സ്വർണം വാങ്ങാനൊരുങ്ങുന്ന സാധാരണക്കാർക്ക് ആശ്വാസമുണ്ടാക്കുന്ന വാർത്തയാണ് അടുത്ത ദിവസങ്ങളിലായി വരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ട്രെൻഡ് പിന്തുടർന്ന് വ്യാഴാഴ്ചയും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയാണ് കേരള വിപണിയിലെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,450 രൂപയിലെത്തി.
തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞതോടെ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണമെത്തി. ബുധനാാഴ്ച 43,760 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 5,470 രൂപയും. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് കേരളത്തില്‍ ജൂണ്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽ
വ്യാഴാഴ്ചത്തെ സ്വര്‍ണ വില മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ്. ഏപ്രില്‍ മൂന്നിനാണ് മുന്‍പ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയിലെത്തിയ ശേഷം മൂന്ന് മാസ ഇടവേള കഴിഞ്ഞാണ് സ്വര്‍ണ വില ഇതിലും താഴ്ന്ന നിലവാരമായ 43,600 രൂപയിലെത്തുന്നത്. ഈകാലയളവിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 45,760 രൂപയാണ്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു.

കുറഞ്ഞ സ്വർണ വില നേട്ടമാക്കാം
സ്വർണ വില കുറയുന്ന സമയത്ത് എങ്ങനെ നേട്ടമുണ്ടാക്കും എന്നാകും സാധാരണക്കാർ ചിന്തിക്കുന്നത്. ഇതിനായി ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. ഇപ്പോൾ സ്വർണം ആവശ്യമില്ലാത്തവരും എന്നാൽ സമീപ ഭാവിയിൽ സ്വർണം വാങ്ങേണ്ടവർക്കും ഈ കുറഞ്ഞ വില അഡ്വാൻസ് ബുക്കിംഗിലൂടെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്വർണത്തിന് ആവശ്യമായി വരുന്ന സമയത്ത് സ്വര്‍ണ വില ഉയരുക ആണെങ്കിൽ അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍.
വില ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അഡ്വാൻസ് ബുക്കിംഗ് എങ്ങനെ
കേരളത്തിലെ എല്ലാ പ്രധാന ജുവലറികളും ഈ സംവിധാനം അനുവദിക്കുന്നുണ്ട് 1 മാസം മുതല്‍ 11 മാസ കലയളവിലേക്ക് ഇത്തരത്തിലുള്ള ബുക്കിംഗ് സ്വീകരിക്കുക. ഓരോ കാലയളവിലേക്കും നിശ്ചിത തുക അഡ്വാൻസ് നൽകണം. ഓരോ ജുവലറി അനുസരിച്ചും ഈ തുക മാറ്റം വരും. മലബാര്‍ ഗോള്‍ഡില്‍ സ്വര്‍ണ വിലയുടെ 10 ശതമാനം അടച്ചാല്‍ 45 ദിവസത്തേക്ക് സ്വര്‍ണം ബുക്ക് ചെയ്യാം.
60 ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ 20 ശതമാനവും 95 ദിവസത്തേക്ക് സ്വര്‍ണ വിലയുടെ 75 ശതമാനവും അടയ്ക്കണം. 75 ശതമാനം അടച്ചാല്‍ 120 ദിവസത്തേക്കും മുഴുവന്‍ തുകയും അടച്ചാല്‍ 345 ദിവസത്തേക്കും ബുക്ക് ചെയ്യാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications