കൈവിട്ട് പോയ പോക്കാണ് സ്വർണ വിലയിലുള്ളത്. ഒക്ടോബർ മാസത്തിൽ 41,920 രൂപയ്ക്ക് ഒരു പവൻ വ്യാപാരം നടത്തിയിരുന്ന ഇടത്ത് ഇന്ന് നൽകേണ്ട വില 46,400 രൂപയാണ്. 4,480 രൂപയുടെ വലിയ വർധനവ് ഒരു പവന്റെ വിലയിലുണ്ടായി. ഏകദേശം ഒരു ഗ്രാമിന്റെ വില വർധനവ് എന്ന് പറയാം. വില കുതിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെങ്കിലും വെള്ളിയാഴ്ചയും സ്വർണ വില ഉയരുന്ന കാഴ്ചയാണ് കേരള വിപണിയിൽ.
പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. സ്വർണ വില 46,400 രൂപയിലേക്ക് കുതിച്ചു. ഗ്രാമിന് 25 രൂപ വർധിച്ച് 5,800 രൂപയിലാണ് സ്വർണ വില. ആഗോള വിപണിയിൽ സാമ്പത്തിക സാഹചര്യം മാറുന്നതിന് അനുസരിച്ചും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമായി തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർത്തുകയാണ്.
ആഗോള വിപണിയിൽ
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്‌ക്കുന്നതിന്റെ സാധ്യതകൾ സജീവമായതിന് പിന്നാലെ ഡോളർ ഇടിയുകയും ബോണ്ട് യീൽഡ് കുറയുകയും ചെയ്‌തതോടെ വെള്ളിയാഴ്ച സ്വർണ്ണ വില ഏകദേശം മൂന്നാഴ്‌ചയ്‌ക്കുള്ളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 0.21 ശതമാനം നേട്ടത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 2,050.25 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡിസംബർ 4 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡോളർ സൂചിക അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതാണ് ആഗോള വിപണിയിൽ സ്വർണ വില ഉയർത്തുന്നത്. യുഎസ് 10 വർഷ ബോണ്ട് യീൽഡ് ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

നിർണായക തീരുമാനം ഇന്ന്
സ്വർണ വിലയുടെ അടുത്ത മുന്നേറ്റം പ്രവചിക്കാൻ ശേഷിയുള്ള സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. നവംബർ മാസത്തെ കോർ പേഴ്‌സണൽ കൺസ്യൂംസ് എക്‌സ്‌പെൻഡിച്ചർ സൂചിക റിപ്പോർട്ട് ഇന്ന് പുറത്ത് വരും. യു.എസ്. പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത നൽകുന്ന റിപ്പോർട്ട് അനുകൂലമായാൽ സ്വർണ വില വീണ്ടും ഉയരും. ഒക്ടോബറിലെ 3.5 ശതമനമാവുമായി താരതമ്യം ചെയ്യുമ്പോൾ കോർ പിസിഇ സൂചിക 3.3 ശതമാനം ആകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
സ്വർണം മുന്നോട്ട് തന്നെ
ഈ ആഴ്ചയില്‍ സ്വര്‍ണ വില തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ചയും ഇതേ വില തുടര്‍ന്ന ശേഷമാണ് ബുധനാഴ്ചയിലെ വര്‍ധനവ്. ഫെഡറല്‍ റിസര്‍വ് പണനയ അവലോകന യോഗ തീരുമാനം വന്നതിന് പിന്നാലെ ഡിസംബര്‍ 14, 15 ദിവസങ്ങളിലാണ് സ്വര്‍ണ വില സമീപ കാലത്ത് ഇതേ നിലവാരത്തില്‍ വന്നത്. ഡിസംബര്‍ 15 ന് 80 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,200 രൂപയിലേക്ക് എത്തിയത്.
മാസത്തിലെയും ചരിത്രത്തിലെയും ഉയർന്ന നിലവാരമായ 47,080 രൂപയിൽ നിന്ന് 680 രൂപ മാത്രമാണ് വെള്ളിയാഴ്ചയിലെ സ്വർണ വിലയുടെ അകലം. മാസത്തിലെ താഴ്ന്ന വിലയായ 45,320 രൂപയിൽ നിന്നും 1,080 രൂപയുടെ വ്യത്യാസമാണ് സ്വർണ വിലയിലുള്ളത്. ആഗോള സാഹചര്യങ്ങൾ പരിഗണിച്ചാൽ സ്വർണ വില വീണ്ടും സർവകാല ഉയരത്തിലേക്ക് കുതിക്കാനാണ് സാധ്യത.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
