മൂന്ന് ദിവസം നീണ്ട ആശ്വാസത്തിന് വിരമാമായോ? സ്വര്‍ണാഭരണ പ്രേമികള്‍ ചോദിക്കുന്നത് ഇതാണ്. കേരളത്തില്‍ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി വില ഇടിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇനിയൊരു ഇടിവ് പ്രതീക്ഷിക്കുന്നതിനിടെ സ്വര്‍ണ വില ബുധനാഴ്ചയിലെ നിലവാരത്തില്‍ തുടരുകയാണ്.
വ്യാഴാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച രേഖപ്പെടുത്തിയ 46,400 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,800 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് പവന് 200 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 25 രൂപയായിരുന്നു ഇന്നലെ വര്‍ധിച്ചത്.
ഫെബ്രുവരിമാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ഇതാണ് മാസത്തിലെ ഉയർന്ന നിലാരം. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു. 160 രൂപ കുറഞ്ഞ് 46,480രൂപയിലായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് സ്വര്‍ണ വില ഇടിവിന്റെ തുടക്കം.

ഫെബ്രുവരി അഞ്ചിന് ആഴ്ച ആരംഭിച്ചത് സ്വര്‍ണ വില 120 രൂപ കുറഞ്ഞായിരുന്നു. 46,360 രൂപയിലായിപുന്നു ഇന്നലെ രേഖപ്പെടുത്തിയ സ്വര്‍ണ വില. ചൊവ്വാഴ്ച 160 രൂപ കൂടി ഇടിഞ്ഞതോടെ മൂന്ന് ദിവസം കൊണ്ട് 46,200 രൂപയിലേക്ക് എത്തി.
ഇവിടെ നിന്നാണ് ഏഴിന് സ്വർണ വില 200 രൂപ വർധിച്ച് 46,400 രൂപ എന്ന നിലവാരത്തിലെത്തിയത്. സർവകാല ഉയരമായ 47,120 രൂപ (ഡിസംബർ 28) യിൽ നിന്ന് 720 രൂപ ഇടിവിലാണ് കേരളത്തിലെ സ്വർണ വിലയുള്ളത്.
ആഗോള വിപണിയിൽ
ഡോളറും ട്രഷറി യീൽഡും കുറഞ്ഞതോടെ വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണ വില നേരിയ മുന്നേറ്റമുണ്ടാക്കി. സ്പോട്ട് ഗോൾഡ് 0.13 ശതമാനം ഉയർന്ന് ഔൺസിന് 2,037.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞു, 10 വർഷത്തെ ട്രഷറി നോട്ടുകളുടെ യീൽഡ് 4.0921 ശതമാനത്തിലേക്ക് എത്തി.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്ന പ്രതിവാര ജോബ്ലെസ് ക്ലെയിം റിപ്പോർട്ടിന് മുന്നോടിയായാണ് ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞത്.
കഴിഞ്ഞ ആഴ്ചത്തെ പ്രതിമാസ നോൺ-ഫാം പേറോൾ റിപ്പോർട്ട് പ്രതീക്ഷിച്ചതിലും ശക്തമായതിനാൽ യു.എസ് പ്രതിവാര ജോബ്വലെസ് ഡാറ്റ തൊഴിൽ വിപണിയിലെ ലക്ഷണങ്ങൾ കാണിക്കും. പണപ്പെരുപ്പം 2 ശതമാനമായി കുറയുമെന്ന് ആത്മവിശ്വാസം ലഭിക്കുന്നതുവരെ പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
