ഇനിയും വില കുറയട്ടെയെന്ന് കാത്തിരുന്നവർക്ക് തിരിച്ചടി. ആഗോള വിപണി സാഹചര്യങ്ങൾ മാറിയതോടെ മാസത്തിലെ താഴ്ന്ന് നിലവാരത്തിൽ നിന്ന് സ്വർണ വിലയിൽ കുതിപ്പ്. സർവകാല ഉയരത്തിൽ നിന്ന് 1,040 രൂപ ഇടിവിൽ വന്ന ശേഷം തിരിച്ചു കയറിയ സ്വർണ വില മൂന്നാം ദിവസവും നേട്ടത്തിന്റെ പാതയിലാണ്. കേരള വിപണിയില്‍ സ്വര്‍ണ വില 120 രൂപയാണ് തിങ്കളാഴ്ച വര്‍ധിച്ചത്. പവന് 46,520 രൂപയാണ് ഇന്ന് കേരള വിപണിയിലെ വില.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,815 രൂപയിലേക്ക് സ്വര്‍ണ വില എത്തി. തുടര്‍ച്ചയായ മൂന്ന് ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ജനുവരി 11 ന് മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തുടങ്ങിയ വില വര്‍ധനവോടെ നാല് ദിവസത്തിനിടെ 440 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ഇതോടെ സർവകാല ഉയരത്തിൽ നിന്ന് 600 രൂപയായി വ്യത്യാസം.

കഴിഞ്ഞ വാരത്തിൽ നേട്ടം
46,240 രൂപയിൽ തുടങ്ങിയ സ്വർണ വില കഴിഞ്ഞ വാരം വ്യാപാരം അവസാനിപ്പിച്ചത് 46,400 രൂപയിലാണ്. 160 രൂപയുടെ നേട്ടമുണ്ടാക്കിയത് അവസാന രണ്ട് ദിവസത്തെ വില വർധനവിൽ. ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി.
ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തിയയത്. ശനിയാഴ്ച 240 രൂപ വർധിച്ചതോടെ 46,400 രൂപയായി സ്വർണ വില.
വില വർധനവിന്റെ നാളുകളോ?
രണ്ട് ആഗോള വിഷയങ്ങളാണ് സ്വർണ വിലയെ ഇപ്പോൾ ഉയരത്തിലെത്തിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങിയതോടെ സ്വർണം സുരക്ഷിത നിക്ഷേപ മാർഗമായതും യുഎസ് പലിശ നിരക്ക് വെട്ടികുറയ്ക്കാനുള്ള സാധ്യത ഉയർന്നതോടെ ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞതും സ്വർണത്തിന് നേട്ടമായി.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം നൂറാം ദിവസത്തിലെത്തിലേക്ക് കടക്കുമ്പോൾ ഇസ്രായേൽ തീവ്രമായ ആക്രമണം തുടരുകയാണ്. അതേസമയം യെമനിലെ യുഎസ് വ്യോമാക്രമണത്തിന് മറുപടി നൽകുമെന്ന് ഹൂതി ഭീഷണി മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് കൂടുതൽ അപകട സാധ്യത നൽകുകയാണ്. കഴിഞ്ഞയാഴ്ച പുറത്തു വന്ന യുഎസ് പ്രൊഡ്യൂസർ പ്രൈസ് ഡാറ്റ ഇടിഞ്ഞതോടെ ഫെഡറൽ റിസർവ് നേരത്തെയുള്ള നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർന്നു. ഇതിനോടുള്ള പ്രതികരണമായി ട്രഷറി യീൽഡും ഡോളർ സൂചികയും ഇടിഞ്ഞു.
തിങ്കളാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും സ്വർണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.3 ശതമാനം ഉയർന്ന് ഔൺസിന് 2,054.09 ഡോളർ എന്ന നിലവാരത്തിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications