മുതിർന്ന പൗരന്മാർക്ക് പെൻഷൻ ലഭിക്കാനായി സർക്കാർ നിരവധി മികച്ച പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അതിലൊന്നാണ് എസ്‌സിഎസ്എസ് അതായത് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഈ സ്കീം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിലൂടെ നല്ല വരുമാനം നേടാനാകും. ഒരു റിട്ടയർമെന്റ് ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള മികച്ചൊരു പദ്ധതിയാണിത്. ഈ പാദത്തിൽ, ഈ പദ്ധതിയുടെ പലിശ നിരക്ക് 8.2% ആണ്.
ജോലി മാറുന്നത് പേഴ്സണൽ ലോണിനെ ബാധിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമുകളുടെ പ്രത്യേകതകൾ
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ സ്ഥിരം വരുമാനം ലഭിക്കുന്നു. ഒരു ഗവൺമെന്റ് സ്കീം ആയതിനാൽതന്നെ ഉറപ്പായ വരുമാനം ലഭിക്കും. 5 വർഷത്തേക്ക് 30 ലക്ഷം വരെ നിക്ഷേപിക്കാം. 5 വർഷമാണ് സ്കീം കാലാവധി. കാലാവധി പൂർത്തിയായശേഷം 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഇതോടൊപ്പം, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും. എന്നാൽ, നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടിവരും. കൂടാതെ, റിട്ടേൺ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, പലിശയിൽ ടിഡിഎസ് ഈടാക്കും. ഈ സ്കീമിൽ 5 വർഷത്തേക്ക് 5, 10, 15 ലക്ഷം നിക്ഷേപിച്ചാൽ എത്ര വരുമാനം ലഭിക്കുമെന്ന് നോക്കാം.

നിക്ഷേപ തുക 5 ലക്ഷം
5 വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുക. പലിശ നിരക്ക് 8.2% ആണ്. പ്രതിമാസം പലിശ ഇനത്തിൽ 3,416 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ കിട്ടുന്ന തുക 10,250 രൂപയാണ്. ഒരു വർഷം കൊണ്ട് പലിശയായി 41,000 രൂപയാണ് ലഭിക്കുക. 5 വർഷം കൊണ്ട് പലിശയായി മാത്രം 2,05,000 രൂപ ലഭിക്കും. 5 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക 7,05,000 രൂപയാണ്.
നിക്ഷേപ തുക 10 ലക്ഷം
5 വർഷം 10 ലക്ഷം രൂപ 8.2% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം പലിശ ഇനത്തിൽ 6,833 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ 20,500 രൂപയും പ്രതിവർഷം 82,000 രൂപയും പലിശയായി കിട്ടും. 5 വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് കിട്ടുന്നത് 4,10,000 രൂപയാണ്. സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന മൊത്തം തുക 14,10,000 രൂപയാണ്.
പിഎഫിൽ പണം നിക്ഷേപിക്കുന്നുണ്ടോ? 40 വർഷത്തെ ജോലിക്ക് ശേഷം നിങ്ങൾക്ക് എത്ര തുക ലഭിക്കും?
നിക്ഷേപ തുക 15 ലക്ഷം
5 വർഷത്തേക്ക് 8.2 ശതമാനം പലിശ നിരക്കിൽ 15 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം പലിശയായി 10,250 രൂപ നേടാനാകും. ഓരോ മൂന്നു മാസത്തിലും 30,750 രൂപയും വാർഷികാടിസ്ഥാനത്തിൽ 1,23,000 രൂപയും ലഭിക്കും. 5 വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് കയ്യിൽ കിട്ടുക 6,15,000 രൂപയാണ്. 5 വർഷം കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന മൊത്തം തുക 21,15,000 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications