ഫെബ്രുവരി മാസം അവസാനിക്കാൻ 2 ദിവസം കൂടിയാണ് ബാക്കിയുള്ളത്. ആഭരണ പ്രേമികളെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുകയാണ് ഫെബ്രുവരിയുടെ അവസാനത്തെ ആഴ്ച. കാരണം വലിയ രീതിയിൽ സ്വർണ വില ഉയരുമെന്ന് പ്രതീക്ഷിച്ചപ്പോൾ അതുണ്ടായില്ല. 46082 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ ശരാശരി സ്വർണ വില.
ഇന്നത്തെ സ്വർണ വില
ഇടിവോടുകൂടിയാണ് തിങ്കളാഴ്ച സ്വർണ വ്യാപാരം ആരംഭിച്ചത്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ കുറഞ്ഞത്. അതോടെ പവന് 46080 രൂപയിലേക്കെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 രൂപയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്.

അതേ സമയം ഇന്ന്, ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ വിലയിൽ തന്നെയാണ് ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. അതായത് പവന് 46080 രൂപയും ഗ്രാമിന് 5760 രൂപയും.
ഇവിടെ വില കുറവാണ്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം, ഈ രാജ്യങ്ങളിലേക്ക് പോയാൽ മതി, നോക്കുന്നോ
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ വിലയിൽ നേരിയ വർദ്ധനവുണ്ട്. 2.87 ഡോളറാണ് ട്രോയ് ഔൺസിന് കൂടിയത്. അതോടെ ചൊവ്വാഴ്ച ട്രോയ് ഔൺസിന് 2034.13 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഏറ്റവും കുറഞ്ഞ വില 45520
46520 രൂപയായിരുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. രണ്ടാം തീയ്യതിയാണ് സ്വർണത്തിന് ഫെബ്രുവരി മാസം ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 46640 രൂപയിലാണ് അന്നത്തെ വ്യാപാരം നടന്നത്. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
21ആം തീയ്യതി ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണം വില വീണ്ടും 46000 കടന്നു. 46080 രൂപയായിരുന്നു അന്നത്തെ വില, 24ആം തീയ്യതി 46160 രൂപയിലേക്കും സ്വർണമെത്തി.
ഏറ്റവും ഉയർന്ന വില ഡിസംബറിൽ
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
അൽപ്പം കാത്തിരിക്കാം
വരും ദിവസങ്ങളിൽ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെ നാലാംപാദ വളർച്ച നിരക്കുകൾ പുറത്തുവരും. ഇത് സ്വർണ വിലയെ സ്വാധിനിക്കാം. അതിനാൽ നിക്ഷേപകർ അൽപം കാത്തിരിക്കുന്നതാണ് നല്ലത്.
ജ്വല്ലറികളിൽ ആഭരണങ്ങൾക്ക് വില കണക്കാക്കുന്നത് എങ്ങനെ ..?
സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, പണിക്കൂലി, സ്വർണത്തിന്റെ തൂക്കം, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുമ്പോൾ ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
