ആശ്വാസ തീരത്ത് നിന്ന് സ്വര്‍ണ വില യാത്ര തുടങ്ങി. തുടര്‍ച്ചയായി രണ്ടാം ദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണ വില സര്‍വകാല ഉയരത്തില്‍ നിന്നുള്ള അകലം കുറഞ്ഞു. ശനിയാഴ്ച 80 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. ഇതോടെ സ്വര്‍ണ വില പവന് 46,240 രൂപയായി ഉയര്‍ന്നു.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,780 രൂപയിലേക്ക് എത്തി. നേട്ടത്തിൽ തുടങ്ങിയ ആഴ്ചയിലെ അവസാന ദിവസം ക്ലോസ് ചെയ്യുന്നത് നേട്ടത്തിലാണെങ്കിലും സ്വർണ വില ഈ വാരത്തിൽ നഷ്ടം രേഖപ്പെടുത്തി.
ചാഞ്ചാട്ടം കണ്ട ആഴ്ച
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു.

പക്ഷേ ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചു. വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി. ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. ഈ ആഴ്ച 280 രൂപ സ്വർണ വിലയിൽ ഇടിവുണ്ടായി.
മാസത്തിലെ ഉയര്‍ന്ന നിലവാരമായി ജനുവരി 2 ന് രേഖപ്പെടുത്തിയ 47,000 രൂപയില്‍ നിന്ന് 720 രൂപയും സര്‍വകാല ഉയരമായ 47,120 രൂപയില്‍ നിന്ന് 880 രൂപയുടെയും വ്യത്യാസമാണ് ഇന്ന് സ്വര്‍ണ വിലയില്‍ കാണാനുള്ളത്.
സ്വർണ വില ഇതുവരെ
ജനുവരി മാസത്തിന്റെ ആരംഭത്തിൽ വില വർധനവ് ഉണ്ടായ ശേഷം ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ സ്വർണ വില ഉയർന്നത്. 2024 ലെ ആദ്യ ദിവസം 46,840 രൂപയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം.
ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞത് 46,800 രൂപയിലേക്ക് എത്തിയ ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിൽ സ്വർണ വില തുടർന്നു.
ജനുവരി എട്ടിന് 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ഒൻപതിന് 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. എത്താം തീയതി സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം 11 നാണ് വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
12 ന് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തി. 13 ന് 240 രൂപ വർധിച്ചതോടെ 46,400 രൂപയായി സ്വർണ വില.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications