എന്തുകൊണ്ട് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം; ടാക്സ് നിരക്കുകളും പ്രത്യേകതകളും അറിയാം

ശമ്പളക്കാരെയും പുതിയ നികുതിദായകരെയും ആകർഷിക്കുന്നതിനായി 2023-ലെ കേന്ദ്ര ബജറ്റിൽ വ്യക്തികളെ പുതിയ നികുതി വ്യവസ്ഥയിൽ നിരവധി മാറ്റങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ടാക്സ് സ്ലാബുകൾ ഉയർത്തിയും അടിസ്ഥാന ഇളവ് പരിധി ഉയർത്തിയുമാണ് പുതിയ നികുതി വ്യവസ്ഥയെ ആകർഷകമാക്കിയത്. 2020 ബജറ്റിൽ പ്രഖ്യാപിക്കുകയും 2020-21 സാമ്പത്തിക വർഷം പ്രാബല്യത്തിൽ വരികയും ചെയ്തെങ്കിലും പുതിയ നികുതി വ്യവസ്ഥ ആകർഷമാകുന്നത് ഇക്കഴിഞ്ഞ ബജറ്റോടെയാണ്.

നിലവിൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് പൊതുവായ നികുതി കിഴിവുകളും ഇളവുകളും നേടാനുമുള്ള ഓപ്ഷൻ ലഭിക്കുന്നുണ്ട്. ഇളവുകളൊന്നും ആവശ്യമില്ലാത്ത നികുതിദായകന് പുതിയ ആദായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കുറഞ്ഞ ടാക്സ് നിരക്കുകളാണ് ആകർഷകണം. മറ്റു നേട്ടങ്ങൾ നോക്കാം.

പുതിയ നികുതി വ്യവസ്ഥയിലെ നേട്ടങ്ങൾ

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകൾ 2023-24 സാമ്പത്തിക വർഷത്തിൽ ആറിൽ നിന്ന് അഞ്ചായി കുറച്ചിട്ടുണ്ട്. കൂടാതെ, പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ അടിസ്ഥാന ഇളവ് പരിധി നേരത്തെ 2.5 രൂപയിൽ നിന്ന് 3 ലക്ഷം രൂപയാക്കി. ഇനി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരാണെങ്കിൽ 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.

എന്തുകൊണ്ട് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം; ടാക്സ് നിരക്കുകളും പ്രത്യേകതകളും അറിയാം

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സെക്ഷൻ 87 എ പ്രകാരമുള്ള റിബേറ്റ് ലഭിക്കും. അതോടൊപ്പം ശമ്പളക്കാർക്കും പെൻഷൻകാർക്കും പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ലഭിക്കും. 

ഡിഫോൾട്ട് നികുതി വ്യവസ്ഥ

പുതിയ ആദായ നികുതി വ്യവസ്ഥ 2023-24 സാമ്പത്തിക വർഷം മുതൽ ഡിഫോൾട്ട് നികുതി വ്യവസ്ഥയായി മാറും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാത്ത വ്യക്തികൾ പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി അടയ്ക്കേണ്ടി വരും.

വ്യക്തികൾക്ക് പഴയ ആദായനികുതി വ്യവസ്ഥയിൽ തുടരാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. പുതിയ നികുതി വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന നിരക്കിന്റെ സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി സർക്കാർ കുറച്ചിട്ടുണ്ട്. 

ടാക്സ് സ്ലാബ്

പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബ് നിരക്കുകൾ ഇപ്രകാരമായിരിക്കും. 0 മുതൽ 3 ലക്ഷം വരെ - 0 ശതമാനമാണ് നികുതി നിരക്ക്. 3 ലക്ഷം മുതൽ 6 ലക്ഷം വരെ - 5 ശതമാനവും 6 ലക്ഷം മുതൽ 9 ലക്ഷം വരെ - 10 ശതമാനവുമാണ് നികുതി നിരക്ക്. 9 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതി നൽകണം.

12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം. ആദായ നികുതി സ്ലാബുകൾ ഓരോ വ്യക്തിക്കും പ്രായം പരിഗണിക്കാതെ ബാധകമാണ്. പഴയ നികുതി വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായി, പുതിയ ആദായ നികുതി വ്യവസ്ഥ വ്യക്തികളെ അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നില്ല. 

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ

ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ശമ്പളക്കാരനായ നികുതിദായകന് എല്ലാ സാമ്പത്തിക വർഷത്തിലും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം. ഒരു വ്യക്തിക്ക് ഒരു ബിസിനസ് വരുമാനം ഉണ്ടെങ്കിൽ സൗകര്യമനുസരിച്ച് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ കഴിയില്ല. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കിൽ, ജീവിതത്തിൽ ഒരിക്കൽ മാത്രമേ പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X