ഉത്സവ സീസണിൽ സ്വർണം വാങ്ങാൻ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ ആശ്വാസമായി സ്വർണ വില. വിലയിലെ ഇടിവ് അഞ്ചാം ദിവസത്തിലേക്ക് തുടർന്ന സ്വർണം കയ്യിലൊതുങ്ങുന്ന നിലവാരത്തിലേക്ക് നീങ്ങുകയാണ്.
വ്യാഴാഴ്ച സ്വര്‍ണ വില വീണ്ടും മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. 320 രൂപയാണ് വ്യാഴാഴ്ച പവന് കുറഞ്ഞത്. 44,560 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,570 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഒക്ടോബര്‍ 19 നാണ് സമീപ കാലത്ത് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.
നവംബര്‍ മാസത്തില്‍ മൂന്നാം തീയതി മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണം ഇവിടെ നിന്നാണ് താഴേക്ക് വീണത്. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. അഞ്ച് ദിവസത്തെ ഇടിവോടെ 720 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. നവംബര്‍ നാലിന് ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി.

തിങ്കളാഴ്ച 45,080 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഈ ആഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച ഉണ്ടായത്. 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
ആഗോള വിപണിയിൽ
വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.20 ശതമാനം ഉയർന്ന് 1,953.74 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച സ്വർണ വില ഒക്ടോബർ 19 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. യുഎസ് ട്രഷറി ആദായത്തിലെ ഇടിവാണ് സ്വർണ വില ഉയരാൻ സഹായിച്ചത്. ബെഞ്ച്മാർക്ക് 10 വർഷ യുഎസ് ട്രഷറി യീൽഡ് ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. അതേസമയം ഡോളർ സൂചിക മാറ്റമില്ലാതെ തുടർന്നതും സ്വർണത്തിന് അനുകൂലമായി.
പലിശ നിരക്കുകളെക്കുറിച്ചുള്ള കൂടുതൽ സൂചനകൾക്കായി യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ അഭിപ്രായങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. യുഎസ് സെൻട്രൽ ബാങ്കിന്റെ സ്റ്റാറ്റിസ്റ്റിക്ക് കോൺഫറൻസിൽ ബുധനാഴ്ച സംസാരിച്ച പവൽ പണം നയം സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയില്ല. വ്യാഴാഴ്ച നടക്കുന്ന മറ്റൊരു കോൺഫറൻസിലാണ് നിക്ഷേപകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
മറ്റു നഗരങ്ങളിലെ സ്വർണ വില
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് സ്വർണം വ്യാപാരം ചെയ്യുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച പവന് 45,272 രൂപയാണ് വില. ഡല്‍ഹിയില്‍ വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. 44,680 രൂപയാണ് ഡല്‍ഹിയിലെ വില.
320 രൂപ കുറഞ്ഞതോടെ വഡോദര, അഹമ്മദാബാദ് നഗരങ്ങളില്‍ 44,600 രൂപയാണ് വില. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, ബംഗളൂരു നഗരങ്ങളിലും 320 രൂപ പവന് കുറഞ്ഞിരുന്നു. 44,560 രൂപയാണ് ഈ നഗരങ്ങളില്‍ വ്യാഴാഴ്ച പവന് ഈടാക്കുന്ന വില.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications