ദീർഘകാല നിക്ഷേപ അവസരങ്ങൾ തിരയുന്ന ആളുകൾക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതിയായ എസ്ഐപി പരിധികളില്ലാത്ത റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു. അത് നേടാനാകും. മാർക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകളിൽ, ഒരു മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മികച്ച തിരഞ്ഞെടുപ്പായിരിക്കും. മാർക്കറ്റ് - ലിംഗ്ഡ് ആണെങ്കിലും 100 രൂപ പോലുള്ള ചെറിയ തുക ഉപയോഗിച്ചും നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഉയർന്ന പെർഫോമൻസ് ഉള്ള പല മ്യൂച്വൽ ഫണ്ട് സ്കീമുകളും ഏറ്റവും കുറഞ്ഞ എസ്ഐപി നിക്ഷേപം 500 രൂപ വാഗ്ദാനം ചെയ്യുന്നു. ഇത്രയും കുറഞ്ഞ മിനിമം നിക്ഷേപത്തിൽ, കുറഞ്ഞ വരുമാനമുള്ള ആളുകൾക്കും ഭാവിയിലേക്ക് വലിയൊരു സമ്പാദ്യം സൃഷ്ടിക്കാൻ എസ്ഐപിയിലൂടെ സാധിക്കും.
സെക്യൂരിറ്റിയില്ലാതെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലോൺ എടുക്കാം, എങ്ങനെ അപേക്ഷിക്കാം?
പലർക്കും 2000 രൂപയുടെ പ്രതിമാസ എസ്ഐപി എളുപ്പത്തിൽ ആരംഭിക്കാനാകും. അവരുടെ വരുമാനം ഉയരുകയാണെങ്കിൽ, അവർക്ക് തുക വർധിപ്പിക്കാം, പക്ഷേ ഞങ്ങളുടെ കണക്കുകൂട്ടലിൽ, അവർ നിക്ഷേപ തുക വർധിപ്പിക്കില്ലെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്. 2,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപം ഹ്രസ്വകാലത്തേക്ക് മാന്ത്രിക ഫലങ്ങൾ കാണിക്കില്ല, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് ഒരു വലിയ കോർപ്പസിലെത്തിക്കും.

ഉദ്ദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ നിക്ഷേപം 2000 രൂപയാണെന്നും പ്രതീക്ഷിക്കുന്ന വർഷിക റിട്ടേൺസ് 13 ശതമാനമാണെന്നും കരുതുക. 10, 20, 30, 40 വർഷങ്ങളിൽ ആ നിക്ഷേപം എങ്ങനെ വളരുമെന്ന് കണക്കാക്കി നോക്കാം. 10 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുക 2,40,000 രൂപയും കണക്കാക്കിയ മൂലധന നേട്ടം 2,53,361 രൂപയും കണക്കാക്കിയ മൊത്തം മൂല്യം 4,93,361 രൂപയും ആയിരിക്കും. അതേസമയം, 20 വർഷത്തിൽ നിങ്ങളുടെ നിക്ഷേപം 4,80,000 രൂപയായിരിക്കും. പ്രതീക്ഷിക്കുന്ന പലിശ വരുമാനം 18,11,038 രൂപയും ആകെ റിട്ടേൺസ് 22,91,038 രൂപയുമാണ്.
ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം
30 വർഷത്തേക്കാണ് നിങ്ങൾ 2000 രൂപ വെച്ച് നിക്ഷേപിക്കുന്നതെങ്കിൽ ആകെ നിക്ഷേപം 7,20,000 രൂപ ആയിരിക്കും. പ്രതീക്ഷിക്കുന്ന പലിശ വരുമാനം ആകട്ടെ 81,21,294 രൂപയാണ്. ആകെ റിട്ടേൺസ് 88,41,294 രൂപയായിരിക്കും. 40 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുക 9,60,000 രൂപയും കണക്കാക്കിയ മൂലധന നേട്ടം 3,17,48,677 രൂപയും കണക്കാക്കിയ മൊത്തം മൂല്യം 3,27,08,677 രൂപയും ആയിരിക്കും.
എസ്ഐപി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ പത്ത് വർഷം കൊണ്ട് എത്ര രൂപ റിട്ടേൺസ് ലഭിക്കും?
ഒരാൾക്ക് അവരുടെ വരുമാനം വർധിക്കുമ്പോൾ എസ്ഐപി നിക്ഷേപ തുക വർധിപ്പിക്കാൻ കഴിയും. അവർ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിൽ, അവർക്ക് എസ്ഐപി നിർത്താനും നിക്ഷേപ ശേഷി തിരികെ ലഭിച്ചാൽ പുനരാരംഭിക്കാനും കഴിയും. അവർക്ക് വേണമെങ്കിൽ, അവർക്ക് ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപിയും തിരഞ്ഞെടുക്കാം, അവിടെ അവർക്ക് എല്ലാ വർഷവും നിക്ഷേപ തുക വർധിപ്പിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
