നാല് ദിവസം ഒറ്റ നിലവാരത്തില്‍ തുടര്‍ന്ന ശേഷം വാരാന്ത്യത്തില്‍ സ്വര്‍ണ വില മുന്നേറി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഒരു പവന് 45,680 രൂപയും ഗ്രാമിന് 5,710 രൂപയുമാണ് ശനിയാഴ്ചയിലെ വില. വാരന്ത്യത്തില്‍ സ്വര്‍ണ വില നേട്ടത്തോടെ ക്ലോസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. തിങ്കളാഴ്ച 45,240 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വിലയില്‍ 440 രൂപയാണ് ഒരാഴ്ച കൊണ്ട് വര്‍ധിച്ചത്.
ഈ വാരത്തില്‍ കാര്യമായ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായില്ല. രണ്ട് ദിവസം മാത്രമാണ് സ്വര്‍ണ വില വര്‍ധിച്ചത്. തിങ്കളാഴ്ച 45,240 രൂപയില്‍ ആരംഭിച്ച സ്വര്‍ണ വില ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് 45,480 രൂപയിലെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച വരെ ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് വാരാന്ത്യത്തിലെ 200 രൂപ വര്‍ധനവ്. അതേസമയം അമേരിക്കൻ വിപണിയിൽ വില കുതിക്കുകയാണ്. സ്വർണം 2,000 ഡോളറിന് മുകളിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.

2,000 ഡോളറിന് മുകളിൽ സ്വർണ വില
യുഎസ് ഡോളറിലെ ഇടിവ് മുതലാക്കുന്ന സ്വർണം വെള്ളിയാഴ്ച 2,000 ഡോളറിന് മുകളിലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തോടെ സ്പോട്ട് ഗോൾഡ് 0.5 ശതമാനം ഉയർന്ന് ഔൺസിന് 2,002.38 ലാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ച 1.2 ശതമാനം മുന്നേറ്റമാണ് സ്വർണ വിലയിലുണ്ടായത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധവ് സൈക്കിൾ ഉടൻ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന് നേട്ടമായി. ഡോളർ സൂചിക 0.3 ശതമാനം ഇടിവോടെ രണ്ടാം പ്രതിവാര നഷ്ടത്തിലാണ്.
ഒരു പവൻ ആഭരണത്തിന് എത്ര രൂപ
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
ഒരു പവൻ വാങ്ങാൻ
22 കാരറ്റ് എട്ട് ഗ്രാം സ്വർണം അഥവാ ഒരു പവന് സ്വര്‍ണം ശനിയാഴ്ച കേരളത്തില്‍ വ്യാപാരം നടക്കുന്നത് 45,680 രൂപയിലാണ്. ഗ്രാമിന് 5,710 രൂപ നൽകണം. ഒരു പവൻ വാങ്ങുമ്പോൾ സ്വർണ വിലയുടെ 5 ശതമാനം പണിക്കൂലി നൽകണം. ഇന്നത്തെ വില പ്രകാരം 2,284 രൂപ ഒരു പവന് പണിക്കൂലിയായി ഈടാക്കും. ഇതു ചേർത്താൽ 47,964 രൂപയാണ് ഒരു പവന്റെ വില.
3 ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ 1,431 രൂപയും സ്വർണ വിലയോടൊപ്പം ചേർക്കണം. ജിഎസ്ടി ചേർത്താൽ 49,395 രൂപയാണ് വില വരുന്നത്. ഇതോടൊപ്പം 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും. ഇതു കൂടി ചേരുമ്പോൾ 49,440 രൂപ ഒരു പവൻ സ്വർണ വാങ്ങാൻ ചെലവാകും. ഇനി 7 ശതമാനം പണിക്കൂലി വരുന്ന ആഭരണമാണ് വാങ്ങുന്നതെങ്കിൽ 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications