2 ദിവസത്തെ തുടർച്ചയായ വില വർധനവോടെ ആഭരണ പ്രേമികളെ ആശങ്കയിലാക്കിയ ശേഷം ശനിയാഴ്ച കേരള വിപണിയിൽ സ്വർണ വില കുറഞ്ഞു. ശനിയാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന് 45,840 രൂപയിലേക്ക് സ്വർണ വില താഴ്ന്നു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,730 രൂപയിലാണ് കേരള വിപണിയിൽ സ്വർണം വ്യാപാരം നടക്കുന്നത്.
വ്യാപാര ആഴ്ചയിലെ അവസാന ദിവസം സ്വര്‍ണ വില കുറഞ്ഞതോടെ ഈ ആഴ്ച സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ് 280 രൂപ മാത്രമായി ചുരുങ്ങി.
ഒരാഴ്ചയിലെ വർധനവ് 280 രൂപ
പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയിലാണ് ഡിസംബര്‍ 11 ന് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ചയും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്ക് ഒരു പവന്റെ വിലയെത്തി. ബുധനാഴ്ച 80 രൂപ കുറഞ്ഞ് 45,320 രൂപയിലായിരുന്നു സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരമാണിത്.
ഇവിടെ നിന്ന് വ്യാഴം, വെള്ളി ദിവസങ്ങളിലായി 880 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. വ്യാഴാഴ്ച 800 രൂപ വര്‍ധിച്ച് 46,120 രൂപയിലേക്കും വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് 46,200 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഇവിടെ നിന്ന് 320 രൂപ കുറഞ്ഞാണ് വാരാന്ത്യത്തില്‍ 45,840 രൂപയിലേക്ക് സ്വര്‍ണ വില വീണത്.

ആഗോള വിപണിയിലും ഇടിവ്
വെള്ളിയാഴ്ച യുഎസ് വിപണിയിലും സ്വർണവില ഇടിഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് ഔൺസിന് 2,035.76 ഡോളർ നിലവാരത്തിൽ ലഭ്യമായ ശേഷം 0.79 ശതമാനം നഷ്ടത്തിൽ 2,019.7 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാണ് ആഭ്യന്തര വിപണിയിലെ ഇടിവിന് കാരണം. ഫെഡറൽ റിസർവ് അടുത്ത വർഷം പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യതകൾ ശക്തമായതോടെ സ്വർണം പ്രതിവാര നേട്ടമുണ്ടാക്കി. ആഴ്ചയിൽ 0.8 ശതമാനത്തിന്റെ നേട്ടമാണുണ്ടായത്.
നാല് മാസത്തെ താഴ്ന്ന നിലയിലെത്തിയ ഡോളർ സൂചിക വെള്ളിയാഴ്ച രാവിലെ 101.89 നിലവാരത്തിലായിരുന്നു വ്യാപാരം നടത്തിയത്. നേരിയ മുന്നേറ്റമുണ്ടാക്കിയതോടെ ക്ലോസിംഗ് സമയം 0.63 ശതമാനം ഉയർന്ന് 102.59 നിലവാരത്തിലേക്ക് ഡോളർ സൂചിക എത്തി. ഡോളറിനുണ്ടായ മുന്നേറ്റവും വെള്ളിയാഴ്ചയിലെ വില ഇടിവിന് കാരണമായി.
ഒരു പവൻ ആഭരണം വാങ്ങാൻ ചെലവെത്ര
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേർന്ന വിലയാണ് ജുവലറിയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
22 കാരറ്റ് ഒരു പവന്‍ (8ഗ്രാം) സ്വര്‍ണത്തിന് ശനിയാഴ്ച കേരളത്തിൽ 45,840 രൂപയാണ് വില. ഒരു ഗ്രാമിന് 5,730 രൂപയും വില വരും. ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍, 7 ശതമാനം പണിക്കൂലയുള്ള ആഭരണമാണെങ്കിൽ 3,209 രൂപ ഈ ഇനത്തിൽ നൽകണം.
സ്വർണ വിലയോടൊപ്പം പണിക്കൂലി ചേർത്താൽ 49,049 രൂപ ഒരു പവന് വില വരും. ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. 1,471 രൂപയാണ് ജിഎസ്ടി തുക. 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഇതോടൊപ്പം ഈടാക്കും. ആകെ 50,565 രൂപ ഒരു പവന്റെ ആഭരണം വാങ്ങുമ്പോൾ ചെലവാകും.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
