ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ ബുധനാഴ്ച വര്‍ധനവ്. വീണ്ടും 46,000 രൂപയിലേക്ക് കുതിച്ച സ്വര്‍ണ വില കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിലയിലേക്ക് എത്തി. പവന് 280 രൂപയാണ് ഇന്ന് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. 46,200 രൂപയാണ് ഒരു പവന് ഇന്ന് കേരള വിപണിയില്‍ ഈടാക്കുന്ന വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,775 രൂപയായി.
ഈ ആഴ്ചയില്‍ സ്വര്‍ണ വില തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ചയും ഇതേ വില തുടര്‍ന്ന ശേഷമാണ് ബുധനാഴ്ചയിലെ വര്‍ധനവ്. ഫെഡറല്‍ റിസര്‍വ് പണനയ അവലോകന യോഗ തീരുമാനം വന്നതിന് പിന്നാലെ ഡിസംബര്‍ 14, 15 ദിവസങ്ങളിലാണ് സ്വര്‍ണ വില സമീപ കാലത്ത് ഇതേ നിലവാരത്തില്‍ വന്നത്. ഡിസംബര്‍ 15 ന് 80 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,200 രൂപയിലേക്ക് എത്തിയത്.
മാസത്തിലെയും ചരിത്രത്തിലെയും ഉയർന്ന നിലവാരമായ 47,080 രൂപയിൽ നിന്ന് 880 രൂപ അകലെയാണ് ബുധനാഴ്ചയിലെ സ്വർണ വില. മാസത്തിലെ താഴ്ന്ന വിലയായ 45,320 രൂപയിൽ നിന്നും 880 രൂപയുടെ വ്യത്യാസമാണ് സ്വർണ വിലയിലുള്ളത്. ആഗോള സാഹചര്യങ്ങൾ പരിഗണിച്ചാൽ സ്വർണ വില വീണ്ടും സർവകാല ഉയരത്തിലേക്ക് കുതിക്കാനാണ് സാധ്യത.

ആഗോള വിപണിയിൽ
ബുധനാഴ്ച യുഎസ് വിപണിയിൽ സ്വർണ വില സ്പോട്ട് ഗോൾഡ് ഔൺസിന് 2,040.45 നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. 0.62 ശതമാനത്തിന്റെ വർധനവാണ് നിലവിലുള്ളത്. അടുത്ത വർഷം ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളെ പിന്തുണയ്ക്കുന്ന സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് സ്വർണം 2,000 ഡോളർ നിലവാരത്തിന് മുകളിൽ സ്ഥിരത പുലർത്തുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഫെഡറൽ റിസർവ് യോഗം ഉയർന്ന പലിശ നിരക്ക് ഘട്ടം അവസാനിച്ചതായും 2024 ൽ നിരക്ക് കുറയുമെന്ന സൂചന നൽകുകയും ചെയ്തിരുന്നു. കുറഞ്ഞ പലിശ നിരക്ക് ഡോളറിനെയും ബോണ്ട് യീൽഡിനെയും താഴ്ത്തുകയും സ്വർണത്തിന് ഡിമാന്റ് വർധിപ്പിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ ഡോളർ ഇടിയുന്നതാണ് സ്വർണ വില ഉയരുന്നതിന് കാരണം.
ഡോളർ 102.19 എന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞയാഴ്ച നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡോളർ സൂചിക എത്തിയിരുന്നു. അതേസമയം യുഎസ് 10 വർഷ ബോണ്ട് യീൽഡ് ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്കും എത്തി.
സ്വർണ വില ഉയരുമോ?
നിക്ഷേപകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നവംബറിലെ പ്രധാന വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) സൂചിക റിപ്പോർട്ടിനാണ്. ഇതിലെ സൂചനകളുടെ അടിസ്ഥാനത്തിൽ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കാഴ്ചപാടിനെ സംബന്ധിച്ച് നിക്ഷേപകർക്ക് വ്യക്തത ലഭിക്കും. വെള്ളിയാഴ്ചയാണ് ഈ ഡാറ്റ പുറത്തു വരുന്നത്. ഇതിലെ സൂചന അനുകൂലമാണെങ്കിൽ സ്വർണ വില കുതിക്കാനാണ് സാധ്യത.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications