കയറി കയറി എങ്ങോട്ടേക്കാണ് എന്നാണ് സാധാരണക്കാരൻ സ്വർണത്തോട് ചോദിക്കുന്നത്. വില വർധനവ് ശീലമാക്കിയ സ്വർണം മേയ് മാസത്തിൽ പുതിയ സർവകാല റെക്കോർഡിലെത്തി. കേരളത്തിൽ വിവാഹ സീസൺ വന്നെത്തിയെങ്കിലും സ്വർണ വില തലകനം വിടാൻ തയ്യാറിയിട്ടില്ല. ദിവസവും റെക്കോർഡിടുന്നതോടെ അഡ്വാൻസ് ബുക്കിംഗ് നടത്താത്തവർക്ക് സ്വർണം വാങ്ങുക എന്നത് വലിയ ചെലവുണ്ടാക്കുന്ന കാര്യമായി മാറി. മേയ് അഞ്ചിന്റെ വിലയിൽ 1 പവൻ ആഭരണം വാങ്ങുന്നവർക്ക് എത്ര ചെലവ് വരുമെന്ന് നോക്കാം.
ഇന്നത്തെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചതോടെ സംസ്ഥാനത്ത് മേയ് അഞ്ചിന്റെ സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 5,720 രൂപയിലും പവന് 160 രൂപ വർധിച്ച് 45,760 രൂപയുമാണ് വില. കേരളത്തിൽ ഇന്നുവരെയുണ്ടാതയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് മേയ് നാലിന്റെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വ്യാഴ്ച വർധിച്ചത്.
മേയ് മാസത്തിൽ 5 ദിവസം പിന്നിടുമ്പോൾ 1,200 രൂപയാണ് സ്വർണ വിലയിൽ കൂടിയത്. 44,560 രൂപയാണ് മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ വില. മേയ് 1, മേയ് 2 തീയതികളിലാണ് ഈ നിരക്കിലെത്തിയത്. മേയ് മൂന്നിന് പവന് 640 രൂപ വർധിച്ചാണ് സ്വർണ വില 45,200 രൂപയിലെത്തിയത്. മേയ് നാലിന് 400 രൂപയാണ് വർധിച്ചത്.

ആഭരണ വില കണക്കാക്കുന്ന ഫോര്‍മുല
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
1 പവന് എത്ര രൂപ ചെലവ് വരും
22 കാരറ്റ് ഒരു പവന്‍ (8ഗ്രാം) സ്വര്‍ണത്തിന് കേരളത്തില്‍ വെള്ളിയാഴ്ചത്തെ വില 45,760 രൂപയാണ്. 5720 രൂപയാണ് ഗ്രാമിന് ഈടാക്കുന്ന വില. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എത്ര രൂപ നല്‍കണമെന്ന് നോക്കാം. 45,760 രൂപയൊടൊപ്പം 5 ശതമാനം പണിക്കൂലി നിശ്ചയിച്ചാല്‍ 2,288 രൂപ ഒരു പവന് പണിക്കൂലിയായി ഈടാക്കും.
ഇതടക്കം 48,048 രൂപ ഒരു പവന് വില വരും. ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. 1,441.44 രൂപയാണ്. ഇതോടൊപ്പം 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും. ഇത്തരത്തില്‍ മൊത്തം ബില്‍ തുക 49,534.44 രൂപ (1,441.44+48,048+45)യാണ്.
7 ശതമാനം പണിക്കൂലി
7 ശതമാനം പണിക്കൂലിയുള്ള ആഭരണമാണ് വാങ്ങുന്നതെങ്കിൽ 3,203.20 രൂപ പണിക്കൂലി വരും. ഇതടക്കം 1 പവന് 48,963 രൂപ വില വരും. ഈ തുകയുടെ 3 ശതമാനം ജിഎസ്ടിയായി 1,468.89 രൂപ ഈടാക്കണം. ഇതിനൊപ്പം 45 രൂപ ഹാൾമാർക്കിംഗ് ചാർജ് ഈടാക്കും. ഇതു പ്രകാരം 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 50,476.89 രൂപ വരും.
വില വർധനവിന് കാരണം
ഡോളറിന്റെ ദുർബലതയും അമേരിക്കയിലെ പുതിയ ബാങ്ക് പ്രതിസന്ധിയുമാണ് ആഗോള, ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതോടെ വീണ്ടും സജീവമായ മാന്ദ്യഭീതിയും സ്വർണ വില ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. വ്യാപാരത്തിനിടെ സ്വർണ വില ട്രോയ് ഔൺസിന് 2,052.95 ഡോളറിലെത്തി. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഉയരാനാണ് സാധ്യത.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications