ചെറിയ ഏറ്റകുറച്ചിലുകളിൽ നിന്ന് ഗിയർ മാറ്റി സ്വർണ വില. വലിയ വര്‍ധനവാണ് ശനിയാഴ്ച സ്വര്‍ണ വിലയിലുണ്ടായത്. കേരള വിപണിയില്‍ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 5,455 രൂപയും ഒരു പവന് 43,640 രൂപയുമാണ് കേരള വിപണിയിലെ വില. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വാരത്തിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ 480 രൂപയുടെ വര്‍ധനവിനും 160 രൂപ കുറയുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. ജൂലായ് മാസത്തിൽ 8-ാം ദിവസത്തിലും കൂടിയും കുറഞ്ഞുമാണ് കേരളത്തിലെ സ്വർണ വില.

ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം സ്ഥിരത പുലർത്തിയ വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ കുറഞ്ഞത്.
അതേസമയം, ജൂൺ മാസത്തിലെ താഴ്ന്ന/ ഉയർന്ന നിലവാരത്തിലേക്ക് എത്താൻ സ്വർണത്തിന് സാധിച്ചിട്ടില്ല. പവന് 43,080 രൂപ/ 44,800 രൂപ നിലവാരത്തിലായിരുന്നു ജൂണിലെ വില.
രൂപ ഇടിയുന്നു
ആഗോള പ്രതിഭാസങ്ങളാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയെ സ്വാധീനിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും വർധിപ്പിക്കുമെന്ന സൂചനകൾ സ്വർണ വിലയെ മുന്നേറ്റത്തിൽ നിന്ന് തടയുന്നത്. ഇതോടൊപ്പം ഡോളർ ശക്തമാകുന്ന ഘട്ടത്തിൽ രൂപ ഇടിയുന്നതും ഇന്ത്യയിൽ സ്വർണ വിലയെ സ്വാധീനിക്കും. 82.62 രൂപ ചെലവാക്കിയാലാണ് 1 ഡോളർ ലഭിക്കുക. 1,925.89 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ സ്വർണ വില.
വെള്ളിയാഴ്ച രൂപ 23 പൈസ താഴ്ന്ന് ഡോളറിന് 82.74 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര വിപണിയിലെ വില്പനയും ക്രൂഡ് ഓയിൽ വില വർധനയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ കാരണം. യുഎസിലും യുകെയിലും ഹ്രസ്വകാല ബോണ്ട് യീൽഡിലുണ്ടായ കുതിച്ചു ചാട്ടവും രൂപയെ സമ്മർദ്ദത്തിലാക്കി. മൂല്യം ഇടിയുമ്പോൾ സ്വർണം വാങ്ങാൻ ഇന്ത്യക്കാർ കൂടുതൽ ചെലവാക്കേണ്ടതായി വരും.
മറ്റു നഗരങ്ങളിലെ വില
ഡല്‍ഹിയില്‍ 43,760 രൂപയാണ് പവന് വില. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളില്‍ 43,640 രൂപയാണ് സ്വര്‍ണ വില. ചെന്നൈയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 43,920 രൂപയാണ് രേഖപ്പെടുത്തിയത്. വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ 43,680 രൂപയും ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ 43,760 രൂപയുമാണ് വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
