ആഗോള സാഹചര്യങ്ങളില്‍ പൊടുന്നനെയുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തര വിപണിയില്‍ രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ പ്രേമികളെ നിരാശരാക്കി 240 രൂപയാണ് ശനിയാഴ്ച കേരള വിപണിയില്‍ പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില 46,400 രൂപയിലേക്ക് തിരികെ എത്തി.
ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,800 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ശനിയാഴ്ചയിലെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 320 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. ഈ വാരത്തില്‍ നേട്ടമുണ്ടാക്കാനും സ്വര്‍ണത്തിനായി.
സ്വർണ വിലയിൽ സംഭവിക്കുന്നത് എന്ത്?
ജനുവരി മാസത്തിന്റെ ആരംഭത്തിൽ വില വർധനവ് ഉണ്ടായ ശേഷം ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില ഉയർന്നത്. 2024 ലെ ആദ്യ ദിവസം 46,840 രൂപയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് സ്വർണ വില ഉയരുന്നത്.

ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില.
ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
ഇവിടെ നിന്നാണ് വെള്ളിയാഴ്ച 80 രൂപ വർധിച്ച് സ്വർണ വില 46,160 രൂപയിലേക്ക് തിരികെ എത്തിയയത്. ശനിയാഴ്ച 240 രൂപ വർധിച്ചതോടെ 46,400 രൂപയായി സ്വർണ വില. ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപ എന്ന സർവകാല ഉയരത്തിൽ നിന്ന് 720 രൂപ ഇടിവിലാണ് ഇന്നത്തെ സ്വർണ വില.
ആഗോള വിപണിയിൽ മാറ്റങ്ങൾ
മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ മറുപടിയായി ഇറാൻ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി യുഎസും ബ്രിട്ടനും യെമനിലുടനീളം വ്യോമാക്രമണം നടത്തിയത് സ്വർണ വിലയെ സ്വാധീനിച്ചു. ആക്രമണങ്ങളെ ഇറാൻ, യുഎസിന്റെയും ബ്രിട്ടന്റെയും നടപടി അരക്ഷിതത്വത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്ന മുന്നറിയിപ്പ് നൽകി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന കണക്കുകൂട്ടലിൽ ഡിമാന്റ് ഉയർന്ന സ്വർണം വെള്ളിയാഴ്ച ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
യുഎസ് ഉപഭോക്തൃ വിലയിലുണ്ടായ ഈ അപ്രതീക്ഷിത ഉയർച്ച സ്വർണ വിലയിൽ താഴോട്ട് സമ്മർദ്ദമുണ്ടാക്കിയെങ്കിലും വാരാന്ത്യത്തിൽ പുറത്തിറക്കിയ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (പിപിഐ) മൃദുവായ പണപ്പെരുപ്പമാണെന്ന സൂചന നൽകുന്നു. ഇത് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറച്ചേക്കുമെന്ന് സാധ്യതകളെ ഉയർത്തി. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി ഔൺസിന് 2,048.99 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
