ചാഞ്ചാട്ടം തുടർന്ന് ആഭ്യന്തര വിപണിയിലെ സ്വർണ വില. ജൂലായ് ആദ്യ വാരത്തിൽ കുറഞ്ഞും കൂടിയുമാണ് സ്വർണ വിലയുള്ളത്. ബുധനാഴ്ച കേരളത്തില്‍ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,415 രൂപയും പവന് 43,320 രൂപയുമാണ് വില. ചൊവ്വാഴ്ച സ്വർണ വില 80 രൂപ പവന് വർധിച്ചാണ് 43,320 രൂപയിലെത്തിയത്. ജൂലായ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 43,240 രൂപയിലേക്ക് എത്തിയിരുന്നു.
ആഗോള വിപണിയിലെ നീക്കങ്ങളെ അനുസരിച്ചാണ് സ്വർണ വില ചാഞ്ചാടുന്നത്. യുഎസ് ഫെഡ് ജൂൺ മാസത്തെ പോളിസി മീറ്റിംഗ് മിനുറ്റ്സ് ഇന്ന് പുറത്തുവരും. ഇതിലെ സൂചനകളെ അടിസ്ഥാനമാക്കിയാണ് സ്വർണ വിലയുടെ ഇനിയുള്ള മുന്നേറ്റം. പലിശ നിരക്ക് വർധനവാണ് സമീപനമെങ്കിൽ സ്വർണ വില ഇടിയാനാണ് സാധ്യത.

ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. താഴ്ന്ന തലങ്ങളിൽ നടന്ന വാങ്ങലുകളാണ് നേട്ടമുണ്ടാക്കിയത്. എന്നാൽ, യുഎസ് ഡോളറിലെ ഉയർച്ചയും ബോണ്ട് യീൽഡുകളും സ്വർണ വിലയുടെ മുന്നേറ്റത്തെ നിയന്ത്രിക്കുകയാണ്.
ഉപഭോക്താക്കളെ സ്വാധീനിക്കുന്നത് എങ്ങനെ
സ്വർണം വാങ്ങുന്നവനെ സംബന്ധിച്ച് കുറഞ്ഞ വില ആശ്വാസകരമാണ്. വില കൂടുമോ എന്ന ഭയം നിലനിൽക്കുന്നതിനാൽ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്തിടാനുള്ള സൗകര്യം സ്വർണം വാങ്ങുന്നവന് ഉപയോഗപ്പെടുത്താവുന്നതാണ്. വില കുറഞ്ഞാൽ കുറഞ്ഞ വിലയിലും കൂടിയാൽ ഉയർന്ന വിലയിലും വാങ്ങാൻ ഈ സൗകര്യം വഴി സാധിക്കും. എന്നാൽ വായ്പ എടുക്കുന്നവനും വായ്പ എടുത്തവനുമാണ് പ്രതിസന്ധി. സ്വർണ വില ചാഞ്ചാടുന്നത് വായ്പയെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.
വായ്പയെ സ്വാധീനിക്കും
സ്വർണ വായ്പയെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം ലോൺ-ടു-വാല്യൂ ആണ്. പണയം വെച്ച സ്വർണത്തിന്റെ മൂല്യവും ഉപഭോക്കാവിന് ലഭിക്കുന്ന വായ്പ തുകയുടെ അനുപാതമാണിത്. സ്വർണത്തിന്റെ വില ഉയരുമ്പോൾ, കടം വാങ്ങുന്നവർക്കും കൂടുതൽ തുക ലഭിക്കും. അതേസമയം, വില കുറയുമ്പോൾ ഇത് ലഭിക്കുന്ന വായ്പയിലും കുറവ് വരുത്തും.
അതേസമയം വായ്പ എടുത്ത വ്യക്തിക്ക് വായ്പ കാലയളവിൽ സ്വർണ വില ചാഞ്ചാടുമ്പോൾ പ്രതിസന്ധിയാണ്. നിലവിലുള്ള സ്വർണവായ്പയ്ക്കിടെ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ, നിലവിലുള്ള ലോൺ തുകയിലെ മാർജിൻ അടയ്ക്കാൻ വായ്പക്കാരനോട് ബാങ്ക് ആവശ്യപ്പെട്ടേക്കാം.
ബാലൻസ് ട്രാൻസ്ഫർ ഉപയോഗപ്പെടുക്കാം
സ്വർണ വായ്പയിൽ കുറഞ്ഞ പലിശ ഭാരത്തിന് സ്വർണ വായ്പ ബാലൻസ് ട്രാൻസ്ഫർ ഉപയോഗപ്പെടുക്കാം.കാലാവധിക്ക് മുൻപ് ബാലൻസ് ട്രാൻസ്ഫർ സൗകര്യം ഉപയോഗിക്കുമ്പോൾ മികച്ച സാമ്പത്തിക നേട്ടം ഉപഭോക്താവിന് ലഭിക്കുന്നു എന്നാണ്. കാലാവധിയുടെ ആദ്യ ഘട്ടങ്ങളിൽ ഇഎംഐയിലെ പലിശ ഘടകം വളരെ കൂടുതലായിരിക്കും. അതിനാൽ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറ്റുമ്പോൾ ഇത് ഉയർന്ന സമ്പാദ്യത്തിന് സഹായിക്കും.
കുറഞ്ഞ ലോൺ ടു വാല്യു റേഷ്യോ വാഗ്ദാനം ചെയ്യുന്ന ബാങ്കിൽ നിന്നാണ് സ്വർണ പണ വായ്പ എടുത്തതെങ്കിൽ സ്വർണത്തിന്റെ മൂല്യത്തിന് മുകളിൽ ലഭിക്കുന്ന തുക കുറവായിരിക്കും. സ്വർണ വായ്പ ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യത്തിനായി അപേക്ഷിക്കുമ്പോൾ ഉയർന്ന ലോൺ ടു വാല്യു നൽകുന്ന ബാങ്കിനെ പരിഗണിച്ചാൽ മികച്ച മൂല്യം ലഭിക്കും.
കുറഞ്ഞ വായ്പ കാലാവധിയും ഉയർന്ന ഇഎംഐകളും സമയബന്ധിതമായ തിരിച്ചടവ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ഈടായി നൽകിയ സ്വർണത്തിന് ഭീഷണിയാവുകയും ചെയ്യുന്നു. എന്നാൽ വായ്പ ബാലൻസ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ഇണങ്ങുന്ന തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കണം. പ്രതിമാസ തിരിച്ചടവിന് ബദലായി ദ്വിമാസ, അർധ വാർഷിക തിരിച്ചടവ് നൽകുന്ന ബാങ്കുകളെ ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വർണ വായ്പ ബാലൻസ് ട്രാൻസ്ഫറിന് പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുമ്പോൾ വായ്പ നേടുന്നതിനുള്ള ചെലവ് പരിശോധിക്കണം. തിരിച്ചടവ് എളുപ്പവും കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണോ എന്ന് വിലയിരുത്താൻ തിരിച്ചടവ് ഓപ്ഷനുകൾ പരിശോധിക്കണം. ധനകാര്യസ്ഥാപനത്തിന്റെ വിശ്വാസ്യത പ്രധാനമാണ്. ഇൻഷുറൻസ് പോലുള്ള ആഡ്-ഓൺ ആനുകൂല്യങ്ങൾ പരിഗണിക്കുന്നത് സുരക്ഷിതത്വം ഉറപ്പാക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications