ഓണ സമയത്ത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായ തിങ്കളാഴ്ച സ്വർണത്തിലെ സ്വർണ വില. മൂന്ന് ദിവസം കൊണ്ട് 320 രൂപ പവന് വർധിച്ച കേരള വിപണിയിൽ തിങ്കളാഴ്ച കേരള വിപണിയിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 43,600 രൂപയിലാണ് ഉത്രാട ദിനത്തിലും കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 5,450 രൂപ നല്‍കണം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്.
സ്വർണ വില എങ്ങോട്ട്
കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിലായാണ് സ്വർണ വില വർധനവ് ഉണ്ടായത്. 43,280 രൂപ എന്ന് മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് ഓഗസ്റ്റ് 21 ന് വ്യാപാരം ആരംഭിച്ചത്. ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മുന്നേറി. ചൊവ്വാഴ്ചയും ബുധനാഴ്ചയും 80 രൂപ വീതവും വ്യാഴാഴ്ച 160 രൂപയുമാണ് സ്വർണ വിലയിൽ വർധിച്ചത്. അങ്ങനെയാണ് സ്വർണ വില 43,600 രൂപയിലേക്ക് എത്തിയത്.
സ്വർണ വില കുറയാതിരുന്ന കഴിഞ്ഞാഴ്ച 320 രൂപയാണ് സ്വർണ വിലയിലുണ്ടായ മുന്നേറ്റം. എന്നാൽ മാസത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 720 രൂപ താഴ്ന്നിട്ടാണ് ഇപ്പോഴും സ്വർണ വിലയുള്ളത്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.

ആഗോള വിപണിയിൽ വില
കാത്തിരുന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ജാക്സൺ ഹോൾ സിംപോയിസത്തിലെ പ്രസംഗത്തിന് പിന്നാലെ തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണ വിലയിൽ വലിയ ചലനങ്ങളുണ്ടായില്ല. യുഎസ് പലിശ നിരക്ക് വർധനവ് തുടരും എന്ന സൂചനയാണ് പവൽ നൽകിയത്.
ഈ ആഴ്‌ചയിലെ സാമ്പത്തിക ഡാറ്റ കൂടി പുറത്തു വരുന്നതോടെ പലിശ നിരക്ക് വർധനവിന്റെ സാധ്യത കൂടുതൽ വ്യക്തമാകും. ഇതിനുള്ള കാത്തിരിപ്പിലാണ് നിക്ഷേപകർ. സ്പോട്ട് ഗോൾഡ് ഔൺസിന് 0.06 ശതമാനം നേട്ടത്തിൽ 1,916.27 ഡോളറിലാണ്.
എങ്ങനെ ചെലവ് കുറച്ച് സ്വർണം വാങ്ങാം
സ്വർണം ഭേദപ്പെട്ട വില നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്നാൽ ബുദ്ധിപൂർവം സ്വർണം വാങ്ങിയാൽ അധിക ചെലവ് കുറയ്ക്കാം. അതിനായി, സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ആദ്യം പരിശോധിക്കണ്ടത് അതിന്റെ പരിശുദ്ധിയാണ്. പരിശുദ്ധിയിൽ പറ്റിക്കപ്പെട്ടാൽ സ്വർണം വാങ്ങുന്നൊരാൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടാം. പരിശുദ്ധി അറിയാനുള്ള എളുപ്പമാർഗ്ഗം ഹാൾമാർക്കിംഗ് നോക്കുകയാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്ന അക്രഡിറ്റേഷൻ ഏജൻസി.
പരിശുദ്ധിയിൽ ഉറപ്പ് ലഭിച്ചാൽ സ്വർണ വില പരിശോധിക്കണം. പരിശുദ്ധിയെ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കുന്നത്. മാർക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ സ്വർണ വില ദിവസവും മാറും. എല്ലാ ജുവലറികളും പ്രതിദിന വില പ്രദർശിപ്പിക്കും. വില നോക്കി പരിശുദ്ധി അടിസ്ഥാനമാക്കിയാണ് സ്വർണ വില തിരിച്ചറിയേണ്ടത്. 10 ഗ്രാം സ്വർണത്തിന്റെ വില ബുള്ളൻ നിരക്ക് 25,854 രൂപയാണെങ്കിൽ 22 കാരറ്റ് സ്വർണ (91.6% പരിശുദ്ധി) ത്തിന്റെ വില 23,682 രൂപ ആയിരിക്കും.
അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. ആഭരണങ്ങളിൽ പണിക്കൂലി അടങ്ങിയിരിക്കും. വാങ്ങുന്നയാൾ സ്വർണ വിലയോടൊപ്പം പണിക്കൂലിയും നൽകണം. സ്വർണ വിലയുടെ നിശ്ചിത ശതമാനമാണ് പണിക്കൂലി. സ്വർണ വിലയെ അനുസരിച്ചും ആഭരണത്തിന്റെ മോഡൽ അനുസരിച്ചും പണിക്കൂലി വ്യത്യാസപ്പെടാം.
സാധാരണയായി മെഷീൻ നിർമിത ആഭരണങ്ങളും ചെറിയ കലാസൃഷ്ടികളുള്ള ആഭരണങ്ങളും കുറഞ്ഞ പണിക്കൂലിയായ സ്വർണ വിലയുടെ 6 ശതമാനം നിരക്കിൽ ലഭിക്കും. ഡിസൈൻ കൂടുതലാണെങ്കിൽ വിലയുടെ 25 വരെ വില പോകാം. നിശ്ചയിച്ചുറപ്പിച്ച ചാർജുകളല്ലാത്തതിനാൽ പണിക്കൂലിയിൽ പരമാവധി ഇളവ് നേടാം. ഇങ്ങനെ ചെലവ് കുറയ്ക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
