ചാഞ്ചാട്ട സ്വഭാവം കാണിച്ച് കേരള വിപണിയിലെ സ്വര്‍ണ വില. മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം 80 വീതം കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ശനിയാഴ്ച 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 46,160 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,770 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണ വിലയെ ബാധിക്കുന്നത്.
ഈ ആഴ്ചയില്‍ ആദ്യത്തെ മൂന്ന് ദിവസം 46,240 രൂപയിലാണ് പവന് സ്വര്‍ണം വ്യാപാരം നടത്തിയത്. വ്യാഴാഴ്ചയാണ് സ്വര്‍ണ വിലയില്‍ അനക്കം വെച്ചത്. 80 രൂപ കുറഞ്ഞ് സ്വര്‍ണ വില 46,160 രൂപയിലേക്ക് എത്തി. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 46,240 രൂപയിലേക്ക് വീണ്ടുമെത്തി. ഇവിടെ നിന്നാണ് ശനിയാഴ്ച 80 രൂപ ഇടിവോടെ സ്വര്‍ണ വില 46,160 രൂപയിലേക്ക് എത്തിയത്.

ആഗോള വിപണിയിൽ
ആഗോള വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടികുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സ്വർണ വിലയെ ചാഞ്ചാട്ടത്തിലേക്ക് എത്തിച്ചത്. വിപണിയുടെ പ്രതീക്ഷകളെ മറികടക്കുന്ന യുഎസ് ജിഡിപി ഡാറ്റയുടെ ആദ്യ എസ്റ്റിമേറ്റും 2024 ജനുവരി 30-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ യോഗവും കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രതയിൽ തുടരുന്നതിനാലാണ് സ്വർണ വില ഒരാഴ്ചയായി സ്ഥിരത നിലനിർത്തുന്നത്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് ഏകദേശം 2,018 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്.
സ്വർണ വില ഉയരും
മെച്ചപ്പെട്ട യുഎസ് സാമ്പത്തിക ഡാറ്റയ്ക്ക് ശേഷം യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. യു.എസ്. ജി.ഡി.പി.യുടെ ആദ്യ കണക്കുകൾ വിപണിയിലെ പ്രതീക്ഷകളേക്കാൾ കൂടുതലാണ്. വരുന്ന ആഴ്ച നടക്കുന്ന യോഗത്തിൽയു.എസ്. സെൻട്രൽ ബാങ്ക് പലിശനിരക്ക് സ്ഥിരത നിലനിർത്തിയേക്കുമെന്നതിനാൽ സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. യോഗത്തിൽ 2024 മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള സൂചനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സമീപകാലത്ത് സ്വർണ വില ഉയരുന്നതിന് കാരണമായേക്കാം.
സ്വർണ വില ഇതുവരെ
കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു. തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. അവസാന രണ്ട് ദിവസം വില വർധിച്ചു. എന്നിട്ടും ആഴ്ചയിൽ 280 രൂപ നഷ്ടത്തിലാണ് സ്വർണ വിലയുണ്ടായത്. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്.
തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 45,920 വരെ താഴ്ന്നിരുന്നു. ആഴ്ചയിലെ അവസാന രണ്ട് ദിവസം സ്വര്‍ണ വില വര്‍ധിച്ചതോടെ വെള്ളിയാഴ്ച 240 രൂപ വര്‍ധിച്ച് 46,160 രൂപയിലേക്ക് തിരികെ എത്തി. ശനിയാഴ്ചയാകട്ടെ 46,240 രൂപയിലേക്ക് എത്താന്‍ 80 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications