2,500 രൂപ പ്രതിമാസ നിക്ഷേപം 5 കോടി സമ്പാദ്യമാകുന്ന സൂത്രവാക്യം; നിക്ഷേപകരെ ഇതിലെ…

വലിയ തുക നിക്ഷേപിക്കാന്‍ ഇല്ലെന്ന കാരണത്താലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറിയ തുക നിക്ഷേപിച്ചത് കൊണ്ട് തങ്ങളുടെ ജീവിതത്തിനോ റിട്ടയര്‍മെന്റ് കോര്‍പ്പസിനോ അത് ഒരു മാറ്റവും വരുത്തില്ലെന്നും കരുതിയും പലരും നിക്ഷേപം വൈകിക്കാറുണ്ട്. എന്നാല്‍ ചെറുത് എന്ന് തോന്നുന്ന ഇത്തരം നിക്ഷേപങ്ങള്‍ ദീര്‍ഘകാലടിസ്ഥാനത്തിൽ വലിയൊരു നിക്ഷേപം കെട്ടിപടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു. വെറും 1000 രൂപ പ്രതിമാസ എസ്.ഐ.പിയെ കോടികളാക്കി മാറ്റുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വർഷങ്ങൾക്ക് മുന്‍പ് തന്നെ ആരംഭിച്ചിട്ടുണ്ട്. 2,500 പ്രതിമാസ എസ്.ഐ.പിയെ 5.10 കോടിയാക്കി മാറ്റിയ 5 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ ഈ ആര്‍ട്ടിക്കിളിലൂടെ പരിചയപ്പെടാം.

സ്ഥിര നിക്ഷേപത്തിലൂടെ മികച്ച വരുമാനം, ഈ 6 ബാങ്കുകൾ നൽകും റെക്കോർഡ് പലിശ, നോക്കുന്നോ...

നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട് മിഡ് കാപ്പ്

1995 ഒക്ടോബറില്‍ ആരംഭിച്ചതു മുതല്‍ 23.87 ശതമാനം ആനുവലൈസ്ഡ് എസ്.ഐ.പി റിട്ടേണ്‍സ് ആണ് ഈ ഫണ്ട് നല്‍കുന്നത്. 4,207.3471 കോടി രൂപ മാനേജ്‌മെന്റിന് കീഴില്‍ ആസ്തിയുള്ള(എ.യു.എം) ഈ ഫണ്ടിന്‌റെ അറ്റ ആസ്തി മൂല്യം(എന്‍.എ.വി) 4,207.34 രൂപയാണ്. നിഫ്റ്റി മിഡ്കാപ്പ് 150 ടി.ആര്‍.ഐയില്‍ ഞ്ചെ്മാര്‍ക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഈ ഫണ്ട് ഇതിന്റെ ആരംഭകാലം മുതല്‍ തന്നെ 23.20 ശതമാനം വാര്‍ഷിക വരുമാനമാണ് നല്‍കുന്നത്.

1.59 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന് 100 രൂപയുടെ ഏറ്റവും കുറഞ്ഞ എസ്.ഐ.പിയും ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റും ലഭ്യമാണ്. കൂടാതെ 97.27 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് ഇക്വിറ്റിയായും 2.73 ശതമാനം പണമോ പണത്തിന് തുല്ല്യമായോ ഉണ്ട്. 96 സ്‌റ്റോക്കുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ പി.എഫ്.സി, ചോളമണ്ഡലം, വോള്‍ട്ടാസ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍. 2,500 രൂപയുടെ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ ആകെ 8,40,000 രൂപയുടെ നിക്ഷേപം 29 വര്‍ഷ കാലയളവുകൊണ്ട് 5,65,10,224 രൂപയായി മാറുന്നു.

2,500 രൂപ പ്രതിമാസ നിക്ഷേപം 5 കോടി സമ്പാദ്യമാകുന്ന സൂത്രവാക്യം; നിക്ഷേപകരെ ഇതിലെ…

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രൈമ ഫണ്ട് (മിഡ് കാപ്പ്)

1993 ഡിസംബറില്‍ ആരംഭിച്ചത് മുതല്‍ 21.56 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകളാണ് ഈ ഫണ്ട് നല്‍കുന്നത്. ഫണ്ടിന്റെ എ.യു.എം 12,746 കോടി രൂപയും എന്‍.എ.വി 2,812.6964 രൂപയുമാണ്. നിഫ്റ്റി മിഡ്ക്യാപ് 150 ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഈ ഫണ്ട് അതിന്റെ ആരംഭം മുതല്‍ 20.08 ശതമാനം വാര്‍ഷിക വരുമാനമാണ് (സി.എ.ജി.ആര്‍) നല്‍കി വരുന്നത്. 1.76 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്.ഐ.പിയായി 500 രപയും 5,000 രൂപ ഒറ്റത്തവണ നിക്ഷേപവുമുണ്ട്. നിക്ഷേപത്തിന്റെ 97.55 ശതമാനം ഇക്വിറ്റിയിലോ 2.45 ശതമാനം പണമായോ പണത്തിന് തുല്ല്യമായോ ഉണ്ട്.

74 സ്‌റ്റോക്കുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ ഫണ്ടിന് ഫെഡറല്‍ ബാങ്ക്, എംഫാസിസി, ദീപക് നൈട്രൈറ്റ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, കമ്മിന്‍സ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍. 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ 9,00,000 രൂപയുടെ നിക്ഷേപം 30 വര്‍ഷ കാലയളവുകൊണ്ട് 5,39,76,479 രൂപയായി വളരുന്നു.

10 കോടി രൂപ സമ്പാദിക്കാം, നിക്ഷേപം വെറും 10,000 രൂപ, എസ്ഐപി വഴി എത്ര കാലം നിക്ഷേപിക്കണമെന്ന് നോക്കാം

എച്ച്.ഡി.എഫ്.സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

1995 ജനുവരിയിലെ ഫണ്ടിന്റെ ആരംഭം മുതല്‍ 21.96 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകള്‍ നല്‍കുന്നു. ഫണ്ടിന്റെ എ.യു.എം 4,207.3471 കോടി രൂപയും എന്‍.എ.വി 1,922.7940 രൂപയുമാണ്. നിഫ്റ്റി 500 ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്ത ഫണ്ട് അതിന്റെ തുടക്കം മുതല്‍ 19.35 ശതമാനം വാര്‍ഷിക വരുമാനം (സി.എ.ജി.ആര്‍) നല്‍കി വരുന്നു.

1.45 ശതമാനം ചെലവ് ആനുപാതത്തില്‍ 100 രൂപയുടെ ഏറ്റവും കുറഞ്ഞ എസ്.ഐ.പിയും ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റും ലഭ്യമാണ്. നിക്ഷേപത്തിന്റെ 86.49 ശതമാനം ഇക്വിറ്റിയായും 9.09 ശതമാനം പണമോ പണത്തിന് തുല്ല്യമായും 3.78 ശതമാനം റിയല്‍ എസ്റ്റേറ്റിലും ലഭ്യമാണ്.

45 സ്റ്റോക്കുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സിപ്ല, എച്ച്.സി.എല്‍ ടെക് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍. 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ 8,70,000 രൂപയുടെ നിക്ഷേപം 29 വര്‍ഷ കാലയളവുകൊണ്ട് 4,80,70,038 രൂപയായി വളരുന്നു.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

1994 സെപ്തംബറില്‍ ആരംഭിച്ചതു മുതല്‍ 20.88 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകളാണ് ഈ ഫണ്ട് നല്‍കുന്നത്. എ.യു.എം 17,843 കോടി രൂപയും എന്‍.എ.വി 1,678.5211 രൂപയുമാണ്.

നിഫ്റ്റി 500 ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്ത ഫണ്ട് അതിന്റെ ആരംഭം മുതല്‍ 18.63 ശതമാനം വാര്‍ഷിക വരുമാനം (സി.എ.ജി.ആര്‍) നല്‍കുന്നു. 1.71 ശതമാനം ചെലവ് അനുപാതത്തില്‍ ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്.ഐ.പി നിക്ഷേപമായി 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്‌സം നിക്ഷേപമായി 5,000 രൂപയുമാണുള്ളത്. ഫണ്ടിന്റെ നിക്ഷേപത്തിന്റെ 96.11 ശതമാനം ഇക്വിറ്റിയിലും 3.75 ശതമാനം പണമായോ പണത്തിന് തുല്ല്യമായോ ലഭ്യമാണ്.

54 സ്‌റ്റോക്ക് പോര്‍ട്ട്‌ഫോളിയോയില്‍ ഫണ്ടിന് ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ട്രൂബോ എന്നിവ പ്രധാന ഹോള്‍ഡിങ്ങുകളാണ്. 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ ആകെ 8,70,000 രൂപ നിക്ഷേപം 29 വര്‍ഷ കാലയളവില്‍ 3,87,95,390 രൂപയായി വളരുന്നു.

4 വർഷത്തിനുള്ളിൽ 1,765 ശതമാനം ലാഭം നൽകിയ ഓഹരി, ഇപ്പോൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നേട്ടം ഉറപ്പ്

എച്ച്.ഡി.എഫ്.സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

1995 ജനുവരിയില്‍ ആരംഭിച്ചതു മുതല്‍ 21.96 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകള്‍ നല്‍കുന്നു. ഫണ്ടിന്റെ എ.യു.എം 4,207.3471 കോടി രൂപയും എന്‍.എ.വി 1,922.7940 രൂപയുമാണ്. നിഫ്റ്റി 500 ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്ത ഫണ്ട് അതിന്റെ തുടക്കം മുതല്‍ 19.35 ശതമാനം വാര്‍ഷിക വരുമാനം (സി.എ.ജി.ആര്‍) നല്‍കുന്നു.

1.45 ശതമാനം ചെലവ് ആനുപാതത്തില്‍ ഫണ്ടിന് 100 രൂപയുടെ ഏറ്റവും കുറഞ്ഞ എസ്.ഐ.പിയും ലംപ്‌സം നിക്ഷേപവുമുണ്ട്. ഫണ്ടിന്റെ നിക്ഷേപത്തിന്റെ 86.49 ശതമാനം ഇക്വിറ്റിയിലും 9.09 ശതമാനം പണമോ പണത്തിനു തുല്ല്യമോ ആയും 3.78 ശതമാനം റിയല്‍ എസ്‌റ്റേറ്റായും ഉണ്ട്.

45 സ്‌റ്റോക്കുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ ഫണ്ടിന് ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സിപ്ല, എച്ച്.സി.എല്‍ ടെക് എന്നിവ പ്രധാന നിക്ഷേപമായി ഉണ്ട്. 29 വര്‍ഷ കാലയളവുകൊണ്ട് 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ മൊത്തത്തില്‍ 8,70,000 രൂപയുടെ നിക്ഷേപം 4,80,70,038 രൂപയായി മാറുന്നു.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

1994 സെപ്തംബറില്‍ ആരംഭിച്ചതു മുതല്‍ ഫണ്ട് 20.88 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകള്‍ നല്‍കി. എ.യു.എം 17,843 കോടി രൂപയും എന്‍.എ.വി 1,678.5211 രൂപയുമാണ്. നിഫ്റ്റി 500 ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്ത ഫണ്ട് അതിന്റെ തുടക്കം മുതല്‍ 18.63 ശതമാനം വാര്‍ഷിക വരുമാനം നല്‍കുന്നു. 1.71 ശതമനം ചെലവ് അനുപാതത്തില്‍ ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്.ഐ.പി നിക്ഷേപമായി 500 രൂപയും ലംപ്‌സം നിക്ഷേപമായി 5000 രൂപയുമാണുള്ളത്. നിക്ഷേപത്തിന്റെ 96.11 ശതമാനം ഇക്വിറ്റിയിലും 3.75 ശതമാനം പണമായോ പണത്തിന് തുല്ല്യമായോ ലഭ്യമാണ്.

ഫണ്ടിന്റെ 54 സ്റ്റോക്ക് പോര്‍ട്ട്‌ഫോളിയോയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ട്രൂബോ എന്നിവ പ്രധാന ഹോള്‍ഡിങുകളാണ്. 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ മൊത്തത്തില്‍ 8,70,000 രൂപ നിക്ഷേപം 29 വര്‍ഷ കാലയളവില്‍ 3,87,95,390 രൂപയായി വളരുന്നു.

ആദിത്യ ബിര്‍ല എം.എന്‍.സി ഫണ്ട്

1995 ഒക്ടോബറില്‍ ആരംഭിച്ചതു മുതല്‍ 19.49 ശതമാനം വാര്‍ഷിക എസ്.ഐ.പി റിട്ടേണുകളാണ് ഈ ഫണ്ട് നല്‍കുന്നത്. എ.യു.എം 4,055 കോടി രൂപയും എന്‍.എ.വി 1,445.9800 രൂപയുമാണ്. നിഫ്റ്റി എം.എന്‍.സി ടി.ആര്‍.ഐയില്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഈ ഫണ്ട് 17.76 ശതമാനം വാര്‍ഷിക വരുമാനമാണ്(സി.എ.ജി.ആര്‍) ആണ് നല്‍കുന്നത്. 1.98 ശതമാനം ചെലവ് ആനുപാതത്തില്‍ ഫണ്ടിന് 100 രൂപയുടെ ഏറ്റവും കുറഞ്ഞ എസ്.ഐ.പി നിക്ഷേപവും 1,000 രൂപയുടെ ലംപ്‌സം ഫണ്ട് നിക്ഷേപവും ലഭ്യമാണ്. നിക്ഷേപത്തിന്റെ 99.43 ശതമാനം ഇക്വിറ്റിയിലും 0.57 ശതമാനം പണമായോ പണത്തിന് തുല്ല്യമായോ ലഭ്യമാണ്.

ഫണ്ടിന്റെ 64 സ്‌റ്റോക്ക് പോര്‍ട്ട്‌ഫോളിയോയില്‍ മാരുതി സുസുക്കി, ബേയര്‍ ക്രോപ്‌സയന്‍സ്, കമ്മിന്‍സ് ഇന്ത്യ, ഹണിവെല്‍ ഓട്ടോമാറ്റ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവ പ്രധാന നിക്ഷേപങ്ങളാണ്. 30 വര്‍ഷ കാലയളവില്‍ 2,500 രൂപ പ്രതിമാസ എസ്.ഐ.പി അല്ലെങ്കില്‍ 9,00,000 രൂപയുടെ നിക്ഷേപം 3,52,70,099 രൂപയായി വളരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X