ബാങ്കിംഗ് ഇടപാടുകൾ കാര്യക്ഷമമാക്കാൻ ഇന്നത്തെ കാലത്ത് സേവിംഗ്‌സ് അക്കൗണ്ടുകൾ പരമപ്രധാനമാണ്. കയ്യിലുള്ള പണം സൗകര്യപൂർണമായി കൈകാര്യം ചെയ്യുന്നതിന് പലരും ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അക്കൗണ്ടെടുക്കുക എന്നത് സൗകര്യമായ കാര്യമായതോടെ സാലറി അക്കൗണ്ടിനൊപ്പം പ്രത്യേക ചെലവുകൾക്ക് വ്യത്യസ്ത അക്കൗണ്ടുകളെന്ന ശീലം ഇന്നത്തെ കാലത്തുണ്ട്. എന്നാൽ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ആദായ നികുതി കാര്യങ്ങളെ പറ്റി പലരും കൃത്യമായ ധാരണയിലെന്നതാണ് സത്യം.
സേവിംഗ്‌സ് അക്കൗണ്ടുകൾ വഴി വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരാണെങ്കിൽ ആദായ നികുതി റഡാറിൽപെടാതെ എത്ര രൂപ പിൻവലിക്കൽ/ നിക്ഷേപിക്കാൻ സാധിക്കുമെന്ന് അറിയണം. പരിധി കഴിഞ്ഞുള്ള പിൻവലിക്കലാണെങ്കിൽ ആദായ നികുതി നിയമപ്രകാരം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നുണ്ട്. അതോടൊപ്പം സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശ വരുമാനത്തിൽ നിന്ന് നികുതിദായകന് ഇളവ് തേടാം. ഇക്കാര്യങ്ങൾ വിശദമായി നോക്കാം.

സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്
കള്ളപ്പണം തടയുന്നതിനും നികുതി വെട്ടിപ്പുകൾ പിടിക്കാനും സേവിംഗ്‌സ് അക്കൗണ്ടിൽ നിശ്ചിത പരിധി കഴിഞ്ഞുള്ള ഇടപാടുകൾ നടക്കുമ്പോൾ ബാങ്കുകൾ, കോർപ്പറേറ്റുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് (എസ്‌എഫ്‌ടി) തയ്യാറാക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.
ക്യാഷ് ഡെപ്പോസിറ്റുകൾ, പിൻവലിക്കലുകൾ, ഓഹരി, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപം, ക്രെഡിറ്റ് കാർഡ് ചെലവുകൾ, വിദേശ നാണയം വാങ്ങൽ, വസ്തു ഇടപാടുകൾ തുടങ്ങിയവയാണ് നിരീക്ഷണമുള്ള ഇടപാടുകൾ. സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് വഴി അതാത് സ്ഥാപനങ്ങൾ ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും.
സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം
നിലവിലെ സാമ്പത്തിക വർഷം 2,000 രൂപ നോട്ടുകൾ പിൻവലിച്ചതും മറ്റു സാമ്പത്തിക ഇടപാടുകളുടെയും ഭാഗമായി സേവിംഗ്‌സ് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപിച്ചവരാണോ? എങ്കിൽ ഇതു സംബന്ധിച്ച ആദായ നികുതി നിയമം അറിയേണ്ടതുണ്ട്. നിയമപ്രകാരം ചില ഇടപാടുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 10 ലക്ഷത്തിന് മുകളില്‍ തുക നിക്ഷേപിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളിൽ നിന്ന് സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ക്യാഷ് ഡെപ്പോസിറ്റുകളെ പരിധിയായി കാണക്കാക്കും. കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് 50 ലക്ഷമാണ് പരിധി.
പിൻവലിക്കുമ്പോൾ ടിഡിഎസ്
അതോടൊപ്പം പണം പിന്‍വലിക്കലിനും ചില നിയന്ത്രണങ്ങളുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത പരിധി കവിഞ്ഞുള്ള പിന്‍വലിക്കലുകള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എന്‍ പ്രകാരം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച വ്യക്തിയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തില്‍ 1 കോടിയില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ 2 ശതമാനം ടിഡിഎസ് ഈടാക്കും.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യക്തിയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കുമ്പോള്‍ 2 ശതമാനമാണ് ടിഡിഎസ് ഈടാക്കുന്നത്. ഇത്തരക്കാര്‍ 1 കോടിക്ക് മുകതളില്‍ പിന്‍വലിച്ചാല്‍ 5 ശതമാനം ടിഡിഎസ് ബാധകമാകും.
നികുതി ഇളവ്
വ്യക്തിഗത നികുതിദായകര്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിഎ പ്രകാരം സേവിംഗ്‌സ് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവ് നേടാം. 60 വയസ് കഴിഞ്ഞവര്‍ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെ നികുതിയിളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
