ആഭരണ പ്രേമികൾ കാത്തിരുന്ന ദിവസങ്ങളാണോ കടന്നു വരുന്നത്. തുടർച്ചയായ ഇടിവിലേക്കാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില പോകുന്നത്. കേരളത്തിലെ സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തുകയാണ്.
ചൊവ്വാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന് 46,200 രൂപയിലാണ് സ്വര്‍ണം ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയിലെത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഈ ആഴ്ചയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാസത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവുമാണ് സ്വര്‍ണ വില ഇടിയുന്നത്.
ഫെബ്രുവരിമാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ഇതാണ് മാസത്തിലെ ഉയർന്ന നിലാരം. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു. 160 രൂപ കുറഞ്ഞ് 46,480രൂപയിലായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് സ്വര്‍ണ വില ഇടിവിന്റെ തുടക്കം.

ഫെബ്രുവരി അഞ്ചിന് ആഴ്ച ആരംഭിച്ചത് സ്വര്‍ണ വില 120 രൂപ കുറഞ്ഞായിരുന്നു. 46,360രൂപയിലായിപുന്നു ഇന്നലെ രേഖപ്പെടുത്തിയ സ്വര്‍ണ വില. ചൊവ്വാഴ്ച 160 രൂപ കൂടി ഇടിഞ്ഞതോടെ മൂന്ന് ദിവസം കൊണ്ട് 440 രൂപ പവന് ഇടിവ് രേഖപ്പെടുത്തി. സർവകാല ഉയരമായ 47,120 രൂപ (ഡിസംബർ 28) യിൽ നിന്ന് 920 രൂപ ഇടിവിലാണ് കേരളത്തിലെ സ്വർണ വിലയുള്ളത്.
സ്വർണ വില ഇടിയാൻ കാരണം
ഡോളർ തന്നെയാണ് സ്വർണ വിലയെ ഇടിക്കുന്നത്. കഴിഞ്ഞ ആഴ്‌ച യുഎസ് തൊഴിൽ ഡാറ്റയ്ക്ക് ശേഷം ഡോളറും ബോണ്ട് യീൽഡും ഉയർന്നതിനാൽ സ്വർണ വില തിങ്കളാഴ്ച ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഫെഡറൽ റിസർവ് ചെയർ ജെറോം പവലിൻ്റെ അഭിപ്രായങ്ങൾ നേരത്തെയുള്ള നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകൾ ഇല്ലാതാക്കിയതാണ് ഇതിന് കാരണം.
ഡോളർ സൂചിക മൂന്ന് മാസത്തെ ഉയർന്ന നിലവാരം തൊട്ടു. സൂചിക നിലവിൽ 104.36 നിലവാരത്തിലാണുള്ളത്. 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് യീൽഡും നാല് ശതമാനത്തിന് മുകളിലെത്തി. ഇത് സ്വർണത്തെ അനാകർഷകമാക്കി. സ്പോട്ട് ഗോൾഡ് 0.04 ശതമാനം ഇടിവിൽ 2,024.03 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഫെഡറൽ റിസർവിൽ നിന്നുള്ള പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷ കുറച്ച് കൊണ്ട് കഴിഞ്ഞ വാരം പുറത്ത് വന്ന യുഎസ് തൊഴിൽ ഡാറ്റയാണ് സ്വർണ വില ഇടിയാനുള്ള കാരണം. യു.എസ് ലേബർ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. ജനുവരിയിൽ നോൺ ഫാം ശമ്പളപ്പട്ടികയിൽ 353,000 ജോലികൾ വർധിച്ചെന്നാണ് കണക്ക്. ഇത് റോയിട്ടേഴ്‌സിന്റെ പോളിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 180,000 പ്രവചനത്തിൻ്റെ ഇരട്ടിയാണ്. ഇതാണ് ഡോളറിനെ ശക്തമാക്കിയത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
