വാങ്ങാൻ ആളില്ലെന്നതാണ് സത്യം. എന്നാലും മുന്നേറ്റം വിടാതെയാണ് സ്വർണത്തിന്റെ പോക്ക്. വാരാന്ത്യത്തിലും കേരളത്തിൽ സ്വർണ വില ഉയർന്നു. ശനിയാഴ്ച 160 രൂപ വർധിച്ച് പവന് 46,560 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയുടെ വർധനവോടെ 5,820 രൂപയിലേക്ക് സ്വർണ വില എത്തി. വില വർധനവ് തുടരുന്നതിനിടെ ഇന്ത്യൻ വിപണിയിൽ ഭൗതിക സ്വർണത്തിനുള്ള ഡിമാന്റ് കുറയുകയാണെന്നാണ് റിപ്പോർട്ട്. പക്ഷെ ഇത് വില കുറയ്ക്കാൻ പര്യാപ്തമല്ല.
വില വര്‍ധനവിന്റെ ആഴ്ചയാണ് കടന്ന് പോകുന്നത്. 720 രൂപയാണ് ഈ വാരം ഒരു പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച ഇതേ വില തുടര്‍ന്ന സ്വര്‍ണം ബുധനാഴ്ച 280 രൂപ വര്‍ധിച്ച് 46200 രൂപയിലേക്ക് എത്തി. വ്യാഴാഴ്ചയും വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വെള്ളിയാഴ്ച 200 രൂപ വര്‍ധിച്ച് 46,400 രൂപയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് 160 രൂപ ശനിയാഴ്ച വര്‍ധിച്ചത്.

ആഗോള വിപണിയിൽ നേട്ടം
സ്വർണ വില ആഗോള വിപണിയിലും പ്രതിവാര നേട്ടത്തിലാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് 0.43 ശതമാനം നേട്ടത്തിൽ 2,053 ഡോളറിലാണ് ക്ലോസ് ചെയ്തത്. രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത് 1.70 ശതമാനത്തിന്റെ പ്രതിവാര നേട്ടമാണ് സ്വർണ വിലയിലുണ്ടായത്. അടുത്ത വർഷമാദ്യം ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോളറും യുഎസ് ട്രഷറി വരുമാനവും ഇടിഞ്ഞതിനാലാണ് സ്വർണം വില ഉയർന്നത്.
യുഎസ് പണപ്പെരുപ്പം നവംബറിൽ 3 ശതമാനത്തിൽ താഴെയായി കുറയുകയും അടിസ്ഥാന വില സമ്മർദ്ദം കുറയുകയും ചെയ്തു. ഡോളർ സൂചിക അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും 10 വർഷത്തെ ബോണ്ട് യീൽഡ് ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലവാരത്തിനടുത്താണുള്ളത്. ദുർബലമായ ട്രഷറി യീൽഡുകളും യുഎസ് ഡോളർ സൂചികയും സ്വർണത്തിന്റെ വില ഉയർത്താൻ സഹായിക്കും.
വില ഉയരുമോ
വെള്ളിയാഴ്ച പുറത്ത് വന്ന നവംബർ മാസത്തെ കോർ പേഴ്‌സണൽ കൺസ്യൂംസ് എക്‌സ്‌പെൻഡിച്ചർ സൂചിക സെൻട്രൽ ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുയാണ്. ഇത് സ്വർണ വിലയിൽ തിങ്കളാഴ്ച കാര്യമായ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. സൂചിക നവംബറിൽ 0.1 ശതമാനവും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 3.2 ശതമാനവും ഉയർന്നു.
കോർ പേഴ്‌സണൽ കൺസ്യൂംസ് എക്‌സ്‌പെൻഡിച്ചർ സൂചികയുടെ പ്രകടനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമായാണ് ഇത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുകയും സ്വർണ വിലയിൽ ഇടിവിന് കാരണമാകുകയും ചെയ്യും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
