സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ ഇനി കാത്തിരിപ്പിന് അര്‍ഥമില്ല. വില കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരെ നിരാശരാക്കുന്നതാണ് ബുധനാഴ്ചയിലെ സ്വര്‍ണ വില. സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 45,480 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,685 രൂപയാണ് ബുധനാഴ്ചയിലെ സ്വര്‍ണ വില. മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വർധിച്ചാണ് സ്വർണ വില ഈ നിലവാരത്തിലെത്തിയത്.
നാല് ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷമാണ് സ്വര്‍ണ വില ചൊവ്വാഴ്ച മുന്നേറിയത്. കഴിഞ്ഞ വാരം വെള്ളിയാഴ്ച രേഖപ്പെടുത്തിയ 45,240 രൂപയിലാണ് കഴിഞ്ഞ നാല് ദിവസം സ്വര്‍ണം വ്യാപാരം നടത്തിയത്. പതിയയെയാണ് മുന്നേറ്റമെങ്കിലും ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സമീപകാലത്ത് സ്വർണം പിന്നോട്ട് സഞ്ചരിക്കാനുള്ള സാധ്യത കുറവാണ്.

വില വർധനവിന്റെ പാത
ആഗോള വിപണിയിൽ സ്വർണ വില കുതിപ്പിൽ തന്നെയാണ്. ചൊവ്വാഴ്ച 1 ശതമാനം ഉയർന്ന് 2,000 ഡോളറിന് മുകളിലേക്ക് എത്തിയ സ്വർണം നേരിയ ഇടിവോടെയാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. മുൻ സെഷനിൽ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 2,007.29 ഡോളറിലേക്ക് സ്വർണ വില എത്തിയിരുന്നു.
നിലവിൽ സ്പോട്ട് ഗോൾഡ് 1,996.79 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ കർശനമായ പലിശ നിരക്ക് വർധനവ് അവസാനത്തിലെത്തുമെന്ന പ്രതീക്ഷകളിലാണ് സ്വർണം കുതിക്കുന്നത്. ഇടിവിലായിരുന്ന ഡോളർ സ്ഥിരത കൈവരിച്ചതിനാലാണ് സ്വർണ വിലയിൽ നേരിയ പിന്നോട്ടടി ഉണ്ടാക്കിയത്.
കഴിഞ്ഞ സെഷനിൽ 2-1/2 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന് ശേഷം ഡോളർ സ്ഥിരത നിലനിർത്തുകയാണ്. 0.01 ശതമാനം ഇടിഞ്ഞ് 103.56 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്. ഡോളർ ദുർബലമാകുന്നതും കുറഞ്ഞ പലിശ നിരക്കും സ്വർണത്തിലേക്ക് നിക്ഷേപം ഉയർത്തും. ഇതാണ് വില ഉയരാൻ കാരണം.
വില ഉയരാൻ സാധ്യത
അമേരിക്കയിൽ പലിശ നിരക്ക് വർധനവ് അവസാനിക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് ഇപ്പോൾ നൽകുന്ന ഊർജം. ഡോളറും ബോണ്ട് യീൽഡും കുറയുന്നതോടെ ഈ നിക്ഷേപങ്ങൾ അനാകർഷകമാകുകയും സ്വർണത്തിലുള്ള താൽപര്യം വർധിക്കുകയും ചെയ്യും. ഇതിനുള്ള സാധ്യത ആഗോള വിപണിയിൽ കാണാം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ പുരോഗതി മന്ദഗതിയിലായാൽ മാത്രം പലിശ നിരക്ക് ഉയർത്തുമെന്നാണ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ അവസാന പണനയ യോഗത്തിൽ തീരുമാനിച്ചത്.
കുറഞ്ഞ പണപ്പെരുപ്പവും അനുകൂലമായ തൊഴിൽ ഡാറ്റയും വിലയിരുത്തി യുഎസിൽ പലിശ കുറയുമെന്നാണ് വിപണിയിലുള്ള പ്രതീക്ഷ. ഡിസംബറിൽ ഫെഡറൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയും മേയ് മാസത്തോടെ കുറഞ്ഞത് 25 അടിസ്ഥാന നിരക്ക് പലിശ കുറയ്ക്കാനുള്ള സാധ്യതയും വിപണി പ്രതീക്ഷിക്കുന്നു. അമേരിക്ക കൂടാതെ യൂറോപ്യൻ സെൻട്രൽ ബാങ്കും ഏപ്രിലിൽ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയേക്കുമെന്നാണ് വിപണി പ്രതീക്ഷ. ഇത്തരം സാഹചര്യത്തിൽ സ്വർണം തിളങ്ങാനാണ് സാധ്യത.
കേരളത്തിലെ സ്വർണ വില പരിശോധിച്ചാൽ ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ 45,920 രൂപയാണ് പവന്റെ വിലയിലുള്ള സർവകാല റെക്കോർഡ്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. ഇതിന് സമീപത്താണ് നിലവിൽ സ്വർണം വ്യാപാരം നടക്കുന്നത്. സമീപ ഭാവിയിൽ പുതിയ റെക്കോർഡ് വില കുറിക്കാൻ സ്വർണത്തിന് സാധിക്കുമോ എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications