ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസങ്ങളിലായി വില വര്‍ധനവോടെ സ്വര്‍ണം. രണ്ട് ദിവസങ്ങളിലും 120 രൂപ വീതമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചതോടെ 46,640 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപയാണ്. 5,830 രൂപയാണ് വെള്ളിയാഴ്ച ഒരു ഗ്രാമിന് കേരള വിപണിയില്‍ നല്‍കേണ്ടി വരുന്നത്. മാസത്തിലെ ആദ്യ ദിവസത്തിലും 120 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം.
വ്യാഴാഴ്ച 46,520 രൂപയിലാണ് ഒരു പവന് വ്യാപാരം നടത്തിയത്. ഇതോടെ ഈ ആഴ്ചയിലെ അഞ്ചില്‍ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ജനുവരി 29 തിന് തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി.
ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴം, വെള്ളി ദിവസങ്ങളില്‍ 120 രൂപ വീതം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ഇതോടെ അഞ്ച് ദിവസത്തിനിടെ 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. ഇതോടെ സര്‍വകാല ഉയരത്തില്‍ നിന്നുള്ള അകലവും കുറഞ്ഞു. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയില്‍ നിന്ന് 480 രൂപ മാത്രമാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ നിന്നുള്ള അകലം.

ആഗോള വിപണിയിൽ
ഡോളറും ട്രഷറി യീൽഡും താഴേക്ക് പോയതോടെ വെള്ളിയാഴ്ച സ്വർണ വിലയിൽ നേട്ടമുണ്ടായി. കഴിഞ്ഞ ദിവസത്തെ ഫെഡറൽ റിസർവ് യോഗത്തിൽ പലിശനിരക്ക് എപ്പോൾ കുറയ്ക്കാൻ തുടങ്ങുമെന്നതിനെ സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. ഇതിൽ വ്യക്തതയ്ക്കായി യു.എസ് തൊഴിൽ ഡാറ്റയ്ക്കായി വ്യാപാരികൾ കാത്തിരുകയാണ്. ഡോളർ സൂചിക ഇടിഞ്ഞതും ബോണ്ട് യീൽഡ് 4 ശതമാനത്തിന് താഴേ പോയതും സ്വർണത്തിന് നേട്ടമായി.
സ്പോട്ട് ഗോൾഡ് ഔൺസിന് 2,055.02 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു. ഈ നിലവാരം ഡിസംബർ അവസാനം മുതലുള്ള സ്വർണത്തിന്റെ ഏറ്റവും മികച്ച പ്രതിവാര നേട്ടമാണ്. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2024-ലെ കണ്ട ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്താണ്. ഈ ആഴ്ച ഇതുവരെ ഡോളർ സൂചിക 0.4% ഇടിഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് മാർച്ച് മാസത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കി. എന്നാൽ പണപ്പെരുപ്പം ആവശ്യമമായ 2 ശതമാനത്തിലേക്ക് നീങ്ങുന്നതായി ഫെഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് സ്വർണത്തിന് ആശ്വാസമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
