ആഗോള തലത്തിൽ സ്വർണത്തിന് വില വർധിക്കുന്നതിനുള്ള അനുകൂല സാഹചര്യം തുടരുന്നു. അതേസമയം ബുധനാഴ്ചയിലെ വലിയ വർധനവിന് ശേഷം കേരളത്തിൽ വ്യാഴാഴ്ച സ്വർണ വില വർധനവിന് അവധിയാണ്.
ബുധനാഴ്ചയിലെ 46,200 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,775 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ബുധനാഴ്ച പവന് 280 രൂപയും ഗ്രാമിന് 280 രൂപയുമാണ് സ്വർണ വിലയിലുണ്ടായ വർധനവ്. അതേസമയം ആഗോള വിപണിയിൽ സ്വർണ വില മുന്നേറാനുള്ള അനുകൂല സാഹചര്യമാണുള്ളത്.
ആഗോള വിപണിയിൽ
ഫെഡറൽ റിസർവിന്റെ മോണിറ്ററി പോളിസി വീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുന്ന നവംബറിലെ യുഎസ് പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ വ്യാഴാഴ്ചയും സ്വർണ വില ഉയരുകയാണ്. ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞതോടെയാണ് സ്വർണം നേട്ടമുണ്ടാക്കുന്നത്. സ്പോട്ട് ഗോൾഡ് 0.28 ശതമാനം നേട്ടത്തിൽ ഔൺസിന് 2,037.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 2,040.45 നിലവാരത്തിലുണ്ടായിരുന്ന സ്വർണം താഴേക്ക് പോയതിന് ശേഷമാണ് നേട്ടമുണ്ടാക്കുന്നത്.

യുഎസ് 10 വർഷത്തെ ബോണ്ട് യീൽഡ് ബുധനാഴ്ച ഏതാണ്ട് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ആഗോള തലത്തിൽ പണപ്പെരുപ്പം കുറയുന്നതും പലിശ നിരക്ക് കുറയാനുള്ള സാധ്യതയുമാണ് ബോണ്ട് യീൽഡിനെ ഇടിക്കുന്നത്. ഡോളർ സൂചിക 0.08 ശതമാനം ഇടിവിൽ 102.33 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
നാളെ പുറത്ത് വരാനിരിക്കുന്ന നവംബറിലെ കോർ വ്യക്തിഗത ഉപഭോഗ ചെലവ് ഇൻഡെക്സിനായാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനവിനെ സ്വാധീനിക്കുന്ന ഘടകമാണിത്. സൂചിക വിപണി വികാരത്തിന് അനുകൂലമാണെങ്കിൽ സ്വർണ വില ഉയരും.
ഈ ആഴ്ചയിലെ സ്വർണ വില
ഈ ആഴ്ചയില്‍ സ്വര്‍ണ വില തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ചയും ഇതേ വില തുടര്‍ന്ന ശേഷമാണ് ബുധനാഴ്ചയിലെ വര്‍ധനവ്. ഫെഡറല്‍ റിസര്‍വ് പണനയ അവലോകന യോഗ തീരുമാനം വന്നതിന് പിന്നാലെ ഡിസംബര്‍ 14, 15 ദിവസങ്ങളിലാണ് സ്വര്‍ണ വില സമീപ കാലത്ത് ഇതേ നിലവാരത്തില്‍ വന്നത്. ഡിസംബര്‍ 15 ന് 80 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,200 രൂപയിലേക്ക് എത്തിയത്.
മാസത്തിലെയും ചരിത്രത്തിലെയും ഉയർന്ന നിലവാരമായ 47,080 രൂപയിൽ നിന്ന് 880 രൂപ അകലെയാണ് ബുധനാഴ്ചയിലെ സ്വർണ വില. മാസത്തിലെ താഴ്ന്ന വിലയായ 45,320 രൂപയിൽ നിന്നും 880 രൂപയുടെ വ്യത്യാസമാണ് സ്വർണ വിലയിലുള്ളത്. ആഗോള സാഹചര്യങ്ങൾ പരിഗണിച്ചാൽ സ്വർണ വില വീണ്ടും സർവകാല ഉയരത്തിലേക്ക് കുതിക്കാനാണ് സാധ്യത.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
