അവധിക്കാലം ആഘോഷിക്കാന്‍ താല്പര്യം ഇല്ലാത്തവരായി ആരും കാണില്ല. എന്നാല്‍ പലര്‍ക്കും പണം ഒരു തടസ്സമാകാറുണ്ട്. അത്തരക്കാര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കോംക്സ് ആന്‍ഡ് കിംഗ്സുമായി ചേര്‍ന്നാണ് എസ്ബിഐ ഹോളിഡേ സേവിംഗ്സ് അക്കൗണ്ട് പാക്കേജുകള്‍ ആരംഭിച്ചിരിക്കുന്നത്. കോക്സ് ആന്‍ഡ് കിംഗ്സിന്റെ വെബ് സൈറ്റില്‍ ചെന്നാല്‍ ഹോളിഡേ സേവിംഗ്സ് അക്കൗണ്ട് പാക്കേജുകള്‍ കാണാം.
എസ്ബിഐ ഹോളിഡേ സേവിംഗ്സ് അക്കൗണ്ടില്‍ ഉപഭോക്താക്കള്‍ക്ക് മാസം തോറും നിശ്ചിത തുക സേവ് ചെയ്യാനാവും. കോക്സ് ആന്‍ഡ് കിംഗ്സിന്റെ വെബ് സൈറ്റില്‍ ചെന്ന് ഉപഭോക്താള്‍ക്ക് അവര്‍ക്ക് വേണ്ട ഹോളിഡേ സേവിംഗ്സ് അക്കൗണ്ട് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ തിരഞ്ഞെടുത്ത പാക്കേജിന് അനുസരിച്ചാണ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടത്.

12 മാസമാണ് എസ്ബിഐയുടെ ഈ റിക്കറിംഗ് ഡെപ്പോസിറ്റ് നടത്തേണ്ടത്. റിക്കറിംഗ് ഡെപ്പോസിറ്റിന് ലഭിക്കുന്ന അതേ പലിശ നിരക്ക് തന്നെ ഹോളിഡേ സേവിംഗ്സ് അക്കൗണ്ടിനും ഉപഭോക്താവിന് ലഭിക്കുന്നതായിരിക്കും. മുതിര്‍ന്ന പൗരന്മാര്ക്കായുളള പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ് എന്ന പ്രത്യേകതയും ഹോളിഡേ സേവിംഗ്സ് അക്കൗണ്ടിനുണ്ട്.
60 വയസ്സിന് മുകളില്‍ പ്രായമുളള ഉപഭോക്താവിനാണ് പലിശ നിരക്കില്‍ അടക്കം പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുക. അക്കൗണ്ട് തുടങ്ങുന്ന വ്യക്തി ബാങ്കില്‍ നല്‍കിയിരിക്കുന്ന ജനന തീയ്യതി വ്യക്തമാക്കുന്ന രേഖകള്‍ പ്രകാരം അന്നേക്ക് 60 വയസ്സോ അതിന് മുകളിലോ പ്രായമുളളവരായിരിക്കണം. എങ്കില്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ. മാസത്തില്‍ തവണകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 100 രൂപയ്ക്ക് 1.50 എന്ന നിരക്കില്‍ പിഴ ഈടാക്കും. 12 മാസത്തെ കാലാവധിക്ക് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാനും സാധിക്കും. പക്ഷേ അതിനും പിഴ അടയ്ക്കേണ്ടതായി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
