞത്. സെപ്റ്റംബർ 25 ന് 43,960 രൂപയിലാണ് ഈ ആഴ്ച സ്വർണം വ്യാപരം ആരംഭിച്ചത്. ചൊവ്വാഴ്ച 160 രൂപയും (43,800 രൂപ) ബുധനാഴ്ച 200 രൂപയും (43,600) ആണ് സ്വർണ വിലയിൽ കുറഞ്ഞത്.
വ്യാഴാഴ്ച 480 രൂപ കുറഞ്ഞാണ് 43,120 രൂപയിലേക്ക് സ്വർണ വില എത്തിയത്. വെള്ളിയാഴ്ച 200 രൂപയും കുറഞ്ഞതോടെ 1,040 രൂപ ഈ മാസം മാത്രം ഇടിഞ്ഞു.
സെപ്റ്റംബർ അവസാനിക്കാനിരിക്കെ മാസത്തിൽ ആകെ 1,120 രൂപയുടെ വ്യത്യാസമാണ് കാണാനുള്ളത്. സെപ്റ്റംബർ ആദ്യ ദിവസം 44,040 രൂപയിലായിരുന്നു സ്വർണ വില. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. 1,320 രൂപയാണ് ഈ നിലവാരത്തിൽ നിന്നുള്ള വ്യത്യാസം.
ആഗോള വിപണിയിൽ
അമേരിക്കയിലെ പലിശ നിരക്ക് സാധ്യത ഉയരുന്നതിനാൽ സ്വർണ വില വീണ്ടും ഇടിവിലാണ്. സ്‌പോട്ട് ഗോൾഡ് 0.05 ശതമാനം കുറഞ്ഞ് ഔൺസിന് 1,863 ഡോളറിലെത്തി. ഈ മാസം ഏകദേശം 4 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്.
തുടർച്ചയായ രണ്ടാം ത്രൈമാസ ഇടിവാണിത്. ഡോളർ 10 മാസത്തെ ഉയർന്ന നിരക്കിൽ നിന്ന് താഴോട്ടിറങ്ങി. ട്രഷറി വരുമാനം 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. തുടർച്ചയായ നാലാം പാദത്തിലാണ് ഡോളർ മുന്നേറുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications