ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് മാസാരംഭത്തിൽ കൂടിയും കുറഞ്ഞുമാണ് സ്വർണ വിലയുള്ളത്. തിങ്കളാഴ്ച കുറഞ്ഞത്രയും തോതിൽ ചൊവ്വാഴ്ച സ്വർണ വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,415 രൂപയും പവന് 80 രൂപ ഉയര്‍ന്ന 43,320 രൂപയുമാണ് ഇന്നത്തെ വില. ജൂലായ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ജൂലായ് മൂന്നിന് തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 43,240 രൂപയിലേക്ക് എത്തിയിരുന്നു.
ദുബായിൽ നിന്ന് വാങ്ങുന്നത് ലാഭം
ജൂലായ് 4 നുള്ള വില പരിഗണിച്ചാല്‍ ദുബായിൽ 1 ഗ്രാം സ്വർണത്തിന് 216 ദിര്‍ഹമാണ് വില. രൂപയിലേക്ക് മാറ്റിയാല്‍ 4,817 രൂപ വരും. എട്ട് ഗ്രാമിന് 1,728 ദിര്‍ഹമാണ് വില. 1 പവന് വാങ്ങുന്നതിന് 38.539 രൂപയാണ് വില വരുന്നത്. ഗ്രാമിന് കേരളത്തിലാണെങ്കില്‍ 5,415 രൂപയും പവന് 43,240 രൂപയുമാണ് വില വരുന്നത്. ഒരു പവന് വാങ്ങുന്നൊരാള്‍ക്ക് 4,781 രൂപ ലാഭിക്കാം. ഒരു ഗ്രാമിന്റെ തുകയോട് അടുത്ത് ലാഭിക്കാമെന്ന് ചുരുക്കം.

എത്രത്തോളം വാങ്ങാം
വില കുറവാണെങ്കിലും ഇന്ത്യയിലേക്ക് എത്ര കൊണ്ടു വരാം എന്നറിയണം. ബാഗേജ് റൂള്‍ പ്രകാരം നിശ്ചിത അളവ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു വരുന്നത് ഡ്യൂട്ടി ഫ്രീയാണ്. മടങ്ങിയെത്തുന്ന പുരുഷ യാത്രക്കാര്‍ക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം. യാത്രക്കാര്‍ സ്ത്രീകളാണെങ്കില്‍ ഇരട്ടി അളവില്‍ കൊണ്ടുവരാം. 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം.
സ്വർണ വില ആഗോള തലത്തിൽ
ചൊവ്വാഴ്ചത്തെ ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ സ്വർണവില നേരിയ തോതിൽ താഴ്ന്നു. യുഎസ് ഫെഡറൽ റിസർവിന്റെ മിനിറ്റ്സ് ബുധനാഴ്ച പുറത്തു വരുന്നത് സ്വർണ വിലയിൽ സ്വാധീനം ചെലുത്തും. പലിശ നിരക്ക് വർധനവ് ഉണ്ടാകുമോയെന്ന സൂചന ലഭിക്കുന്നതിനാൽ ഇതിന് അനുസരിച്ചുള്ള പ്രകടനം സ്വർണ വിലയിലുണ്ടാകും. അതേസമയം ഡോളര്‍ ശക്തിമാകുന്നത് സ്വർണ വിലയെ ഇടിക്കുന്നുണ്ട്. സ്പോട്ട് ഗോൾഡ് ഒരു ഔൺസിന് 1,921.39 ഡോളറാണ് വില.
ഡോളർ ഇന്‍ഡക് 0.09 ശതമാനം നേട്ടത്തിൽ 103.09 നിലവാരത്തിലാണ്. ഡോളർ ശക്തമാകുമ്പോൾ സ്വർണ വില ഇടിയും. അതോടൊപ്പം ഇത് മറ്റ കറന്‍സിയില്‍ സ്വര്‍ണം വാങ്ങുന്നവർക്ക് വില ഉയർത്തും. രൂപ ചൊവ്വാഴ്ച നേട്ടത്തിലാണ്. ഇന്നലെ 81.96 രൂയില്‍ ക്ലോസ് ചെയ്ത സ്വര്‍ണം 4 പൈസ നേട്ടത്തിൽ 81.92 ലെത്തി. രൂപ ശക്തമാകുന്നത് രൂപയിൽ സ്വർണം വാങ്ങുന്നവർക്ക് നേട്ടമാണ്.
മറ്റു നഗരങ്ങളിലെ വില
ചെന്നൈയിൽ ചൊവ്വാഴ്ച പവന് 136 രൂപ വർധിച്ചു. 43,616 രൂപയാണ് ചെന്നൈയിൽ 1 പവന്റെ വില. കേരളത്തിലെ വിലയായ 43,320 രൂപയാണ് ഏറ്റവും കുറഞ്ഞ വില. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കേരളം, പൂനെ തുടങ്ങിയ നഗരങ്ങളിലും പവന് 80 രൂപ വർധിച്ച് 43,240 രൂപയിലാണ് ഒരു പവൻ സ്വർണത്തിന് വില. ഡല്‍ഹിയിലും 80 രൂപ വർധിച്ച് 43,440 രൂപയായി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
