മികച്ച പലിശ നിരക്ക് ലഭിക്കുന്ന കാലമായതിനാല്‍ നിരവധി പേര്‍ സ്ഥിര നിക്ഷേപത്തിലേക്ക് തിരിയുന്ന കാലമാണ്. പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് നല്‍കുന്നുണ്ട്. 8-9 ശതമാനം പലിശ നിരക്കിൽ ഇന്ന് സ്ഥിര നിക്ഷേപങ്ങൾ ലഭിക്കും. കുറഞ്ഞ റിസ്‌കും മികച്ച റിട്ടേണും നല്‍കുന്ന നിക്ഷേപമാണെന്നതിനാലും സ്ഥിര നിക്ഷേപത്തിന് ആവശ്യക്കാരുണ്ട്. സ്ഥിര നിക്ഷേപമുള്ള വ്യക്തിയാണെങ്കിൽ നല്ലൊരു തുക നിക്ഷേപത്തിന് നികുതിയായി നൽകേണ്ടി വരുമെന്ന കാര്യം നിക്ഷേപകരിൽ പലരും ചിന്തിക്കാറില്ല.
പലിശ വരുമാനത്തിന് മുകളിലാണ് നികുതി ഈടാക്കുക. നിക്ഷേപ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. പലിശ വരുമാനം നിശ്ചിത പരിധി കഴിയുമ്പോഴാണ് നികുതി ബാധകമാകുന്നത്. നികുതി ബാധകമായ വരുമാനമില്ലാത്തവരാണെങ്കിൽ നിക്ഷേപത്തിന് നികുതി നൽകാതെ രക്ഷപ്പെടാനും സാധിക്കും. ഈ വിശദാംശങ്ങൾ ചുവടെ നോക്കാം.

നികുതി ഈടാക്കുന്നത് ആര്
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ നിക്ഷേപകന്റെ ആകെ വരുമാനത്തിനൊപ്പം ചേർത്ത് നികുതി ഈടാക്കുന്നതിനൊപ്പം തന്നെ സ്രോതസില്‍ നിന്നുള്ള നികുതിയും ബാധകമാണ്. നിക്ഷേപകന് പലിശ നൽകുന്നതിന് മുൻപ് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ ബാങ്ക്, പോസ്റ്റ് ഓഫീസ്, അല്ലെങ്കില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ എവിടെയാണ് നിക്ഷേപമുള്ളത്, പ്രസ്തുത ധനകാര്യ സ്ഥാപനത്തിനാണ് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കാൻ അധികാരം.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194 എ പ്രകാരം, അക്കൗണ്ട് ഉടമയ്ക്ക് പണം അടയ്ക്കുന്ന സമയത്തോ അല്ലെങ്കില്‍ പലിശ ക്രെഡിറ്റ് ചെയ്യുന്ന സമയത്തോ ഏതാണ് നേരത്തെ എന്നത് കണക്കാക്കി നികുതി കുറയ്ക്കണം എന്നാണ്. ഇതിനര്‍ത്ഥം, അത് ക്രെഡിറ്റ് ചെയ്യപ്പെടുന്നതിന് മുൻപ് പലിശ തുകയില്‍ നിന്ന് നികുതി കുറയ്ക്കും.
ടിഡിഎസ് എത്ര ശതമാനം
സ്ഥിര നിക്ഷേപ പലിശയുടെ ടിഡിഎസ് നിലവില്‍ 10 ശതമാനം ആണ്. ഒരു സാമ്പത്തിക വര്‍ഷത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന മൊത്തം പലിശ വരുമാനം 40,000 രൂപയിൽ കൂടുതലാണെങ്കിൽ 10 ശതമാനം ടിഡിഎസ് ബാധകമാകും. നിക്ഷേപകന് പാൻ കാർഡ് ഇല്ലെങ്കിൽ ടിഡിഎസ് 20 ശതമാനം നിരക്കിലാണ് കുറയ്ക്കുക.
ജോയിന്റ് അക്കൗണ്ട് ഉടമകളാണെങ്കിൽ പ്രാഥമിക അക്കൗണ്ട് ഉടമയുടെ പാന്‍ വിവരങ്ങളില്‍ നിന്നാണ് സ്ഥിര നിക്ഷേപത്തിന്റെ ടിഡിഎസ് കുറയ്ക്കുക. സ്ഥിര നിക്ഷേപത്തിലെ ടിഡിഎസ് സെക്കന്‍ഡറി അക്കൗണ്ട് ഉടമയ്ക്ക് ബാധകമാകുന്നില്ല. നിക്ഷേപം മുതിർന്ന പൗരന്മാരുടെ പേരിലാണെങ്കിൽ ആദായനികുതി നിയമപ്രകാരം സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ പലിശ നേടുമ്പോഴാണ് നികുതി ഈടാക്കുക.
ഇളവുകൾ ആർക്കൊക്കെ
മൊത്തം നികുതി വിധേയമായ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവരാണെങ്കിൽ ടിഡിഎസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 60 നും 79 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം രൂപയും 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ഇളവ് പരിധി. ഇത്തരക്കാർക്ക് ടിഡിഎസ് ഈടാക്കാതിരിക്കാൻ 15ജി, 15എച്ച് ഫോം സമർപ്പിക്കാം.
വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കില്‍ ഒരു നികുതിദായകന് ടിഡിഎസിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമാണ് 15ജി, 15എച്ച് ഫോം. നികുതി അടയ്ക്കേണ്ട വരുമാനമില്ലാത്ത 60 വയസിന് താഴെ പ്രായമുള്ള വ്യക്തികള്‍ക്കുള്ളതാണ് 15ജി ഫോം. അതേസമയം നികുതി നല്‍കേണ്ട വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണ് 15എച്ച് ഫോം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications