ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകുന്ന വിലയിലേക്ക് പുതുവർഷത്തിൽ സ്വർണം നീങ്ങുന്നത്. പലിശ നിരക്ക് കുറയുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നതിനാൽ 2024 സ്വർണത്തെ സംബന്ധിച്ച് തിളക്കമുള്ള വർഷമാകുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ അനുമാനം. എന്നാൽ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഫെഡറൽ റിസർവിൽ നിന്നും പുറത്തു വന്ന അനിശ്ചിതത്വം നിറഞ്ഞ വാർത്തകളാണ് വർഷാരംഭത്തിൽ സ്വർണ വില ഇടിക്കുന്നത്.
ശനിയാഴ്ച കേരള വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല. പവന് 46,400 രൂപയും ഗ്രാമിന് 5,800 രൂപയുമാണ് സ്വർണ വില. വെള്ളിയാഴ്ച യഥാക്രമം 80 രൂപയും 10 രൂപ നിരക്കിലുമാണ് കേരളത്തിൽ സ്വർണ വില ഇടിഞ്ഞത്. മാസത്തിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ സ്വർണ വില രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
ഡിസംബർ 22 നാണ് നേരത്തെ ഈ നിലവാരത്തിൽ സ്വർണ വില എത്തിയത്. നിലവിലെ സ്വർണ വില കേരള വിപണിയിലെ സർവകാല ഉയരത്തിൽ നിന്നും 640 രൂപ താഴെയാണ്.

മൂന്ന് ദിവസം ഇടിഞ്ഞു
ആദ്യ ദിവസങ്ങളിൽ മുന്നേറ്റമുണ്ടായെങ്കിലും ഈ വാരം തുടർച്ചയായ മൂന്ന് ദിവസമാണ് സ്വർണ വില ഇടിഞ്ഞത്. 600 രൂപയാണ് മൂന്ന് ദിവസം കൊണ്ട് കുറവ് വന്നത്. ജനുവരി ഒന്നിന് മാറ്റമില്ലാതെ 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം ദിവസം 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയർന്ന നിലവാരം.
ബുധനാഴ്ച മുതലാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 200 രൂപ കുറഞ്ഞ് 46,800 രൂപയിലേക്ക് എത്തിയ ശേഷമാണ് വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില എത്തുന്നത്. ഇവിടെ നിന്നാണ് 80 രൂപയുടെ ഇടിവ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.
സ്വർണം വാങ്ങാൻ പ്ലാനെന്ത്?
വരാനിരിക്കുന്ന ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വില കുറഞ്ഞിരിക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. 2024 വില വർധനവിന്റെ കാലമാണെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താൽ നിലവിൽ സ്വർണ വില ഒരടി പിന്നോട്ടേക്കാണ്. ഈ നിലവാരത്തിൽ സ്വർണം വാങ്ങിവെയ്ക്കാവുന്നതാണ്.
10 വർഷം കൊണ്ട് 120 ഗ്രാം (15 പവൻ) സ്വർണം സമാഹരിക്കാൻ ഭൗതിക സ്വർണ വാങ്ങിവെയ്ക്കാൻ ശ്രമിച്ചാൽ 120 മാസത്തിന്റെ സാവകാശം ലഭിക്കും. മാസത്തിൽ 1 ഗ്രാം സ്വർണം വാങ്ങിയാൽ ലക്ഷ്യത്തിലെത്താം.
അല്ലെങ്കിൽ 5-6 ഗ്രാം സ്വർണം അർധ വാർഷികമായോ വർഷത്തിൽ ഏകദേശം 12 ഗ്രാം സ്വർണമോ വാങ്ങണം. മാസത്തിൽ ഒരു ഗ്രാം എന്നത് സുഖകരമായി സ്വർണം സമാഹരിക്കാനുള്ള മാർഗമാണ്. നിലവിലെ വില പ്രകാരം 6,000- 6,200 രൂപ നിലവാരത്തിൽ ഒരു ഗ്രാം സ്വർണം പണിക്കൂലി സഹിതം വാങ്ങാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
