ആഗോള വിപണിയിലെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചലനങ്ങൾ തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ ഇടിവുണ്ടാക്കി. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് വെള്ളിയാഴ്ചത്തെ കേരള വിപണിയിലെ സ്വര്‍ണ വില. പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി.
ഗ്രാമിന് 40 രൂപ കുറഞ്ഞ് 5410 രൂപയിലാണ് കേരള വിപണിയിലെ വില. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണിത്. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ നിലവാരത്തില്‍ നിന്ന് 1,520 രൂപ ഇടിവിലാണ് ഇന്നത്തെ വില.
ഈ വാരം വില ഇടിവ്
ജൂൺ 19ന് ആരംഭിച്ച ഈ ആഴ്ച സ്വര്‍ണ വില കുത്തനെ താഴേക്കായിരുന്നു. തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില പവന് 44,080 രൂപയിലായിരുന്നു. 80 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് ചൊവ്വാഴ്ചത്തെ വിലയെത്തി. ബുധനാാഴ്ച 43,760 രൂപയായിരുന്നു പവന്റെ വില. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയിലെത്തി. ഈ ആഴ്ച 800 രൂപയാണ് ആകെ സ്വര്‍ണ വിലയിലുണ്ടായ കുറവ്.

മാര്‍ച്ച് മാസത്തിലെ നിലവാരത്തില്‍
വെള്ളിയാഴച രേഖപ്പെടുത്തിയ 43,280 രൂപ മാര്‍ച്ച് 18 ന് ശേഷമുള്ള കുറഞ്ഞ നിരക്കാണ്. 2023 ആരംഭിച്ച ശേഷം മാര്‍ച്ച് മാസത്തിലാണ് സ്വര്‍ണ വില ഈ നിലവാരത്തിലെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 44,420 രൂപ എന്ന ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
ഏപ്രില്‍ മാസത്തില്‍ 45,320 രൂപ വരെ സ്വര്‍ണ വില ഉയര്‍ന്നിരുന്നെങ്കിലും ഏപ്രില്‍ മൂന്നിന് 43,760 രൂപ എന്ന താഴ്ന്ന നിരക്കിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. മേയ് മാസത്തില്‍ 45,760 രൂപ എന്ന സര്‍വ കാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണ വില. ഈ നിലയില്‍ നിന്ന് 2,480 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നത്.
സ്വർണ വില ഇടിയാൻ കാരണം
സ്വർണ വില നിലവിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,913 ഡോളറാണ് ഇന്നത്തെ വില. ഇടിവിനുള്ള പ്രധാന കാരണം ലോക രാജ്യങ്ങളിൽ നിന്നുള്ള പലിശ നിരക്കിന്റെ വാർത്തകളാണ്. ഈ വർഷം 50 അടിസ്ഥാന നിരക്ക് പലിശ നിരക്ക് വർധിപ്പിക്കുമെന്ന ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ സൂചനയാണ് ഈ വാരത്തിൽ സ്വർണ വിലയിലെ സമ്മർദത്തിലാക്കിയത്.
പലിശ നിരക്ക് ഉയരുമെമ്പോൾ ഡോളർ ശക്തി നേടുന്നതിനാൽ ഇത് സ്വർണ വിലയിൽ പ്രതികൂലമായാണ് ബാധിക്കുന്നത്. അതോടൊപ്പം, അപ്രതീക്ഷിതമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിൽ 50 അടിസ്ഥാന നിരക്ക് വർധനവ് നടത്തിയതും സ്വർണ വിലയെ താഴോട്ടിടിപ്പിച്ചു. കൂടാതെ, സ്വിറ്റ്‌സർലൻഡ്, നോർവേ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരക്ക് വർധന സ്വർണ വിലയെ കൂടുതൽ ബാധിച്ചു എന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.
ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) അനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് 10 ഗ്രാമം സ്വർണത്തിന് 58,654 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 53,727 രൂപയുമാണ് വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
