സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. സര്‍വകാല ഉയരത്തില്‍ നിന്ന് താഴെ ഇറങ്ങിയെങ്കിലും സാധാരണക്കാരന് പിടിച്ചാല്‍ കിട്ടാത്ത നിലവാരത്തിലാണ് സ്വര്‍ണ വിലയുള്ളത്. മോഹിപ്പിച്ച് 45,000 രൂപ നിലവാരത്തിലേക്ക് താഴ്ന്ന ശേഷം സ്വര്‍ണ വില കുതിക്കുകയാണ്. രണ്ടാം ദിവസത്തിലും കേരള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. വെള്ളിയാഴ്ച 120 രൂപ വര്‍ധിച്ചതോടെ പവന് 46,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി. 15 രൂപ വര്‍ധിച്ച് 5,770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ വാരത്തില്‍ സ്വര്‍ണ വില ആരംഭിച്ചത് സര്‍വകാല ഉയരത്തിലാണ്. ഡിസംബര്‍ നാലിന് തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഉയരത്തിലെത്തിയ ശേഷം രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വില കുറയുകയായിരുന്നു. ചൊവ്വാഴ്ച 800 രൂപ കുറഞ്ഞ് 46,280 രൂപയിലേക്കും ബുധനാഴ്ച 320 രൂപ കുറഞ്ഞ് 46960 രൂപയിലേക്കും സ്വര്‍ണ വില വീണിരുന്നു.
ഇവിടെ നിന്നാണ് രണ്ട് ദിവസമായുള്ള വര്‍ധനവ്. ഇന്നലെ 80 രൂപയാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. 46040 രൂപയായിരുന്നു വ്യാഴാഴ്ച കേരള വിപണിയിലെ സ്വര്‍ണ വില. വെള്ളിയാഴ്ച 120രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിൽ
സ്വർണ വില ആഗോള വിപണിയിൽ മന്ദതയിലാണ്. ഈ വാരം ആദ്യ ദിവസം സർവകാല ഉയരത്തിലെത്തിയതിന് പിന്നാലെയുള്ള ഇടിവ് നാല് ആഴ്ചയ്ക്ക് ശേഷമുള്ള ആദ്യ പ്രതിവാര നഷ്ടത്തിലേക്ക് സ്വർണം കടക്കുന്നത്. യുഎസ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ വ്യക്തമാക്കുന്ന തൊഴിൽഡാറ്റയ്ക്കായി വെള്ളിയാഴ്ച നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില നേരിയ നേട്ടമുണ്ടാക്കി. സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 2,031.42 ഡോളർ എന്ന നിലയിലാണ്. സ്വർണം ഈ ആഴ്ചയിൽ ഇതുവരെ 1.8 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 2,135.40 ഡോളറിലെത്തിയിരുന്നു. ഇവിടെ നിന്നാണ് 100 ഡോളറോളം ഇടിഞ്ഞത്.
ഡോളർ സൂചിക തുടർച്ചയായ മൂന്ന് ആഴ്ചകളിലെ നഷ്ടത്തിന്റെ പാതയിലാണ്. 10 വർഷത്തെ ട്രഷറി നോട്ടുകളുടെ ആദായം ഈ ആഴ്ച കുറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
