ചാഞ്ചാട്ടം തുടരുന്ന വാരത്തിൽ താഴേക്കുള്ള ട്രെൻഡ് തുടർന്ന് സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസം സ്വർണ വില ഇടിയാൻ തുടങ്ങിയതോടെ കേരള വിപണിയിൽ 43,000 രൂപ നിലവാരത്തിലേക്ക് സ്വർണ വില എത്തി.
കേരള വിപണിയില്‍ വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 43,880 രൂപയിലേക്ക് എത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,485 രൂപയിലാണ് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയും സ്വര്‍ണ വില കുറയുന്നതോടെ 2 ദിവസം കൊണ്ട് 280 രൂപ സ്വർണ വിലയിൽ ഇടിവ് വന്നു.
സ്വര്‍ണ വില എങ്ങോട്ട്
ഈ വാരം സ്വര്‍ണ വില കൂടിയും കുറഞ്ഞുമാണ് വ്യാപാരം നടക്കുന്നത്. ആഴ്ചയിലെ ആദ്യ രണ്ട് ദിവസം വില വര്‍ധനവ് കണ്ടെങ്കിലും പിന്നീട് താഴേക്കിറങ്ങാന്‍ തുടങ്ങി. 44,040 രൂപയിലാണ് തിങ്കളാഴ്ച സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 120 രൂപ വര്‍ധിച്ച് 44,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില വ്യാഴാഴ്ച കുറയാന്‍ തുടങ്ങി. 120 രൂപ കുറഞ്ഞ് 44,040 രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ സ്വര്‍ണ വില.

സെപ്റ്റംബര്‍ 19 ബുധനാഴ്ച മാസത്തിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തിയ ശേഷമാണ് സ്വര്‍ണ വില താഴേക്ക് വന്നത്. സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഉയര്‍ന്ന വില. അതേസമയം, മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് 280 രൂപ ഉയരത്തിലാണ് ഇന്നത്തെ സ്വര്‍ണ വില.
സെപ്റ്റംബര്‍ 13, 14 തീയതികളില്‍ രേഖപ്പെടുത്തിയ 43,600 രൂപയാണ് മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ വിലയിലേക്ക് എത്തുമോ എന്നത് ആഗോള വിപണിയിലെ വിലയുടെ പ്രകടനത്തെ അനുസരിച്ചിരിക്കും.
സ്വർണ വില ആഗോള വിപണിയിൽ
അന്താരാഷ്ട്ര മാർക്കറ്റിൽ വ്യാഴാഴ്ച സ്വർണം ഒരാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും വെള്ളിയാഴ്ച നേരിയ നേട്ടമുണ്ടാക്കി. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് പിന്നാലെ യുഎസ് ഡോളറും ട്രഷറി യീൽഡും നേട്ടം കൊയ്തതിനാലാണ് കഴിഞ്ഞ സെഷനിൽ സ്വർണ വില ഇടിഞ്ഞത്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് 1,923.95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
പലിശ നിരക്ക് ഉയർന്ന നിലവാരത്തിൽ തുടരുമെന്ന ഫെഡിന്റെ തീരുമാനം ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.
ഡോളർ ശക്തമാകുന്നത് തുടർന്നാൽ ആഭ്യന്തര വിപണിയിൽ വില കുറയുന്നതാണ് പൊതുവെയുള്ള ട്രെൻഡ്. അതേസമയം, ആഭ്യന്തര വിപണിയിൽ ഡിമാന്റ് ഉയരുന്ന കാലമായതിനാൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ സ്വർണ വില ഇടക്കാലത്തേക്ക് ഇടിയാനുള്ള സൂചനയും വിദഗ്ധർ നൽകുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications