സ്വര്‍ണ വില വീണ്ടും പുതിയ റെക്കോര്‍ഡിടുമോ? ഈ വാരത്തിലെ സ്വര്‍ണ വില വര്‍ധനവ് കാണുമ്പോള്‍ സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. രണ്ട് ദിവസങ്ങളിലായി വലിയ മുന്നേറ്റം നടത്തിയപ്പോള്‍ സ്വര്‍ണ വില വീണ്ടും 45,000 രൂപ നിലവാരത്തിന് മുകളിലെത്തി. വെള്ളിയാളഴ്ച 480 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില പവന് 45,240 രൂപയിലേക്ക് എത്തി. ഗ്രാമിന് വര്‍ധിച്ചത് 60 രൂപ. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപ നല്‍കണം.
ഒരു ദിവസം സ്വര്‍ണ വില കുറഞ്ഞതും മാറ്റമില്ലാതെ തുടര്‍ന്നതും ഒഴിച്ചാല്‍ മൂന്ന് ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചു. തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 44,440 രൂപയിലേക്ക് തിരികെ എത്തി.
ബുധനാഴ്ച 320 രൂപയുടെ വലിയ വര്‍ധനവോടെ സ്വര്‍ണ വില 44,760 രൂപയിലെത്തി. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. നാല് ദിവസത്തിനിടെ 880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.

ആദ്യ ആഴ്ച 45,280 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്വര്‍ണ വില ചാഞ്ചാട്ട സ്വഭാവം കാണിക്കുകയാണ്. കൂടിയും കുറഞ്ഞും സ്വര്‍ണ വില 44,360 രൂപ വരെയാണ് ഈ മാസത്തില്‍ താഴ്ന്നത്. നവംബർ 13 നായിരുന്നു മാസത്തിലെ താഴ്ന്ന വില. ആഗോള വിപണിയിലെ സംഭവ വികാസങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
വില വർധനവിനുള്ള കാരണം
ആഗോള വിപണിയിലെ ചലനങ്ങളെ പിന്തുടർന്നാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുതിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തില്ലെന്ന് നിക്ഷേപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വർണ വിലയിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സ്പോട്ട് ഗോൾഡ് ഓൺസിന് 0.21 ശതമാനം ഉയർന്ന് 1,986.05 ഡോളറിലെത്തി.
കഴിഞ്ഞ സെഷനിൽ നവംബർ 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കും സ്വർണ വില എത്തിയിരുന്നു. അതേസമയം ഈ ആഴ്ചയിൽ സ്വർണം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതുവരെ 2.50 ശതമാനം വർധനവുണ്ടായി. മൂന്നാഴ്ചയ്ക്കിടെ ആദ്യമായാണ് വ്യാപാര ആഴ്ചയിൽ സ്വർണത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നത്.
പലിശ നിരക്ക് അനുകൂലമാകുമെന്ന പ്രതീക്ഷകൾ സജീവമായതോടെ ഡോളറും ട്രഷറി യീൽഡും കുറയുകയാണ്. ഡോളർ സൂചിക 104.36 നിലവാരത്തിലേക്ക് താഴന്നു. 10 വർഷ യുഎസ് ബോണ്ട് യീൽഡ് 4.50 ശതമാനത്തിന് താഴെ എത്തി. ഡോളർ ആഴ്ചയിലെ ഇടിവിന്റെ പാതയിലാണ്. 10 വർഷത്തെ ബോണ്ടുകളുടെ ആദായം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
